രക്ഷപ്പെടാനാവില്ല !ബിനോയ് കോടിയേരിക്കതിരായ ലൈംഗിക പീഡനക്കേസ്; ഡിഎന്‍എ പരിശോധന നാളെ നടത്തണം

മുംബൈ: സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്ക് എതിരായ ലൈംഗിക ആരോപണ കേസിൽ ബിനോയ്ക്ക് തിരിച്ചടി !ലൈംഗീക പീഡന കേസില്‍ ഡിഎന്‍എ പരിശോധനയ്ക്കായി രക്ത സാമ്പിളുകള്‍ നാളെ തന്നെ നല്‍കണമെന്ന് ബോംബൈ ഹൈക്കോടതി. പീഡന പരാതിയില്‍ ഡിഎന്‍എ പരിശോധന നാളെ നടത്തണമെന്നും കോടതി വ്യക്തമാക്കി. രണ്ടാഴ്ച്ചയ്ക്കകം പരിശോധനാ ഫലം സമര്‍പ്പിക്കണമെന്നും ബോംബൈ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.പരിശോധനാ ഫലം മുദ്രവെച്ച് കവറില്‍ കോടതി രജിസ്ട്രാര്‍ക്ക് നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ആദ്യം ഹാജരായ ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെങ്കിലും രക്തം നൽകാൻ സമയം ചോദിച്ചു. നൽകാമെന്നു പറഞ്ഞ ദിവസം പനിയാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി. മൂന്നാം തവണ ഹാജരായപ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥലത്തില്ലാത്തതിനാൽ രക്ത സാംപിൾ എടുത്തില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവാഹ വാഗ്ദാനം നല്‍കി ബിനോയ് കോടിയേരി തന്നെ പീഡിപ്പിച്ചുവെന്നാണ് ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതി. എന്നാല്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ തെളിവില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ബിനോയിയുടെ വാദം.

ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി നടപടി ക്രമങ്ങളില്‍ സഹകരിക്കണമെന്ന വ്യവസ്ഥയിലായിരുന്നു കേസില്‍ ബിനോയ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാകണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

എന്നാല്‍ കഴിഞ്ഞ രണ്ട് തവണ ഹാജരായപ്പോഴും ബിനോയ് രക്തം നല്‍കാന്‍ തയ്യാറായിരുന്നില്ല. ആദ്യം ആരോഗ്യ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് രക്തസാമ്പിളുകള്‍ നല്‍കാതിരുന്നത്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ രക്ത സാമ്പിളുകള്‍ നല്‍കാവില്ലെന്നാണ് രണ്ടാം തവണ ബിനോയ് പറഞ്ഞത്.

യുവതിയുമായി യാതൊരു ബന്ധവുമില്ലെന്ന ബിനോയിയുടെ വാദങ്ങള്‍ക്ക്
കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ യുവതി പുറത്തുവിട്ടിരുന്നു. കുട്ടിയോടൊപ്പം ബിനോയ് കേക്ക് മുറിക്കുന്നതും കേക്ക് കുട്ടിയ്ക്ക് നല്‍കുന്നതുമായ മൂന്ന് ചിത്രങ്ങളാണ് യുവതി ഫേസ്ബുക്കിലൂടെ പങ്ക് വെച്ചത്. 2013ലെ കുട്ടിയുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളാണ് യുവതി പുറത്തുവിട്ടത്.

Top