ലൈംഗിക പീഡന പരാതിയിൽ നിന്നും പുറത്ത് !!പി കെ ശശി എംഎൽഎയെ ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുക്കാൻ ശുപാർശ

കൊച്ചി:പി കെ ശശി ശക്തനായി തിരിച്ചുവരുന്നു .സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറു മാസത്തേയ്ക്കു സസ്പെൻഡ് ചെയ്യപ്പെട്ട ഷൊർണൂർ എംഎൽഎ പി.കെ.ശശി ജില്ലാ കമ്മിറ്റിയിലേക്കു തിരിച്ചെത്തുന്നു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായിരുന്ന യുവതിയുടെ ലൈംഗിക പീഡന പരാതിയെത്തുടർന്നു കഴിഞ്ഞ നവംബറിലാണു ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ശശിയെ സസ്പെൻഡ് ചെയ്തത് . . സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന പാലക്കാട് ജില്ലാ കമ്മിറ്റി യോഗമാണ് ഇതു സംബന്ധിച്ച നിർദ്ദേശം മുന്നോട്ടുവച്ചത്.

സസ്പെൻഷൻ കാലയളവിൽ ശശി നല്ല പ്രവർത്തനം കാഴ്ചവച്ചെന്ന് ‍ഭൂരിഭാഗം ജില്ലാ കമ്മിറ്റി അംഗങ്ങളും പറഞ്ഞു. ശശിയുടെ തിരിച്ച് വരവ് അടുത്ത സംസ്ഥാന കമ്മിറ്റയിൽ തീരുമാനമാകും. ലൈംഗിക പീഡന പരാതിയെ തുടർന്ന് 2018 നവംബർ 26-നാണ് ജില്ലാ സെക്രട്ടേറിയേറ്റ് അം​ഗമായ ശശിയെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top