ആലഞ്ചേരിക്ക് കനത്ത പ്രഹരം!!! ഭൂമി കുംഭകോണ അഴിമതിയും കഴിവില്ലായ്മയും അതിരൂപത ഭരണത്തില്‍ നിന്ന് മാര്‍ ആലഞ്ചേരി പുറത്തേക്ക്!! അധികാരങ്ങള്‍ ഒന്നുമില്ലാത്ത സഭാ തലവനായി തുടരും

കൊച്ചി: സീറോമലബാർ സഭയുടെ തകർച്ചക്ക് ആക്കം കൂട്ടിയ ഭൂമി കുംഭകോണത്തിൽ മുഖ്യ പ്രതിസ്ഥാനത്ത് നിൽക്കുന്ന മാർ ആലച്ചേരിക്ക് കനത്ത പ്രഹരം..ഇനി അധികാരമില്ലാത്തെ വെറും സഭാതലവനായി തുടരാം.സഭയിലെ വൈദികരുടെയും ബിഷപ്പുമാരുടെയും ലൈംഗിക അരാജകത്വവും കന്യാസ്ത്രീ ബലാൽസംഗ കേസും സഭയെ നാണം കെടുത്തുകയും കത്തോലിക്കാ സഭക്ക് തകർച്ചക്ക് ആക്കം കൂട്ടുകയും ചെയ്തപ്പോൾ അവയെ ഒക്കെ ന്യായീകരിക്കുന്ന നിലപാടാണ് മാർ ആലഞ്ചേരി എടുത്തത് .സഭക്ക് എതിരെ -സഭയിലെ വൈദികർക്ക് എതിരെ കേസുകൾ കോടതികളിലും പോലീസിലും വന്നതും കഴിവുകെട്ട സഭ തലവൻ ആയതിനാൽ ആണെന്നും പരക്കെ ആക്ഷേപം ഉണ്ടായി . അതിനാൽ തന്നെ വത്തിക്കാൻ ഇവയെല്ലാം വളരെ സീരിയസായിട്ടാണ് എടുത്തിരിക്കുന്നത് .ഇനി സഭയിൽ ഒരു അധികാരവും ഇല്ലാത്ത ആളായി തുടരാം

വത്തിക്കാന്റെ പുതിയ തീരുമാനം അനുസരിച്ച് അതിരൂപതയുടെ ഭരണപരവും നിയമനിര്‍മ്മാണപരവും നീതിനിര്‍വഹണപരവുമായ എല്ലാ അധികാരങ്ങളും കര്‍ദിനാളില്‍ നിന്ന് എടുത്തുമാറ്റും. പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച്ബിഷപിലായിരിക്കും (മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ വികാരി) ഈ അധികാരങ്ങള്‍ എല്ലാം നിക്ഷിപ്തമായിരിക്കുന്നത്. സാങ്കേതികമായി മേജര്‍ ആര്‍ച്ച്ബിഷപ് ആയി മാര്‍ ആലഞ്ചേരിക്ക് തുടരാമെങ്കിലും അതിരൂപത ഭരണത്തില്‍ ഒരു സ്ഥാനവുമുണ്ടായിരിക്കില്ല. ‘വിശ്വാസികളുടെയും വൈദികരുടെയും വിശ്വാസം നിലനിര്‍ത്താന്‍ ഭരണാധികാരിക്ക് കഴിയാത്തതുകൊണ്ട് ഭരണാധികാരികള്‍ മാറുന്നതാണ് സഭയ്ക്ക് നല്ലത്’ എന്ന നിലപാടാണ് വത്തിക്കാന്. എന്നാല്‍ ഉചിതമായ തീരുമാനമെടുക്കാന്‍ സിനഡിന് വിടുകയും ചെയ്തു.

സിനഡില്‍ നിന്നും ഇതുവരെ പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് മാണ്ഡ്യ ബിഷപ് മാര്‍ ആന്റണി കരിയില്‍ സി.എം.ഐ തന്നെയായിരിക്കും പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച്ബിഷപ്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് വത്തിക്കാനില്‍ നിന്നും പ്രഖ്യാപനമുണ്ടാകുന്നതു വരെ ഇക്കാര്യത്തില്‍ അനിശ്ചിതത്വം തുടരുമെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യവും. അവസാന നിമിഷത്തില്‍ അപ്രതീക്ഷിത തീരുമാനങ്ങള്‍ ഒന്നും വത്തിക്കാനില്‍ നിന്ന് വന്നില്ലെങ്കില്‍ മാര്‍ കരിയില്‍ തന്നെയായിരിക്കും ആര്‍ച്ച്ബിഷപ്.

