സീറോ മലബാർ സഭയിൽ ‘സ്പ്രിൻക്ളർ കുംഭകോണം’.വീണ്ടും വൻ അഴിമതി!.സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്ന വാർത്തക്ക് നേരെ മൗനത്തോടെ സഭയും രാഷ്ട്രീയക്കാരും !

കൊച്ചി:സീറോ മലബാർ സഭയിൽ വലിയ സ്പ്രിൻക്ളർ കുംഭകോണം നടക്കുന്നതായി ആരോപണം .”സീറോ മലബാർ സഭയിൽ ‘സ്പ്രിൻക്ളർ കുംഭകോണം’ – വീണ്ടും വൻ അഴിമതി” എന്ന ഹെഡിങ്ങിൽ’ആണ് സോഷ്യൽ മീഡിയ ഫ്‌ളാറ്റ്‌ഫോമുകളിൽ നീണ്ട ലേഖനം കറങ്ങി നടക്കുന്നു .വാട്സ് ആപ് ഗ്രുപ്പുകളിലും ഫെയ്‌സ് ബുക്ക് ഗ്രുപ്പുകളിലുമാണ് ഇത് സർക്കുലേറ്റ് ചെയ്യുന്നത് .കേരളത്തിൽ കൊറോണ മഹാമാരിയെ തടയുന്നതിനായി സർക്കാർ കൊണ്ടുവന്ന വിവരശേഖരണത്തെ എതിർത്തവർ ഇത്തരം കാര്യങ്ങളൊന്നും കണ്ടതായി ഭവിച്ചിട്ടില്ല …ഇതിനെതിരെ ഇതുവരെ സീറോ മലബാർ സഭ രംഗത്ത് വന്നതായും വാർത്തയില്ല .സീറോ മലബാർ സഭയുടെ ഇന്റർനെറ്റ് മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായി ഫാ.ജോബി മാപ്രകാവിൽ MST ചാർജ്ജെടുത്തതു മുതൽ സീറോ മലബാർ സഭയിലെ എല്ലാ രൂപതകളെയും ഇടവകകളെയും സ്ഥാപനങ്ങളെയും ഒരുമിച്ച് ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ കൊണ്ടുവരാൻ പലവിധ ബൃഹത്തായ പദ്ധതികൾ കൊണ്ടുവരികയും അതിൽ ഒന്നായ “ഇന്റർനെറ്റ് മിഷൻ മൊബൈൽ ആപ്പ്” സീറോ മലബാർ സഭ നടപ്പിലാക്കി കൊണ്ടിരിക്കുകയുമാണ്. പ്രഥമദൃഷ്ട്യാ ഉത്തമ സംരംഭം. സഭയുടെ സാമൂഹ്യ സമ്പർക്ക മാധ്യമത്തിനുള്ള പൊതുവേദി. അജപാലനത്തിനുള്ള ഉപാധി. വിരൽത്തുമ്പിൽ വിസ്മയകൊരുക്കുന്ന സഭയുടെ ആപ്പ് ‘ഇത്‍ഗിലൂടെ ആണ് വിവരശേഖരണം നടക്കുന്നത് എന്നാണു ആരോപണം .

സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്ന പോസ്റ്റ് :

