കത്തോലിക്ക സഭയിലെ കാട്ടു കൊള്ളത്തരങ്ങൾ പുറത്ത് !കർദ്ദിനാൾ ആലഞ്ചേരി ലുലു ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലേക്ക് ലക്ഷങ്ങൾ കൈമാറി.മറ്റു മെത്രാന്മാര്‍ക്കൊപ്പം ലുലുവിൽ യോഗം ചേർന്നു.

കൊച്ചി: കോടികളുടെ ഭൂമികുംഭകോണം നടത്തിയ പ്രതിസ്ഥാനത്തുള്ള ആലഞ്ചേരി കോടികൾ കൊച്ചിയിലുള്ള ലുലു സ്ഥാപനത്തിലേക്ക് മാറ്റി .മറ്റു ചില ബിഷപ്പുമാരും കൊള്ളത്തരത്തിനു കൂട്ട്.കത്തോലിക്കാ സഭ കേരളത്തിൽ തകർത്തുകളയാൻ അച്ചാരം വാങ്ങിയത് കർദിനാൾ ആലഞ്ചേരി ആണോ എന്നും വിശ്വാസികൾ ചോദിച്ചുതുടങ്ങി .സഭയുടെ അടിത്തറ തകരുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും തെളിവുകളുമാണ് പുറത്ത് വരുന്നത് .കർദ്ദിനാൾ ആലഞ്ചേരി കൊച്ചിയിലെ ലുലു ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലേക്ക് ലക്ഷങ്ങൾ കൈമാറിയെന്നും മറ്റു ചില മെത്രാന്മാര്‍ക്കൊപ്പം ലുലു മാളിൽ യോഗം ചേർന്നു എന്നുമാണ് മനോരമ ന്യുസ് പുറത്തുവിട്ട ഞെട്ടിക്കുന്ന വാർത്തയിൽ ഉള്ളത്

ലുലു ഗ്രൂപ്പിന്റെ സ്ഥാപനങ്ങളുമായി സാമ്പത്തിക ഇടപാട്, വൻകിട ക്ലബ്ബുകളിൽ അംഗത്വം ഇങ്ങനെ പ്രത്യക്ഷത്തിൽ തന്നെ സഭാനേതൃത്വത്തെ സംബന്ധിച്ച് അധാർമികമെന്നോ അസ്വാഭികമെന്നോ തോന്നാവുന്ന കാര്യങ്ങളാണ് ഈ രേഖകളിലൂടെ ചിത്രീകരിക്കാൻ ശ്രമിച്ചിരിക്കുന്നത്. 2016 സെപ്തംബർ 21നാണ് ആദ്യത്തേത്, കർദ്ദിനാൾ ആലഞ്ചേരിയുടെ അക്കൗണ്ടിൽ നിന്ന് 8.93 ലക്ഷം രൂപ ലുലു മാളിന്റെ അക്കൗണ്ടിലേക്ക് അയച്ചു എന്നാണ് കാണിച്ചിരിക്കുന്നത്. പിന്നിട് രണ്ടു തവണ കൂടി ഈ വിധത്തിൽ പണം കൈമാറ്റം. കൂടാതെ ലുലു മാരിയറ്റ് വെക്കേഷൻ ക്ലബിൽ കർദ്ദിനാളിന് അംഗത്വം. മാർ ആലഞ്ചേരിയുടെ നേതത്വത്തിൽ 15 പേർ ലുലുമാളിൽ യോഗം ചേർന്നു. പങ്കെടുത്തവരുടെ പട്ടികയിൽ മറ്റ് ചില മെത്രാന്മാരുടെ പേരുകളും. ഇങ്ങനെയെല്ലാം സഭാനേതൃത്വത്തെ കരുതിക്കൂട്ടി അപമാനിക്കാൻ ഈ രേഖകൾ വ്യാജമായി ഉണ്ടാക്കി എന്നാണ് പൊലീസ് കേസ്. കഴിഞ്ഞ വർഷം ആഗസ്റ്റ് മുതലാണ് ഇതിനുള്ള നീക്കങ്ങൾ തുടങ്ങിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദിത്യ സക്കറിയയുടെ ഇ മെയിലിൽ നിന്ന് ഇവ രണ്ടു പേർക്കാണ് അയച്ചുവെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്, ഫാദർ പോൾ തേലക്കാടിനും ഫാ ആൻറണി കല്ലൂക്കാരനും. എന്നാൽ ഇവരുടെ രണ്ടു പേരുടെയും കംപ്യൂട്ടറുകളും അനുബന്ധ രേഖകളും ശാസത്രീയ പരിശോധനക്ക് വിധേയമാക്കിയ ശേഷം മാത്രം തുടർ നടപടികളിലേക്ക് കടകാനാണ് തീരുമാനം. അതിനിടെ കൂടുതൽ തെളിവെടുപ്പുകൾക്കായി ആദിത്യ സക്കറിയയെ പത്തു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് കോടതി ഉത്തരവായി.

ഇതിനിടെ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ പിന്തുണച്ച് സിറോ മലബാര്‍ സഭ സ്ഥിരം സിനഡ്. കര്‍ദിനാളിനെതിരായ രേഖ വ്യാജമാണെന്നും സഭാധികാരികളെയും സംവിധാനങ്ങളെയും വികലമായി ചിത്രീകരിക്കാനാണ് രേഖ ചമച്ചതെന്നും സിനഡ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥരെ നിര്‍വീര്യരാക്കി കേസ് അട്ടിമറിക്കരുത്. ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കേസ് മുന്നോട്ടുപോവണം. ഒരു സ്ഥാപനത്തിന്റെ സര്‍വറിലാണ് രേഖ കണ്ടതെന്ന അതിരൂപതയുടെ വിവരവും അന്വേഷിക്കാമെന്നും വാര്‍ത്താക്കുറിപ്പ് ആവശ്യപ്പെടുന്നു. കര്‍ദിനാളിനെതിരായ രേഖ വ്യാജമല്ലെന്ന് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ മനത്തോടത്ത് രണ്ട് മെത്രാന്മാരും ആരോപിച്ചിരുന്നു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ പൊലീസ് കോടതിയിൽ നൽകിയ തെളിവുകളുടെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു എന്നും അവർ റിപ്പോർട്ട് ചെയ്യുന്നു . അറസ്റ്റിലായ മൂന്നാംപ്രതി ആദിത്യ സക്കറിയ ഉണ്ടാക്കിയതെന്ന് പൊലീസ് പറയുന്ന ഒൻപത് പേജ് രേഖകളാണ് ഉള്ളത്

Top