എറണാകുളം പിടിക്കാൻ സൗമ്യനായ മനു റോയി…

സൗമ്യനായി മനുറോയി തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി .സിറോ മലബാർ സഭ മേജർ ആർച്ച്‌ ബിഷപ്‌ മാർ ജോർജ്‌ ആലഞ്ചേരിയുമായി കൂടിക്കാഴ്‌ച. മാർ ആലഞ്ചേരിയെ കണ്ടശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ചു. പിതാവ്‌ എല്ലാ വിജയാശംസകളും നേർന്നതായി സ്ഥാനാർഥി പറഞ്ഞു. അദ്ദേഹം രണ്ടു ദിവസത്തിനകം റോമിലേക്കു പോകും. തെരഞ്ഞെടുപ്പിന്റെ അന്നേ മടങ്ങി വരൂ. കെ എം റോയിയുമായുള്ള സൗഹൃദത്തെപ്പറ്റിയും അദ്ദേഹം ഓർമിച്ചു. ലേഖനങ്ങൾ വായിക്കുമായിരുന്നുവെന്നും അടുത്ത സൗഹൃദമാണുണ്ടായിരുന്നതെന്നും കർദിനാൾ പറഞ്ഞു.

എറണാകുളം–-അങ്കമാലി അതിരൂപത ആസ്ഥാനത്തേക്കായിരുന്നു അടുത്ത യാത്ര. വൈകിട്ട്‌ 6.15ഓടെ എത്തിയ മനു റോയിയെ മാർ ആന്റണി കരിയിൽ സ്വീകരിച്ചു. ചായ നൽകി സൽക്കരിച്ച്‌ പിന്തുണ അറിയിച്ചു. രണ്ടു ദിവസത്തിനകം റോമിൽ പോകുന്ന താൻ ഒക്‌ടോബർ 18ന്‌ തിരിച്ചെത്തുമെന്ന്‌ ആർച്ച്‌ ബിഷപ്‌ പറഞ്ഞു. ബംഗളൂരു മാണ്‌ഡ്യ രൂപതയിൽ മെത്രാനായിരുന്നതിനാൽ തന്റെ വോട്ട്‌ അവിടെയാണ്‌. ഇത്തവണ എറണാകുളത്തേക്ക്‌ വോട്ട്‌ മാറ്റാൻ പറ്റിയില്ല. പ്രത്യേകം പ്രാർഥിക്കാമെന്ന്‌ പറഞ്ഞാണ്‌ മനു റോയിയെ ആർച്ച്‌ ബിഷപ്‌ യാത്രയാക്കിയത്‌. ശനിയാഴ്‌ച രാവിലെ മാർക്കറ്റ്‌ റോഡിലെ കടകളും സമീപത്തെ വീടുകളും സ്ഥാനാർഥി സന്ദർശിച്ചു. മാധ്യമസ്ഥാപനങ്ങളിലും മനു റോയി സന്ദർശനം നടത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എറണാകുളത്തപ്പൻ ക്ഷേത്രത്തിന്‌ സമീപം പാലിയം റോഡിലെ ഫ്‌ളാറ്റിൽ ശനിയാഴ്‌ച പകൽ മൂന്നോടെയാണ്‌ മനു റോയി എത്തിയത്‌. നിറചിരിയോടെ സ്വീകരിച്ച സാഹിത്യകാരൻ കെ എൽ മോഹനവർമ, മകനെപ്പോലെയാണ്‌ താൻ മനുവിനെ കാണുന്നതെന്നുപറഞ്ഞ്‌ തലയിൽ കൈ വച്ച്‌ അനുഗ്രഹിച്ചു. മനുവിന്റെ അച്ഛൻ കെ എം റോയ്‌ അടുത്ത സുഹൃത്താണെന്ന്‌ മോഹനവർമ പറഞ്ഞു. അദ്ദേഹത്തിനൊപ്പം നിരവധി ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്‌. റോയിക്കൊപ്പം സഞ്ചരിക്കുമ്പോൾ അദ്ദേഹം ഓടുകയും താൻ പതിയെ നടക്കുകയുമാണ്‌ ചെയ്‌തിരുന്നതെന്നും ചിരിച്ചുകൊണ്ട്‌ മോഹനവർമ പറഞ്ഞു. ഭാര്യ രാധയും മോഹനവർമയുടെ ഒപ്പമുണ്ടായിരുന്നു.തിങ്കളാഴ്‌ച നാമനിർദേശപത്രിക നൽകിയശേഷം ചൊവ്വാഴ്‌ച മുതൽ ഔദ്യോഗിക പ്രചാരണം തുടങ്ങുമെന്നും മനു റോയി മാധ്യമങ്ങളോട്‌ പറഞ്ഞു. ബന്ധുവായ ബേബി മാത്യു, സുഹൃത്തുക്കളായ പി എം ജോസഫ്‌, സാജൻ പോൾ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Top