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വജനപക്ഷപാതവും വിവരാവകാശ ലംഘനവും കോടികളുടെ അഴിമതിയും അരങ്ങേറുന്ന ഒരു സ്പ്രിൻക്ളർ നാടകം സീറോ മലബാർ സഭയിൽ നടന്നുകൊണ്ടിരിക്കുകയാണ്. കൊറോണയുമായി ബന്ധപ്പെട്ട ആയിരങ്ങളുടെ വിവരങ്ങൾ മാത്രമാണ് കേരള സർക്കാർ വിദേശ ഏജൻസിക്ക് വില്കുന്നതെങ്കിൽ ലോക മെമ്പാടുമുള്ള എല്ലാ സീറോ മലബാർ വിശ്വാസികളായ ലക്ഷക്കണക്കിന് വ്യക്തികളുടെ വിവരങ്ങളാണ് സഭാ നേതൃത്വം – അതിന്റെ ഐ.ടി. വിഭാഗമായ ഇന്റർനെറ്റ് മിഷനിലൂടെ ശേഖരിക്കുന്നതും വിൽക്കുന്നതും കാശുണ്ടാക്കുന്നതും. ഈ കോടികൾ എവിടെപോകുന്നു? ഇത് സഭക്ക് ലഭിക്കുന്നുണ്ടോ അതോ ഇതിന്റെ പണമിടപാടുകൾ മുഴുവൻ അമേരിക്കയിലുള്ള കമ്പനിയാണോ തൂത്തുവാരുന്നത്?

സഭയിലെ മെത്രാന്മാരും ഐ.ടി. വിഭാഗവും ഇതിലെ കള്ളക്കളികൾ മനസ്സിലാക്കുന്നുണ്ടോ? ഇതിലെ ഇടനിലക്കാർ ആരൊക്കെയാണ്? കപ്പലിലെ തന്നെ കള്ളന്മാരെ മെത്രാന്മാരും സഭാ നേതൃതവും തിരിച്ചറിയുന്നുണ്ടോ? ഇത്രയേറെ ഐ.ടി. വിദഗ്ദ്ധർ കേരളത്തിൽ, സീറോ മലബാർ സഭയിൽ ഉള്ളപ്പോൾ എന്തിനാണ് ഈ അമേരിക്കൻ അമ്മാവൻ? ഇന്റർനെറ്റ് മിഷൻ ചുമതലയുള്ള ബിഷപ്പ് ജോസ് പൊരുന്നേടം ഇതൊന്നും തിരിച്ചറിയാൻ കഴിവില്ലാത്ത ആളാണോ? ഈ ഇടപാടിലെ സ്വകാര്യത സംരക്ഷണ നിയമങ്ങൾ എന്തൊക്കെയാണ്?

അഴിമതിയുടെ അപ്ലിക്കേഷൻ'(Syro-Malabar Application)

സീറോ മലബാർ സഭയുടെ ഇന്റർനെറ്റ് മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായി ഫാ.ജോബി മാപ്രകാവിൽ MST ചാർജ്ജെടുത്തതു മുതൽ സീറോ മലബാർ സഭയിലെ എല്ലാ രൂപതകളെയും ഇടവകകളെയും സ്ഥാപനങ്ങളെയും ഒരുമിച്ച് ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ കൊണ്ടുവരാൻ പലവിധ ബൃഹത്തായ പദ്ധതികൾ കൊണ്ടുവരികയും അതിൽ ഒന്നായ “ഇന്റർനെറ്റ് മിഷൻ മൊബൈൽ ആപ്പ്” സീറോ മലബാർ സഭ നടപ്പിലാക്കി കൊണ്ടിരിക്കുകയുമാണ്. പ്രഥമദൃഷ്ട്യാ ഉത്തമ സംരംഭം. സഭയുടെ സാമൂഹ്യ സമ്പർക്ക മാധ്യമത്തിനുള്ള പൊതുവേദി. അജപാലനത്തിനുള്ള ഉപാധി. വിരൽത്തുമ്പിൽ വിസ്മയകൊരുക്കുന്ന സഭയുടെ ആപ്പ്.

