സര്‍ക്കാരിനെതിരെ ജനവികാരമുണ്ട്.. കോന്നിയിലും ശബരിമല വിഷയം പ്രചരണായുധമാക്കുമെന്ന് കെ. സുരേന്ദ്രന്‍.തന്നെ ഒഴിവാക്കിയതെന്തു കൊണ്ടാണെന്ന് അറിയില്ല’: കുമ്മനം

കോട്ടയം : കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പുപോലെ തന്നെ കോന്നി ഉപതെരഞ്ഞെടുപ്പിലും ശബരിമല വിഷയം പ്രചാരണ വിഷയമാവുമെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍. ശബരിമല ഒരു മൂന്നുമാസം കൊണ്ട് അവസാനിക്കുന്ന പ്രശ്‌നമല്ല.ശബരിമലയും വികസനപ്രവര്‍ത്തനങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളുമെല്ലാം പ്രചാരണ വിഷയങ്ങളാവുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

സര്‍ക്കാരിനെതിരെ ജനവികാരമുണ്ട്. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ശക്തമായ അവമതിപ്പ് ജനങ്ങള്‍ക്കുണ്ട്. ഇതാണ് പാലായില്‍ കണ്ടത്. ഇത് രണ്ടും ബി.ജെ.പിയെ സംബന്ധിച്ചിടുത്തോളം പ്രസക്തമായ കാര്യങ്ങളാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.ജനങ്ങളെ സംബന്ധിച്ചുള്ള നിരവധി പ്രശ്‌നങ്ങളുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും പ്രചരിപ്പിച്ചിരുന്നത് രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാവുമെന്നായിരുന്നു. ജനങ്ങളെ കബളിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് ഫലം വന്നപ്പോള്‍ വ്യക്തമായതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ 3000 ല്‍ താഴെ വോട്ടിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. ബി.ജെ.പിയും എല്‍.ഡി.എഫും തമ്മിലുള്ള വോട്ട് വ്യത്യാസം 440 മാത്രമായിരുന്നു. ഈ സാഹചര്യത്തിലാണ് കെ. സുരേന്ദ്രനെ വീണ്ടും മത്സരിപ്പിക്കാന്‍ ബി.ജെ.പി നേതൃത്വം തീരുമാനിച്ചത്.

അതേസമയം സംഘടന എടുക്കുന്ന ഏത് തീരുമാനവും അച്ചടക്കത്തോടെ അനുസരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം കാരണമല്ല തന്നെ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയതെന്നും കുമ്മനം വ്യക്തമാക്കി. ഒരാളെയല്ലേ പാര്‍ട്ടിയ്ക്ക് തീരുമാനിക്കാനാകൂ എന്നും സുരേഷിന് വേണ്ടി എന്ത് ത്യാഗം സഹിച്ചും പ്രവര്‍ത്തിക്കുമെന്നും കുമ്മനം.


വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിത്വത്തിനായി മണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും തന്റെ പേരും അയച്ചിരുന്നുവെന്നും എന്നാല്‍ എന്തുകൊണ്ടാണ് കേന്ദ്രനേതൃത്വം പേര് ഒഴിവാക്കിയതെന്ന് ആലോചിക്കുന്നില്ലെന്നും യുക്തനായ സ്ഥാനാര്‍ത്ഥിയാണ് എസ് സുരേഷെന്നും കുമ്മനം രാജശേഖരന്‍. ബിജെപി സ്ഥാനാര്‍ത്ഥിപ്പട്ടിക ഔദ്യോഗികമായി പുറത്തിറക്കിയ ശേഷം പ്രതികരിക്കുകയായിരുന്നു കുമ്മനം.ഏറ്റവും ആത്മവിശ്വാസത്തെയും ആത്മാഭിമാനത്തോടെയും സ്ഥാനാര്‍ത്ഥിപ്പട്ടിക അംഗീകരിക്കുന്നുവെന്നും കുമ്മനം വ്യക്തമാക്കി. സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്ന് തനിക്ക് നിര്‍ബന്ധമില്ല. പല സ്ഥാനങ്ങളും വഹിച്ചിട്ടുള്ളയാളാണ് താന്‍. സുരേഷിനായി എല്ലായിടത്തും പ്രചാരണത്തിനിറങ്ങുമെന്നും കുമ്മനം വ്യക്തമാക്കി.

Top