15 സീറ്റുകളിൽ പ്രതീക്ഷ;ആറു സീറ്റുകള്‍ വിജയം ഉറപ്പെന്ന് ബിജെപി ! 30 സീറ്റില്‍ രണ്ടാമതാകും.

കൊച്ചി:കേരളത്തില്‍ ഭരണത്തുടര്‍ച്ചയോ അതോ യുഡിഎഫ് അധികാരത്തിലേക്ക് തിരികെ എത്തുമോയെന്ന് അപ്പോള്‍ അറിയാന്‍ സാധിക്കും. വോട്ടെണ്ണല്‍ ദിനം അടുക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ആശങ്ക വീണ്ടും വര്‍ധിച്ച് തുടങ്ങിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് ശേഷമുള്ള കണക്ക് കൂട്ടലുകളില്‍ എല്ലാവരും തികഞ്ഞ ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്. ആദ്യഘട്ട പരിശോധനകള്‍ക്ക് പിന്നാലെ വീണ്ടും നിരവധി തവണ കണക്കുകള്‍ ആറ്റിക്കുറിക്കി പരിശോധിച്ച് കൊണ്ടിരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.

ആറു മണ്ഡലങ്ങളില്‍ വിജയം ഉറപ്പാണെന്നാണ് അവരുടെ പക്ഷം. ഇതിനൊപ്പം നാല് മണ്ഡലങ്ങളില്‍ കടുത്ത ത്രികോണ മത്സരം നടന്നാല്‍ തീര്‍ച്ചയായും വിജയിക്കാനാകുമെന്നും ബിജെപി വിലയിരുത്തുന്നു. ഉറപ്പായും വിജയിക്കുമെന്ന് കരുതുന്ന മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനം നേമത്തിന് തന്നെയാണ്. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരത്തും വിജയം ഉറപ്പിച്ചുകഴിഞ്ഞു.

അപ്രതീക്ഷിത വിജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളില്‍ ഒന്ന് കാസര്‍ഗോഡാണ്. പാലക്കാട് ജില്ലയിലെ മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളിലും ഇത്തവണ താമര വിരിയുമെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി നേതൃത്വം. സംസ്ഥാനത്ത് ഏഴ് മണ്ഡലങ്ങളിലാണ് 2016 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാമത് എത്തിയത്. ഇത്തവണ തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി ഇരട്ടിയിലധികം സീറ്റുകളില്‍ രണ്ടാമതെത്താന്‍ സാധിക്കും.

മാത്രമല്ല 30 മണ്ഡലങ്ങളില്‍ മുന്നണികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് ആകുമെന്നും ബിജെപി വിലയിരുത്തുന്നുണ്ട്. ബിജെപി വിജയ സാധ്യത കല്‍പ്പിക്കുന്ന മണ്ഡലങ്ങളില്‍ തിരുവനന്തപുരം, കഴക്കൂട്ടം മണ്ഡലങ്ങളുമുണ്ട്. ഇതില്‍ തിരുവനന്തപുരത്ത് കടുത്ത ത്രികോണ മത്സരമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. സുരേഷ് ഗോപി മത്സരിക്കുന്ന തൃശ്ശൂരില്‍ വലിയ വിജയം പ്രതീക്ഷിക്കുന്നുണ്ട്. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ മണ്ഡലത്തിലാണ് മറ്റൊരു വിജയ പ്രതീക്ഷ. ഇത്തവണ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ബിജെപി വലിയ മുന്നേറ്റം കാഴ്ചവെക്കുമെന്നാണ് വിലയിരുത്തല്‍.

എന്നാൽ കഴിഞ്ഞ തവണ നേടിയ അത്ര മികച്ച ഭൂരിപക്ഷം ഉറപ്പിക്കുന്നില്ലെങ്കിലും ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന കാര്യത്തില്‍ സിപിഎമ്മിന് സംശയം ഒന്നുമില്ല. നിലവിലെ സിറ്റിങ് സീറ്റുകളില്‍ ചിലത് നഷ്ടമായേക്കാം. എന്നാല്‍ ഏത് സാഹചര്യത്തിലും 80 സീറ്റുകള്‍ ലഭിക്കുമെന്നാണ് സിപിഎം പ്രതീക്ഷ. അനുകൂല സാഹചര്യം ഉണ്ടായാല്‍ ഇത് . ഭരണ വിരുദ്ധ വികാരം ഇല്ലായിരുന്നു എന്നത് തന്നെയാണ് സിപിഎം ആത്മവിശ്വാസം .മുഖ്യമന്ത്രി പിണറായി വിജയന്‍രെ സംസ്ഥാന പര്യടനം വലിയ തോതില്‍ ഗുണം ചെയ്തു. അതേസമയം, അവസാന നാളുകളില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തിയ പ്രചരണം വലിയ തോതില്‍ നേട്ടമായെന്ന് കോണ്‍ഗ്രസും വിശ്വസിക്കുന്നു.