അപകടം നിറഞ്ഞ ആപ്പ്’

ഈ മൊബൈൽ ആപ്പ് മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയുന്ന സമയത്തു ചോദിക്കുന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിലൂടെ ആ വ്യക്തികളുടെ കുടുംബങ്ങളുടെ എല്ലാ വിവരങ്ങളും അവർ അറിയാതെ തന്നെ ഈ മൊബൈൽ ആപ്പിലൂടെ ഏജൻസിക്ക് എടുക്കുവാൻ സാധിക്കും. മാത്രമല്ല, ഇൻസ്റ്റാൾ ചെയ്യുന്ന ഫോണിലെ കോൺടാക്ട്, കാൾ ഹിസ്റ്ററി, വെബ് ഹിസ്റ്ററി തുടങ്ങി സർവ്വമാന വിവരങ്ങളും ഈ മൊബൈൽ ആപ്പിലൂടെ ശേഖരിക്കാം. വേണമെങ്കിൽ, വ്യക്തികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും, അവർ ആർക്കൊക്കെയാണ് കാൾ ചെയ്യുന്നതെന്ന് മനസിലാക്കാനും ഈ ആപ്പിന്റെ ഏജൻസിക്ക് സാധിക്കും. അങ്ങിനെ വ്യക്തികളുടെ സ്വകാര്യത നഷ്ടപെടുത്തുന്ന അത്രയ്ക്കും അപകടകരമായ ഒന്നാണ് ഈ മൊബൈൽ ആപ്പ്. ലക്ഷകണക്കിന് സീറോ മലബാർ വിശ്വാസികളുടെ വ്യക്തിപരമായ വിവരങ്ങൾ ഈ ആപ്പ് വഴി ശേഖരിക്കുന്നതും അത് കോടികണക്കിന് രൂപയ്ക്ക് വിൽക്കാൻ സഭാതലവനും ഇന്റർനെറ്റ് മിഷൻ അംഗങ്ങളും കൂട്ടുനിൽക്കുന്നതും വളരെ ചെറിയകാര്യമാണോ? നിസ്സാരമായി എഴുതിത്തള്ളേണ്ട ഒന്നാണോ?. വിശ്വാസികൾ ജാഗരൂകരാകുവിൻ. കര്യം ഗൗരവമേറിയതാണ്.

ഇടനിലക്കാരൻ – MST സുഹൃത്ത്’

ഈ ആപ്പ് ഒരുക്കാനും ഈ കാര്യങ്ങളെല്ലാം ചെയ്യാനും ഫാ. ജോബി ഏൽപ്പിച്ചിരിക്കുന്നത് അമേരിക്കയിൽ താമസിച്ച് ബിസിനെസ്സ് നടത്തുന്ന ഒരു വ്യക്തിയിലൂടെയാണ്. പാലക്കാരനായ ഇയാൾ നേരത്തെ മുതൽ ഒരു എം.സ്.ടി. ഉപകാരിയും സുഹൃത്തുമാണ്. ഈ ഇടപാടിലെ ഒരു ലാഭവിഹിതം ചെല്ലുന്നതും എം.സ്.ടി.ക്കാണ്.

സീറോ മലബാർ സഭയുടെ ഈ സംരംഭങ്ങളിലേക്കുള്ള എല്ലാവഴികളും ഈ അമേരിക്കയിലുള്ള വ്യക്തിക്ക് ഒരുക്കിയത് സഭാതലവൻ – തക്കല ബിഷപ്പായിരുന്ന സമയത്തുള്ള അഗാധമായ ബന്ധം- കോടികണക്കിന് രൂപയുടെ കോൺട്രാക്ട് ഫാ. ജോബി മാപ്രകാവിൽ MST -യുടെ ഒത്താശയോടെ സീറോ മലബാർ സഭയുടെ നേരിട്ടും അല്ലാതെയുമുള്ള ബന്ധത്തിൽനിന്നും ഇതിനോടകം ഈ വ്യക്തിക്ക് ലഭിച്ചു കഴിഞ്ഞു എന്നാണ് പുതിയ വാർത്ത. കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി രൂപതെകളുടെയും ഏകദേശം രണ്ടായിരത്തോളം ഇടവകകളുടെയും വെബ്സൈറ്റ് കൺസ്ട്രക്ഷൻ, അപ്ഗ്രഡേഷൻ, മൈന്റെനൻസ്, ഇന്റർനെറ്റ് സെക്യൂരിറ്റി വർക്കുകളുടെയും, കൂടാതെ വിവിധ സന്യാസസമൂഹങ്ങളുടെ വെബ്സൈറ്റ് ജോലികളും കോൺട്രാക്ട് ഈ വ്യക്തി നടത്തുന്ന കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വാർത്ത.ഇതിനെല്ലാം ഫാ. മാപ്രകാവിൽ, ഐ.ടി. വിഭാഗതലവൻ മാർ ജോസ് പൊരുന്നേടം എന്നിവർ കണ്ണികളാണുമെന്നാണ് വാർത്തകൾ.

