ലൗ ജിഹാദ് : സിറോ മലബാര്‍ സഭയില്‍ തര്‍ക്കം മുറുകുന്നു; സ്ഥിരം സിനഡ് വിളിച്ച് പ്രമേയം പാസാക്കി പ്രധാനമന്ത്രിക്ക് അയക്കണമെന്ന് ഒരു വിഭാഗം വൈദികര്‍

കൊച്ചി: ലൗ ജിഹാദ് വിഷയത്തിൽ സിറോ മലബാര്‍ സഭയില്‍ ഭിന്നത കൂടുതല്‍ രൂക്ഷമാകുന്നു. മെത്രാന്‍ സിനഡിന്റെ സര്‍ക്കുറിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരാണ് ഒന്നടങ്കം രംഗത്തുവന്നിരിക്കുന്നത്. വിഷയത്തില്‍ സ്ഥിരം സിനഡ് അടിയന്തരമായി ചേരണമെന്നും പ്രമേയം പാസാക്കി പൗരത്വ നിയമ ഭേദഗതിയില്‍ സഭയുടെ ആശങ്ക പ്രധാനമന്ത്രിയെ അറിയിക്കണമെന്നും അതിരൂപത വൈദിക സെനറ്റംഗം ഫാ.ജോസ് വൈലിക്കോടത്ത് ആവശ്യപ്പെട്ടു. കേരളത്തില്‍ ലൗ ജിഹാദ് സജീവമാണെന്ന് ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭയുടെ ഇടയലേഖനത്തിനെതിരെ ഒരും സംഘം വിമത വൈദികര്‍ രംഗത്ത് വന്നിരുന്നു.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

വൈദികരുടെയോ അത്മായരുടേയോ ഒരു കാനോനിക സമിതികളിലും ചര്‍ച്ച ചെയ്യാതെയാണ് സിനഡ് ഇത്തരമൊരു പ്രമേയം കൊണ്ടുവന്നത്. ഇത്തരമൊരു സര്‍ക്കുലര്‍ പള്ളികളില്‍ വായിക്കുന്നതില്‍ വൈദികര്‍ക്ക് വിയോജിപ്പുണ്ട്. അതുകൊണ്ടാണ് കര്‍ദിനാളിന്റെ സര്‍ക്കുലര്‍ അതിരൂപതയുടെ പള്ളികളില്‍ വായിക്കാതിരുന്നത്. സര്‍ക്കുലറിനെ തെറ്റ് സഭാ നേതൃത്വം തിരുത്തണം.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സഭാ നേതൃത്വത്തിന് കത്തുനല്‍കും. തെറ്റു തിരുത്താന്‍ സഭാ നേതൃത്വം തയ്യാറായില്ലെങ്കില്‍ സഭയിലെ വിയോജിപ്പ് പള്ളികളിലൂടെ വിശ്വാസികളെ അറിയിക്കുമെന്നും വൈദികര്‍ പറയുന്നു.

ഗള്‍ഫ് മേഖലയില്‍ അടക്കം ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെ ഭാവിയെ കുറിച്ച് ചിന്തിക്കാതെയാണ് പൗരത്വ നിയമ ഭേദഗതിയില്‍ അടക്കം സഭാ നേതൃത്വം സര്‍ക്കുലര്‍ ഇറക്കിയത്. ഇത് പൊതുസമൂഹത്തിന്റെ പ്രശ്‌നമാണ്. രാഷ്ട്രം വലിയൊരു പ്രതിസന്ധിയെ നേരിടുകയാണെന്നും ഫാ.ജോസ് വൈലിക്കോടത്ത് പറഞ്ഞു.

Top