64 സീറ്റുകളിലാണ് സിപിഎം വിജയം ഉറപ്പിക്കുന്നത്. മുപ്പതോളം സീറ്റുകളില്‍ കടുത്ത മത്സരം നടക്കുന്നു. ഇതില്‍ പത്തെണ്ണമെങ്കിലും നേടാന്‍ സാധിക്കുന്നതോടെ കേവല ഭൂരിപക്ഷത്തിനുള്ള സഖ്യ ലഭിക്കും. പാലാ, കുറ്റ്യാടി, നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, അമ്പലപ്പുഴ, ഇടുക്കി സീറ്റുകളാണ് ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങലുടെ പട്ടികയില്‍ സിപിഎം ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതില്‍ മൂന്നില്‍ ഒന്നില്‍ വിജയം നേടാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്.

ബിജെപിയാവട്ടെ ഇത്തവണ തുടക്കം മുതല്‍ വലിയ പ്രതീക്ഷയിലാണ്. നേമം നിലനിര്‍ത്തുമെന്ന കാര്യം ഉറപ്പിക്കുന്ന അവര്‍ അഞ്ച് മുതല്‍ എട്ട് വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനുകൂല സാഹചര്യം ഉണ്ടായാല്‍ അത് പത്തിന് മുകളിലേക്ക് ഉയരും. പാലക്കാടും, കഴക്കൂട്ടവും, മഞ്ചേശ്വരവും, കാട്ടാക്കടയും ഉള്‍പ്പടെ 12 സീറ്റാണ് കണക്കിലുള്ളത്.

തുടര്‍ഭരണം അല്ലെങ്കില്‍ തൂക്കുസഭ എന്നതാണ് ബിജെപിയുടെ നിഗമനം. ബിജെപിക്ക് കൂടുതല്‍ സീറ്റ് ലഭിക്കുന്നതോടെയാണ് തൂക്ക് സഭയുടെ സാധ്യതകള്‍ വര്‍ധിക്കുന്നത്. അല്ലാത്ത പക്ഷം അല്പം മുന്‍തൂക്കം ഇടതുമുന്നണിക്കാണെന്നും അവരുടെ കണക്കുകള്‍ പറയുന്നു. ഇത്തവണയും കോണ്‍ഗ്രസ് വോട്ടുകളില്‍ വലിയൊരു വിഹിതം തങ്ങള്‍ക്ക് വന്നിട്ടുണ്ടെന്നും ബിജെപി കണക്കുകള്‍ സമര്‍ത്ഥിക്കുന്നു. കണക്കുകളില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ തന്നെ അടിയൊഴുക്കുകളുടെ കാര്യത്തില്‍ മൂന്ന് കൂട്ടര്‍ക്കും ആശങ്കയുണ്ട്. ബിജെപിയുടെ വോട്ടുകളുടെ കാര്യത്തില്‍ പരസ്പരം ആരോപണവുമായി യുഡിഎഫും എല്‍ഡിഎഫും രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ അത്തരത്തില്‍ എവിടേയും വോട്ട് കച്ചവടം ഉണ്ടായിട്ടില്ലെന്നാണ് ബിജെപി പറയുന്നത്.

30 സീറ്റില്‍ ബിജെപി കോര്‍കമ്മറ്റിയുടെ നിഗമനം അനുസരിച്ച് 30 സീറ്റില്‍ അവര്‍ ഒന്നാമതോ രണ്ടാമതായോ എത്തുമെന്നാണ് കണക്ക്. നിലവിലുള്ള 12-15 ശതമാനം വോട്ടുകള്‍ 18 മുതല്‍ 20 വരെയായി ഉയരുമെന്നാണ് ബി.ജെ.പി.യുടെ വിലയിരുത്തല്‍. മറ്റ് മുന്നണികളുടെ ആശങ്ക വര്‍ധിപ്പിക്കുന്നതാണ് ഈ കണക്ക്. അയ്യായിരത്തില്‍ താഴെ ഭൂരിപക്ഷമുള്ള പല മണ്ഡലങ്ങളിലേയും വിധിയെ ബിജെപി പിടിക്കുന്ന വോട്ടുകള്‍ സ്വാധീനിക്കും

മറുവശത്ത് യുഡിഎഫ് ആവട്ടെ ചുരുങ്ങിയത് 77 സീറ്റെന്ന പ്രതീക്ഷയാണ് പങ്കുവെക്കുന്നത്. അനുകൂല സാഹചര്യം ഉണ്ടായാല്‍ ഇത് 90 ന് മുകളിലേക്ക ഉയരും. തിരുവനന്തപുരവും കൊല്ലവും ഉള്‍പ്പടെ തെക്കന്‍ കേരളത്തില്‍ മികച്ച മുന്നേറ്റമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. പത്തനംതിട്ടയില്‍ നാലില്‍ അഞ്ചിടത്തും വിജയം പ്രതീക്ഷിക്കുന്നു.

Top