‘ആപ്പിലാക്കുന്ന ആപ്പ്’

മുകളിൽ എഴുതിയ മൊബൈൽ ആപ്പ് പൂർണമാകണമെങ്കിൽ എല്ലാ രൂപതകളും ഇടവകകളും ഇടവകയിലെ ഓരോ കുടുംബവും കുടുംബാംഗങ്ങളും സീറോ മലബാർ മൊബൈൽ ആപ്പ് അവരവരുടെ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് ആവശ്യമായ ഡാറ്റ അതിലൂടെ ലഭ്യമാക്കണമത്രേ. സഭയിലെ പൊതുവായ വിവരങ്ങളോടൊപ്പം ഓരോ കുടുംബത്തിന്റെയും വിവരങ്ങൾ ഉൾക്കൊള്ളുവാൻ പ്രാപ്തിയുള്ളതാണത്രെ ഈ ആപ്പ്. മാത്രമല്ല, വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ ഫ്ലാറ്റുഫോമുകൾക്ക് ക്രിയാത്മകമായാ ഒരു ബദൽ സംവിധാനം എന്ന നിലയിലാണ് ഈ ആപ്പ് വിഭാവനം ചെയ്തിരിക്കുന്നത് എന്ന് പറഞ്ഞാണ് ഇപ്പോൾ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നിന്നും ഈ ആപ്പ് വിജയിപ്പിക്കാൻ പ്രചാരണം നടത്തുന്നത്.

സ്പ്രിൻക്ളർ കമ്പനിക്ക് രോഗ-ആരോഗ്യ വിവരങ്ങൾ മാത്രം നൽകിയാൽ മതിയെങ്കിൽ ഈ ആപ്പിൽ എല്ലാ വ്യക്തികളുടെയും എല്ലാ വിവരങ്ങളും നൽകണം. സഭയുടെ ആപ്പിൽ വിശ്വാസപരമായ കാര്യങ്ങൾ മാത്രംപോരെ??? പുറമെ മധുരം പുരട്ടി വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ മുഴുവൻ തട്ടിയെടുക്കാനുള്ള തന്ത്രമാണ് ഇതെന്നാണ് ചിലരുടെ നിഗമനം. മറ്റൊരു വാർത്ത, ഈ തട്ടിപ്പ് പദ്ധതിയിൽ സഹകരിക്കാനാകാതെ തെക്കുനിന്നുള്ള ഒരു രൂപതയിലെ വൈദീകൻ ഇന്റർനെറ്റ് മിഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നത് അവസാനിപ്പിച്ച് രാജിവച്ചോ, വെപ്പിച്ചോ തിരിച്ചുപോയെന്നും കേൾക്കുന്നു. ഇന്റർനെറ്റ് മിഷൻ ചുമതല എം.സ്.ടി.ക്ക് കൊടുക്കാൻവേണ്ടി അദ്ദേഹത്തെ ഒഴിവാക്കിയതാണെന്നും പറയുന്നു.

ഇന്റർനെറ്റ് മിഷൻ — എം.സ്.ടി.ക്കുമാത്രം’

ഭൂമി ഇടപാട് കേസിൽ കുപ്രസിദ്ധനായ ഫാ.ജോബി മാപ്രകാവിൽ MST സീറോ മലബാർ സഭയുടെ ഇന്റർനെറ്റ് മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്ത്നിന്നും വിരമിക്കുന്നു. എന്നാൽ ഈ സ്ഥാനത്ത് വീണ്ടും MST സഭയിൽ നിന്നുതന്നെ മറ്റൊരു വൈദികനെ സഭാതലവൻ നിയമിക്കുന്നു. അവിടെയാണ്, ഈ ഇന്റർനെറ്റ് മോബൈൽ ആപ്പ് കച്ചവടം വിശ്വാസികൾ മനസിലാക്കേണ്ടത്.

