സിറോ മലബാർ സഭ കുർബാന ഏകീകരണം; വൈദികർ പ്രതിഷേധത്തിൽ.ഇരുവിഭാഗവും ഏറ്റുമുട്ടൽ ഉണ്ടാകാതിരിക്കാൻ പൊലീസ് സുരക്ഷ..

കൊച്ചി:സിറോ മലബാർ സഭ കുർബാന ഏകീകരണത്തിൽ വലിയ പ്രതിഷേധം .അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഏറ്റുമുട്ടൽ ഉണ്ടാകാതിരിക്കാൻ പോലീസ് സുരക്ഷ .കേരളത്തിലെ സീറോ മലബാർ സഭയിലെ വൈദികർക്കിടയിൽ കുർബാന ഏകീകരണത്തിൽ വലിയ ഭിന്നത നടക്കുകയാണ് .എറണാകുളം -അങ്കമാലി അതിരൂപതയിലെ വൈദികർ സിറോ മലബാർ സഭ ആസ്ഥാനത്തേക്ക് പ്രതിഷേധം നടത്തുന്നു. കാക്കനാട് സിറോ മലബാർ സഭാ ആസ്ഥാനത്താണ് പ്രതിഷേധം.

കുർബാന ക്രമം ഏകീകരിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗവും പ്രതിഷേധത്തിനായി എത്തി. ഏറ്റുമുട്ടൽ ഉണ്ടാകാതിരിക്കാൻ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സഭയ്ക്കുള്ളതിൽ പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നം സിനഡ് അടിയന്തിരമായി ചേർന്ന് പരിഹരിക്കണമെന്ന ആവശ്യം പ്രതിഷേധക്കാർ ഉയർത്തുന്നുണ്ട് . ഇക്കാര്യത്തിൽ കർദിനാൾ ജോർജ് മാർ ആലഞ്ചേരിയെ കണ്ട് നിവേദനം സമർപ്പിക്കണമെന്നാണ് ജനാഭിമാന കുർബാനയ്ക്ക് എതിരായി നിൽക്കുന്ന വൈദികരുടെ ആവശ്യം .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പക്ഷെ ഇവരെ അകത്തേക്ക് കടത്തി വിടാൻ ഒരു വിഭാഗം വിശ്വാസികൾ തയാറാകുന്നില്ല . തുടർന്ന് പൊലീസ് ഇടപ്പെട്ട് ഇരുവിഭാഗക്കാരെയും ശാന്തരാക്കാനുള്ള ശ്രമം നടത്തുകയാണ്.കാൽ നൂറ്റാണ്ട് മുൻപ് സിനഡ് ചർച്ച ചെയ്ത് വത്തിക്കാന് സമർപ്പിച്ച ശുപാർശയായിരുന്നു സിറോ മലബാർ സഭയിലെ ആരാധനാക്രമം ഏകീകരിക്കല്‍. എന്നാൽ പലവിധത്തിലുള്ള എതിർപ്പുകളിൽ തട്ടി തീരുമാനം വൈകുകയായിരുന്നു.

Top