കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കും!.ബി.ജെ.പി പ്രവര്‍ത്തകര്‍ ജനങ്ങളുടെ ശബ്ദമാവുകയാണ് :നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ ബി.ജെ.പിയുടെ  പ്രവര്‍ത്തകര്‍ ജനങ്ങളുടെ ശബ്ദമാവുകയാണ്.‘നമോ ആപ്’ വഴി കൊല്ലം, മാവേലിക്കര, പത്തനംതിട്ട,ആറ്റിങ്ങല്‍, ആലപ്പുഴ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുമായാണ് സംവദിച്ചപ്പോയാണ് നരേന്ദ്രമോദി ഇക്കാര്യം വ്യക്തമാക്കിയത്.

തിരുവനന്തപുരത്തെ സമരപ്പന്തലിന് മുന്നില്‍ സംഭവിച്ച ആത്മഹത്യ വേദനാജനകമാണ്. പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഇത്തരം കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് സര്‍ക്കാറുകള്‍ക്ക് ഭരണകൂടത്തിന്റ കാര്യക്ഷമത കൂട്ടാന്‍ കഴിഞ്ഞില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി.

Latest
Widgets Magazine