എന്തുകൊണ്ട്? അമേരിക്കൻ കമ്പനിയായ സ്പ്രിൻക്ളർ ഇന്ത്യയിൽ ബിസിനസ് നടത്തണമെങ്കിൽ ഒരു ഇന്ത്യൻ ഐ.ടി. കമ്പനിയുമായി സഹകരിച്ചുവേണം അത് ചെയ്യാൻ. ഇടപാട്പണം ഈ ഇന്ത്യൻ കമ്പനിയിലേക്കാണ് ഒഴുകിയെത്തുക. അവർ ഒരു B2B പ്ലാറ്റ്ഫോറം ആയി പ്രവർത്തിക്കുന്നു. ഈ കടലാസ്സു കമ്പനിയുടെ മേധാവി ഫാ.ജോബി മാപ്രകാവിൽ MST-യും മറ്റു ചില എം.സ്.ടി. വൈദീകരും അവരുടെ ബിനാമികളും ആണ്. സഭയുടെ പൊതു നന്മയുടെ പേരിൽ കോടികളാണ് ലാഭം – ചക്കരകൊടത്തിൽ കൈയ്യിട്ട് വാരുന്നവർക്കെല്ലാം!!!

ഫാ. ജോബി മാപ്രകാവിൽ MST-ക്ക് വിശ്വസ്തതയുള്ള ഒരു ബിനാമിയായി സേവനം ചെയ്യാൻ പറ്റിയ ഒരു വൈദികനെ കിട്ടണമെങ്കിൽ അത് MST സഭയിൽ നിന്നുതന്നെ നിയമിക്കണം. കള്ളനും കാവൽക്കാരനും ഒത്താൽ… ഫാ. ജോബിയെ മാറ്റുവാൻ സഭാതലവൻ മാർ ആലഞ്ചേരിക്ക് ഇഷ്ടമില്ല, പക്ഷെ, രണ്ട് തവണ ഒരു സ്ഥാനത്ത് ഇരുന്നതുകൊണ്ടും ഭൂമി ഇടപാടിൽ അളിഞ്ഞ റോൾ കളിച്ചതുകൊണ്ടും, ഫാ. ജോബിയെ മാറ്റുവാൻ സഭാതലവൻ നിർബന്ധിതനായി, അതിനാലാണ് ബിനാമിയെ വെച്ച് ഇനിയുള്ള കാലം കളിയ്ക്കാൻ രണ്ടുപേരും തീരുമാനിച്ചിരിക്കുന്നത്.

‘സഭയുടെ വഴിവിട്ട ബന്ധങ്ങൾ’

