കെ സുരേന്ദ്രന്‍ സി കെ ജാനു കോഴക്കേസിൽ പ്രസീതയെ തെളിവ് ശേഖരണത്തിനായി വീണ്ടും വിളിപ്പിച്ചു ക്രൈംബ്രാഞ്ച്

കണ്ണൂര്‍ : കെ സുരേന്ദരന്‍ ,സികെ ജാനുവിന് കോഴ നല്‍കിയെന്ന വെളിപ്പെടുത്തല്‍ നടത്തിയ ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീതയെ ക്രൈംബ്രാഞ്ച് വീണ്ടും വിളിപ്പിച്ചു. വെളിപ്പെടുത്തല്‍ സംബന്ധിച്ച് ഒരിക്കല്‍കൂടി മൊഴിയെടുക്കാനും തെളിവ് ശേഖരണത്തിനുമാണ് പ്രസിതയെ അന്വേഷണ സംഘം വിളിപ്പിച്ചിരിക്കുന്നത്.

ശബ്ദരേഖയടക്കമുള്ള ഡിജിറ്റല്‍ തെളിവുകളുടെ വിശദാംശങ്ങള്‍ ചോദിച്ചറിയും കേസില്‍ സികെ ജാനുവിന്റെയോ കെ സുരേന്ദ്രന്റെയോ മൊഴി ഇതുവരെ എടുത്തിട്ടില്ല. സികെ ജാനുവിനെ എന്‍ഡിഎയിലേക്ക് എത്തിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പണം നല്‍കിയെന്നതില്‍ ശബ്ദരേഖ തെളിവടക്കമാണ് പ്രസീത പുറത്ത് വിട്ടത്. മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് 10 ലക്ഷവും മാര്‍ച്ച് 26ന് ബത്തേരി മണിമല ഹോംസ്റ്റേയില്‍ വച്ച് 25 ലക്ഷം രൂപയും ജാനുവിന് കൈമാറിയെന്നാണ് പ്രസീതയുടെ വെളിപ്പെടുത്തല്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top