വീണ്ടും മോദി സ്തുതി ?വിദേശ രാജ്യങ്ങളിൽ പ്രധാനമന്ത്രി മോദി ബഹുമാനം അർഹിക്കുന്നുവെന്ന് ശശി തരൂർ

പുണെ :അമേരിക്കയിലെ ഹൂസ്റ്റണിൽ നടക്കുന്ന ‘ഹൗഡി മോദി’ പരിപാടിയിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത് സംസാരിക്കും .അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ ഒരുക്കുന്ന സ്വീകരണ പരിപാടിയായ ഹൗഡി മോദിയിൽ അൻപതിനായിരം പേർ പങ്കെടുക്കുമെന്നും റിപ്പോർട്ടുണ്ട് .അതിനിടെ തരൂർ മോദിക്ക് അനുകൂലമായ പ്രസ്ഥാവനയുമായി വീണ്ടും രംഗത്ത് എത്തി . വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹുമാനം അർഹിക്കുന്നതായി കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. പുണെയിൽ ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ അദ്ദേഹം ബഹുമാനം അർഹിക്കുന്നു. കാരണം, ഇന്ത്യയെയാണ് അദ്ദേഹം അവിടെ പ്രതിനിധീകരിക്കുന്നത്. എന്നാൽ നാട്ടിൽ വരുമ്പോൾ അദ്ദേഹത്തെ ചോദ്യം ചെയ്യാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്നും ശശി തരൂർ പറഞ്ഞു. ‘ഹൗഡി മോദി’ സംഗമത്തിനു മണിക്കൂറുകൾ മാത്രം അവശേഷിക്കെയാണ് ശശി തരൂരിന്റെ പ്രസ്താവന.

രാജ്യത്ത് പൊതുഭാഷ വേണമെന്ന ബിജെപി നയത്തെ ശശി തരൂർ വിമർശിച്ചു. ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ എന്ന ബിജെപിയുടെ നിലപാട് രാജ്യത്തിന് അപകടകരമാണ്. ത്രിഭാഷാ സൂത്രവാക്യമാണ് നാം പിന്തുടരേണ്ടത്. വിവിധ ഭാഷകളിൽ ആശയവിനിമയം നടത്താനുള്ള നൈപുണ്യം നേടേണ്ടത് അത്യാവശ്യമാണെന്നും ഹിന്ദി രാജ്യത്തിന്റെ പൊതുഭാഷയാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയോടുള്ള പ്രതികരണമായി ശശി തരൂർ പറഞ്ഞു.

ഹിന്ദി ദിവസിൽ ആണ് ‘ഒരു രാജ്യം, ഒരു ഭാഷ’ എന്ന പ്രസ്താവനയുമായി അമിത് ഷാ രംഗത്തെത്തിയത്. ഇതു വിവാദമായതിനു പിന്നാലെ പ്രാദേശിക ഭാഷകൾക്കു മുകളിൽ ഹിന്ദി അടിച്ചേൽപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു. രാജ്യത്തു നടത്തുന്ന ആൾക്കൂട്ട കൊലപാതകങ്ങളുടെ പേരിലും ശശി തരൂർ ബിജെപിയെ കടന്നാക്രമിച്ചു. ആൾക്കൂട്ട കൊലപാതകങ്ങൾ ഹിന്ദുക്കൾക്കും ശ്രീരാമനും അപമാനമാണ്.

കേരളത്തിൽ താമസിക്കുമ്പോൾ മനുഷ്യർക്കിടയിൽ വിവേചനങ്ങളില്ല. എന്നാൽ മഹാരാഷ്ട്രയിൽ എന്താണ് അങ്ങനെ അല്ലാത്തതെന്നും അദ്ദേഹം ചോദിച്ചു. മറാഠാ രാജാവായ ശിവാജിയുടെ ഭരണത്തിനു കീഴിൽ ആളുകൾ ഒത്തൊരുമയോടെയാണ് ജീവിച്ചത്. പരസ്പരം ബഹുമാനിക്കാനാണ് അദ്ദേഹം പഠിപ്പിച്ചത്. ബിജെപി ഹിന്ദുക്കളെ കുറിച്ചു സംസാരിക്കുന്നത് രാഷ്ട്രീയ പ്രത്യയശാസ്ത്രമായിട്ടാണ്. എന്നാൽ അതിനു യഥാർഥ ഹിന്ദു മതവുമായി യാതൊരു ബന്ധവുമില്ല.– ശശി തരൂർ വ്യക്തമാക്കി.

അമേരിക്കയിലെ ഹൂസ്റ്റൺ നഗരത്തെ ഇളക്കിമറിക്കുന്ന ഹൗഡി മോദി സംഗമം ഇന്ന്. മോദിക്കൊപ്പം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പരിപാടിയില്‍ സംബന്ധിക്കും. നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യുന്ന മോദി കാലാവസ്ഥാ ഉച്ചകോടിയിലും പങ്കെടുക്കും.ഹൂസ്റ്റണിൽ ഒരാഴ്‌ചയായി നല്ല മഴയാണ്. എന്നാൽ ഹൗഡി മോദി സംഗമത്തെ അതൊന്നും ബാധിക്കില്ലെന്ന് സംഘാടകർ പറയുന്നു. ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൂസ്റ്റണിലെത്തിയിരിക്കുന്നത്. അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ ഒരുക്കുന്ന സ്വീകരണ പരിപാടിയായ ഹൗഡി മോദിയിൽ അൻപതിനായിരം പേർ പങ്കെടുക്കും.

ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും സംയുക്തമായി ഒരു പൊതു പരിപാടിയെ അഭിസംബോധന ചെയ്യുന്നത്. ചടങ്ങില്‍ സുപ്രധാനമായ ചില പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ സുപ്രധാന തീരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നു. ഇന്ത്യയ്ക്ക് നല്‍കിയിരുന്ന വ്യാപാര മുന്‍ഗണനാ പദവി പുന:സ്ഥാപിക്കുന്നത് സംബന്ധിച്ചും തീരുമാനമുണ്ടായേക്കും.

അമേരിക്കയിലെ പ്രമുഖ കമ്പനികളുടെ സി ഇ ഒമാരുമായി മോദി ചർച്ച നടത്തി. ഇന്ത്യ അമേരിക്ക പ്രകൃതിവാതക വ്യാപാര ധാരണാപത്രം ഒപ്പിട്ടു. അമേരിക്കയിലെ സിഖ് സമൂഹവുമായും മോദി കൂടിക്കാഴ്ച നടത്തി. വിവിധ ഇന്ത്യൻ സംഘടനകളുടെ പ്രതിനിധികളും മോദിയെ കണ്ടു.

Top