“കാലെടുത്താൽ കാ പണം” എന്ന് പറഞ്ഞപോലെ സഭക്ക് ആരുടെ കയ്യിൽ നിന്നായാലും അല്പം പണം കിട്ടാമെന്നുണ്ടെങ്കിൽ തരുന്ന ആളുടെ വിശ്വാസ്യതയോ വിശുദ്ധിയോ ക്രിസ്തീയ ജീവിതം പോലുമൊ ഒരു വിഷയമല്ല. അബ്കാരികളിൽനിന്നും, അഴിമതിക്കാരായ കോൺട്രാക്ടർമാരിൽ നിന്നും രാഷ്ട്രീയക്കാരിൽനിന്നും എന്തും കൈപ്പറ്റാൻ സഭാ നേതൃത്വത്തിന് ഒരു മടിയും ഉളുപ്പുമില്ല. ഈയിടെ ഗൾഫിൽ മരിച്ച പ്രവാസി മലയാളി സഭയുടെയും മെത്രാന്മാരുടെയും കത്തോലിക്കാ കോൺഗ്രസിന്റെയും “അടുത്ത” ആളായിരുന്നു. ആളിൽനിന്നും കോടിക്കണക്കിന് സംഭാവനയും മലബാറിൽ നൂറ് ഏക്കർ ഭൂമിയും രൂപതയും സഭയും തട്ടിയെടുത്തു എന്നാണ് വിവരം. അവിഹിത എണ്ണ ഇടപാടിൽ രാജ്യ ദ്രോഹക്കുറ്റത്തിന് അറസ്റ്റിലാവുമെന്ന്
ഉറപ്പായപ്പോളാണ് ആത്മഹത്യാ ചെയ്തതെന്നാണ് ഏറ്റവും പുതിയ വിവരം. ഇതുപോലെ, ഒരു അമേരിക്കൻ കമ്പനിക്ക് സഭാ മക്കളുടെ വിവരങ്ങൾ കൈമാറിയാൽ എന്തെകിലും കിട്ടുമെന്നുണ്ടെങ്കിൽ സഭ അതിനും തയ്യാറാണ്.

ലോകമെമ്പാടുമുള്ള സീറോ മലബാർ വിശ്വാസികളുടെ ഡാറ്റ മുഴുവൻ ഒരു മൊബൈൽ ആപ്പിന്റെപേരിൽ ഒരു കമ്പനിക്ക് നൽകി നമ്മുടെ സഭയുടെ വിശ്വാസികളുടെ വിവരങ്ങൾ ചോർത്താൻ അവസരം ഉണ്ടാക്കി കൊടുക്കേണ്ട ആവശ്യം സഭക്കുണ്ടോ? കച്ചവടം നടത്താൻ മാത്രമാണോ ഈ സഭാതലവനും സഭയുടെ ഐ.ടി. വിഭാഗവും വന്നിരിക്കുന്നത്? ഭൂമി അഴിമതി അവസാനിച്ചിട്ടില്ല, വിവിധ കോടതികളിലും, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും കേസുകൾ നിലനിൽക്കുന്നു, അതിനിടയ്ക്കാണ് ഇപ്പോൾ വിശ്വാസികളുടെ ഡാറ്റ മുഴുവൻ കൈമാറുന്ന മൊബൈൽ ആപ്പ് കച്ചവടം തുടങ്ങിയിരിക്കുന്നത്. സീറോ മലബാർ മെത്രാൻ സിനഡ് ഇതൊന്നും അറിയുന്നില്ലേ? ഒരു മൊബൈൽ ആപ്പ് എന്നു പറഞ്ഞു നിസ്സാരമായി എഴുതിത്തള്ളേണ്ട ഒന്നാണോ ഈ ആപ്പ് കച്ചവടം?

ഇന്നത്തെ കാലഘട്ടത്തിൽ വളരെ തുച്ഛമായ രീതിയിൽ വെബ്സൈറ്റ് ഹോസ്റ്റിംഗും മറ്റുംചെയ്യാൻ IT കമ്പനികൾ ചൂലഴിച്ച് വിതറിയപോലെ ഈ നാട്ടിലുള്ളപ്പോൾ എന്തിനാണ് ഒരു ഏകീകൃത സംവിധാനത്തിന്റെപേരിൽ വിശ്വാസികളുടെ വിവരങ്ങൾ ചോർത്തുന്നത്? എല്ലാ കുടുംബങ്ങളെയും ഒരു കുടകീഴിൽ കൊണ്ടുവന്ന് അവരുടെ എല്ലാ വിവരങ്ങളും (ഡാറ്റ) ഈ മൊബൈൽ ആപ്പ് വഴി ശേഖരിക്കാൻ സഭാതലവൻ കല്പന ഇറക്കുന്നതിന്റെ അന്തർധാര അന്വേഷിക്കേണ്ടതുണ്ട്. മാത്രമല്ല എങ്ങിനെയാണ് ഈ അമേരിക്കക്കാരൻ ഇതിനുള്ളിൽ വന്നതെന്നും അറിയേണ്ടതുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ഭൂമി ഇടപാടിലൂടെ സഭാതലവൻ നട്ടംകറങ്ങുമ്പോൾ, വീണ്ടും സഭാ മക്കളുടെ ഡാറ്റകൾ വിറ്റ് കാശുണ്ടാക്കാൻ സഭാതലവൻ ഒരുമ്പെടുകയാണോ? മെത്രാൻ സിനഡ് ഏകപക്ഷീയമാണോ?അഭിപ്രായ സ്വാതന്ത്ര്യം നഷ്ടപെട്ടുവോ? ഉണരേണ്ടത് വിശ്വാസികൾക്കൊപ്പം വൈദികരും, മെത്രാന്മാരുമാണ്.

