വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍: കുമ്മനത്തിനെതിരെ പൊലീസ് കേസെടുത്തു; 14 സ്ഥലങ്ങളില്‍ സിപിഐഎം പ്രകടനം നടത്തിയെന്ന് കുമ്മനം; തെളിവുകള്‍ കൈയിലുണ്ട്

കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെ ട്വിറ്ററിലിട്ട വിവാദവീഡിയോയുടെ പേരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ പൊലീസ് കേസെടുത്തു. കൊലപാതകത്തിന് പിന്നാലെ സിപിഐഎം പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്നു എന്ന പേരിലാണ് കുമ്മനം വീഡിയോ പ്രചരിപ്പിച്ചത്. വ്യാജവീഡിയോ പ്രചരിപ്പിച്ച് കുമ്മനം വിദ്വേഷ പ്രചരണം നടത്തുകയാണെന്ന് ആരോപിച്ച് എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിറാജ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കണ്ണൂര്‍ എസ്പിക്ക് ഡിജിപി സെന്‍കുമാര്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കുമ്മനത്തിനെതിരെ കേസെടുത്തത്. വ്യാജവീഡിയോ പ്രചരിപ്പിച്ച് സിപിഐഎമ്മിനെ അപകീര്‍ത്തിപ്പെടുത്താനും ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ വൈരം ജനിപ്പിച്ച് ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുമാണ് കുമ്മനം രാജശേഖരന്‍ ശ്രമിക്കുന്നതെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേ സമയം സിപിഐഎം പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനത്തിന്റെ വീഡിയോ ആണിതെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും അറസ്റ്റ് വരിക്കാനും ജയിലില്‍ പോകാനും തനിക്ക് മടിയില്ലെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. 14 സ്ഥലങ്ങളിലാണ് സിപിഐഎം ആഹ്ലാദപ്രകടനം നടത്തിയത്. ഇതിന്റെ തെളിവുകള്‍ കൈയിലുണ്ടെന്നും കുമ്മനം പറഞ്ഞിരുന്നു.

Top