അതിനിടെ, ഡല്‍ഹി ഫരീദാബാദ് രൂപതയില്‍ വൈദികരുടെ അടിയന്തര യോഗവും വിളിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മൂന്നുമണിക്ക് രൂപതയുടെ കാര്യത്തിലും സുപ്രധാന തീരുമാനം വത്തിക്കാനില്‍ നിന്ന് ഉണ്ടാകുമെന്നാണ് സൂചന. ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയാണ് ഫരീദാബാദ് ബിഷപ്. എറണാകുളം അതിരൂപതാംഗമായ ഇദ്ദേഹം വത്തിക്കാനില്‍ നയതന്ത്ര പരിരക്ഷയുള്ള ആര്‍ച്ച്ബിഷപാണ്. മുന്‍ അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്ററും പാലക്കാട് ബിഷപുമായ ജേക്കബ് മനത്തോടത്തോ ആര്‍ച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങരയോ അഡ്മിനിസ്‌ട്രേറ്റര്‍ ആയി വരുന്നതിനെയാണ് അതിരൂപതയ്ക്ക് താല്‍പര്യം. എന്നാല്‍ സിനഡിന്റെ തുടക്കത്തില്‍ തന്നെ മാര്‍ മനത്തോടത്ത് താല്‍പര്യക്കുറവ് പ്രകടിപ്പിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു. മാര്‍ ഭരണികുളങ്ങരയുടെ കാര്യത്തില്‍ വത്തിക്കാന് മറ്റു ചില തീരുമാനങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ യോഗം വിളിച്ചിരിക്കുന്നത് സഹായ മെത്രാന്റെ നിയമനം സംബന്ധിച്ചാണെന്നും സൂചനയുണ്ട്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അതിരൂപത ഭരണത്തില്‍ നിന്ന് മാറ്റുന്നതിനൊപ്പം തന്നെ സസ്‌പെന്‍ഷനിലായിരിക്കുന്ന സഹായ മെത്രാന്മാരെയും രുപതയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന നിര്‍ബന്ധം അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ സിനഡില്‍ വച്ചിട്ടുണ്ട്. സഹായ മെത്രാന്മാരെ പഴയ സ്ഥാനത്ത് തിരികെ കൊണ്ടുവന്ന ശേഷം സ്ഥലംമാറ്റാമെന്ന നിലപാടാണ് എറണാകുളത്തെ വൈദികരും അല്മായരും മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ ആലഞ്ചേരി പക്ഷത്തിന്റെ ആവശ്യം പരിഗണിച്ച് വെള്ളിയാഴ്ച തന്നെ ഇവരെയും അടിയന്തരമായി സ്ഥലംമാറ്റിയേക്കും. മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിനെ മാണ്ഡ്യയിലേക്കും മാര്‍ ജോസ് പുത്തന്‍വീട്ടിലിനെ ഫരീദാബാദിലേക്കും സ്ഥലംമാറ്റുമെന്നാണ് സൂചന.

അതിരൂപതയ്ക്ക് സ്വതന്ത്ര ഭരണ ചുമതലയുള്ള അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച്ബിഷപിനെ വേണമെന്ന ആവശ്യം വത്തിക്കാന്‍ അംഗീകരിച്ചുവെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. ഇതോടെ അതിരൂപതയുടെ ഭരണത്തില്‍ നിന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പൂര്‍ണമായും ഒഴിവാക്കും. അതിരൂപതയെ ഏറെ പ്രതിസന്ധിയിലാക്കിയ വിവാദ ഭൂമി ഇടപാടില്‍ മുന്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് വത്തിക്കാനില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വത്തിക്കാനില്‍ നിന്നും ജൂണ്‍ അവസാനം വന്ന ചില കത്തുകള്‍ അന്തിമ തീര്‍പ്പാണെന്ന രീതിയില്‍ പ്രചാരണം നടന്നപ്പോള്‍ തന്നെ മാര്‍ മനത്തോടത്ത് അത് തിരുത്തിയിരുന്നു. വന്ന നടപടികള്‍ തന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അല്ലെന്നും അതുപ്രകാരമുള്ള നടപടി ഓഗസ്റ്റില്‍ നടക്കുന്ന സിനഡിലേക്കായിരിക്കും വരികയെന്നും അദ്ദേഹം വത്തിക്കാനില്‍ നിന്നുതന്നെ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. സിറോ മലബാര്‍ സഭാ സിനഡ് അവസാനിക്കാന്‍ ഒരു ദിവസം മാത്രംശേഷിച്ചിരിക്കുന്നത് .

 

Top