‘പാവം പയ്യൻ’

തീർന്നില്ല! ഈ അമേരിക്കക്കാരൻ കച്ചവടക്കാരെനെ കുറിച്ച് കിട്ടിയ ഏതാനും വിവരങ്ങൾ- കേരളത്തിലെ പാലാ രൂപതയിൽ മൂന്നിലാവ് എന്ന സ്ഥലത്തുനിന്ന് സലേഷ്യൻ സഭയിൽ വൈദികനാകാൻ പോയവ്യക്തി… ഇപ്പോൾ അമേരിക്കയിലെ ടെക്സസിലാണ് താമസിക്കുന്നത്.
Security Enthusiast & Cloud Strategist ആയ ഈ വ്യക്തി കേരളത്തിലെ ഒരു സീറോ മലബാർ രൂപതയിൽ ജോലി ചെയ്യുന്ന ഒരാളുടെ മകളെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.
ടെക്സാസിൽ എത്തുന്നതിനുമുമ്പ് കുറേകാലം അമേരിക്കയിലെ കാലിഫോർണിയായിലായിരുന്നു.

സഭാതലവൻ തക്കല ബിഷപ്പായിരിക്കുമ്പോൾ അധികമാരും അറിയപ്പെടാത്ത ഒരു ബിഷപ്പായിരുന്നു എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന സത്യം, ആ സമയത്ത് പിരിവിനുവേണ്ടി അമേരിക്കയിൽ പര്യടനം നടത്തുമ്പോഴെല്ലാം കാലിഫോർണിയായിലെ ഈ വ്യക്തിയുടെ വസതിയിലാണ് താമസിച്ചിരുന്നത്. ഇദ്ദേഹമാണ് തക്കല ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിക്ക് അമേരിക്കയിൽ പര്യടനം നടത്താനുള്ള എല്ലാ ഒത്താശയും ചെയ്തിരുന്നത്. ഈ വ്യക്തി, അമേരിക്കയിൽ ഒറാക്കിൾ സെക്യൂരിറ്റിയിൽ ജോലി ചെയ്തതിനുശേഷം ഇപ്പോൾ സ്വന്തം ബിസിനസ്സാണ് – കൊച്ചിയിൽ കാക്കനാട് ഇൻഫോപാർക്ക് ഫേസ് II -ൽ ഒരു ചെറിയകമ്പനിയുണ്ട്. വെബ്സൈറ്റ് ക്രിയേറ്റർ, ഹോസ്റ്റിങ്, ഇന്റർനെറ്റ് സെക്യൂരിറ്റി, വെബ്സൈറ്റ് അപ്ഗ്രഡേഷൻ, മൈന്റെനൻസ് എന്നീ വർക്കുകൾ കോൺട്രാക്ട് എടുത്ത് ചെയ്യുന്നു. മൂന്ന് മാസം കൂടുമ്പോൾ കാക്കനാട് വരാറുള്ള വ്യക്തിക്ക് സഭാതലവനും ഫാ. ജോബി മാപ്രകാവിലും തമ്മിലുള്ള ബന്ധം അഗാതമാണ്.

