പി .ചിദംബരത്തിന് തിരിച്ചടി,സി.ബി.ഐയ്‌ക്കെതിരായ പി. ചിദംബരത്തിന്റെ ഹരജി സുപ്രീം കോടതി തള്ളി. ജാമ്യ ഹരജി ഇന്ന് പരിഗണിക്കില്ല

ന്യൂദല്‍ഹി: ഐ.എന്‍.എസ് മീഡിയ കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സി.ബി.ഐയ്ക്കതിരെ പി. ചിദംബരം സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി തള്ളി. ചിദംബരം അറസ്റ്റിലായ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യ ഹരജി അപ്രസക്തമായെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് ഭാനുമതി അറിയിച്ചു.അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനും റിമാൻഡ് ചെയ്തതിനും എതിരായ ഹർജി ഇന്നു പരിഗണിക്കാനാകില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അനുമതിയില്ലാതെ ഹർജി ലിസ്റ്റ് ചെയ്യാനാകില്ലെന്ന് ജസ്റ്റിസ് ആര്‍. ഭാനുമതി അറിയിച്ചു.

ചിദംബരത്തിന്റെ 5 ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കസ്റ്റഡി നീട്ടണമെന്ന് സിബിഐ പ്രത്യേക കോടതിയില്‍ ആവശ്യപ്പെടുമെന്നാണു സൂചന. കഴിഞ്ഞ നാലു ദിവസത്തെ ചോദ്യം ചെയ്യലിനിടെ പുതിയ തെളിവുകള്‍ ലഭിച്ചുവെന്ന് സിബിഐ കോടതിയെ അറിയിക്കുമെന്നാണു കരുതുന്നത്. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കണമെന്നും കോടതി നിർദേശിച്ചു. ചിദംബരത്തിന്റെ അറസ്റ്റിനെതിരായ പുതിയ ഹർജി ലിസ്റ്റ് ചെയ്യാത്തതിനാൽ പരിഗണിച്ചില്ല. അതേസമയം എൻഫോഴ്സ്മെന്റിന്റെ കേസിലുള്ള മുൻകൂർ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്.
പി.ചിദംബരത്തിന് ഇന്ന് ജാമ്യം ലഭിക്കില്ല. ഹരജി ഇന്ന് പരിഗണിക്കാനാവില്ലെന്ന് കോടതി അറിയിച്ചതോടെയാണിത്. ചീഫ്ജസ്റ്റിസിന്റെ അനുമതിയില്ലാതെ ഹരജി ലിസ്റ്റ് പരിഗണിക്കേണ്ട കേസുകളുടെ പട്ടിക- ചെയ്യാനാവില്ലെന്ന് ബെഞ്ചിന് നേതൃത്വം നല്‍കുന്ന ജസ്റ്റിസ് ഭാനുമതി അറിയിച്ചു.

ഹരജി പരിഗണിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇന്നു രാവിലെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചെങ്കിലും ചീഫ്ജസ്റ്റിസിന്റെ അനുമതിയോടെ പരിഗണിക്കാമെന്നായിരുന്നു ജഡ്ജിയുടെ നിലപാട്. ഇതുരണ്ടാംതവണയാണ് ചിദിംബരത്തിന്റെ ഹരജി പരിഗണിക്കുന്നത് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടതി നിരസിച്ചത്.

മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ചിദംബരം നല്‍കിയ ഹരജിയാണ് ജസ്റ്റിസുമാരായ ആര്‍. ഭാനുമതി, എ.എസ്. ബൊപ്പണ്ണ എന്നിവരുടെ ബെഞ്ച് മുന്‍പാകെയുള്ളത്. കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത തന്നെ തിങ്കളാഴ്ചവരെ കസ്റ്റഡിയില്‍വിട്ട വിചാരണ കോടതി നടപടിക്കെതിരെ ചിദംബരം നല്‍കിയ പുതിയ ഹരജിയും കോടതിയുടെ പരിഗണനയിലാണ്.

വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഫയല്‍ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചിദംബരത്തിന് സുപ്രീംകോടതി ഇന്നു വരെ അറസ്റ്റില്‍നിന്ന് സംരക്ഷണം നല്‍കിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ അറസ്റ്റിലായ അദ്ദേഹത്തെ ഇന്നു വരെ സി.ബി.ഐ കസ്റ്റഡിയില്‍വിട്ട നടപടിയില്‍ സുപ്രിംകോടതി ഇടപെട്ടിരുന്നില്ല.

ദല്‍ഹിയിലെ ജോര്‍ ബാഗ് വസതിയില്‍ നിന്നായിരുന്നു പി.ചിദംബരം അറസ്റ്റിലായത്. ഐ.എന്‍.എക്‌സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്.

Top