‘വാൽകഷണം’: Are they so naïve??

സീറോ മലബാർ സഭയിലെ മെത്രാന്മാർ എല്ലാ മേഖലയിലും പ്രഗത്ഭരും ചിലർ പ്രത്യേകിച്ച് ഐ. ടി. സോഷ്യൽ മീഡിയ രംഗത്ത് മുൻപന്തിയിലും അപ്ടുഡേറ്റും ആണെന്നാണ് പറയപ്പെടുക. മാർ ആൻഡ്രുസ് താഴത്ത്, മാർ ജോസ് പൊരുന്നേടം തുടങ്ങിയവരുടെ മീഡിയ വ്യവഹാരങ്ങൾ നോക്കിയാൽ അത് വ്യക്തമാണ്. ഇതിനൊക്കെ ഇവരെ സഹായിക്കാൻ വിദഗ്ദ്ധരായ അൽമായരും ഉണ്ട്. ഒരോ രൂപതയിലും ഒത്തിരി ഐ.ടി.& മീഡിയ ആളുകളും ഏജൻസികളും ഉള്ളപ്പോൾ എന്തിനാണ് അതാതു രൂപതയുടെ വിവരശേഖരം ഒരു അമേരിക്കൻ കമ്പനിക്ക് നൽകുന്നത്? സ്വകാര്യ വിവരാവകാശ സംരക്ഷണം ധാർമ്മികമായ ഒരു വിഷയമാണോ?

സഭയുടെ പേര്പറഞ്ഞു വിവരങ്ങൾ ചോർത്തുന്നത് ശരിയാണോ? ഈ അപകടവും കച്ചവടവും ഉൾപ്പെട്ട ഒരു സംരംഭത്തിന് ഏറാൻ മൂളേണ്ട ആവശ്യമുണ്ടോ? ആദ്യമേ തന്നെ നിങ്ങളുടെ കുരിയയുടെയോ ചുരുങ്ങിയത് ഒരു പള്ളിയുടെയോ ഫൊറോനയുടെയോ എങ്കിലും ഡാറ്റകൾ ഡിജിറ്റലൈസ് ചെയ്തിട്ട് പോരെ രൂപത മുഴുവനും സഭ മുഴുവനും ശരിപ്പെടുത്താൻ? സത്യത്തിൽ ഇത് സഭയുടെ അടിസ്ഥാന മുൻഗണന പദ്ധതിയാണോ? ഇതിൽ നിന്ന് കിട്ടുന്ന ലാഭത്തിന്റെ കണക്കുകൾ നിങ്ങൾ ചോദിക്കുന്നുണ്ടോ? അതോ അതിനുപകരം അങ്ങോട്ട് കൊടുക്കാൻ പറഞ്ഞാൽ കൈയ്യയച്ചു കൊടുക്കാൻ നിങ്ങൾ വിശ്വാസികളെ പ്രേരിപ്പിക്കുമോ? ഇതുപോലുള്ള ഏത് ഡാറ്റാ പ്രോസസ്സിങ്ങിനും സാമ്പത്തിക നേട്ടമുണ്ടെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവർക്കും അറിയാം. സർക്കാർ സ്പ്രിൻക്ളർ കമ്പനിക്കുവേണ്ടി “ആശാവർക്കേഴ്സ്” നെ ഉപയോഗിച്ചു ഡാറ്റാ കളക്ട് ചെയ്യുന്നപ്പോലെ നിങ്ങൾ വികാരിയാച്ചന്മാരെയും സന്യാസസഭയിലെ സുപ്പീരിയർസിനെയും ഉപയോഗിച്ചു ഈ അമേരിക്കൻ കമ്പനിക്കുവേണ്ടി കാര്യം നടത്തിക്കുകയല്ലേ? ഇതെല്ലം അറിയുന്നവർ ചോദിക്കുന്നത് ഇതാണ്: Are they so naive??

Top