എറണാകുളം-അങ്കമാലി അതിരൂപതയിൽ മാർ ആലഞ്ചേരി നടത്തിയിരിക്കുന്ന കോടികളുടെ ഭൂമി കുംഭകോണം മറനീക്കി പുറത്തുവന്നിരിക്കുന്നു. അതിരൂപതാദ്ധ്യക്ഷൻ മാർ ആലഞ്ചേരി പ്രതികൂട്ടിൽ.

കൊച്ചി:എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏതാനും വൈദീകർ നടത്തിയ അന്വേഷണമാണ് ഈ നീക്കത്തിന് കാരണം. സർക്കാർ രേഖകളും, ആധാരങ്ങളും, തെളിവുകളും മാർ ആലഞ്ചേരിയെ കുറ്റവാളിയായി രേഖപ്പെടുത്തുന്നു. ഈ വിഷയം ചർച്ചചെയ്യാനായി മാത്രം അതിരൂപതയിലെ എല്ലാ വൈദീകരും നാളെ രാവിലെ 10 മണിക്ക് എറണാകുളം, സെന്റ്. മേരീസ് ബസിലിക്കയിൽ ഒരുമിച്ച് കൂടുന്നു. അതിരൂപതയിലെ ഔദ്യോഗിക വൈദീകസമിതിയാണ് ഈ കുംഭകോണത്തെപ്പറ്റി അന്വോഷിക്കാൻ ഒരു കമ്മീഷനെ നിയോഗിച്ചത്. ഒരു മാസം നീണ്ടു നിന്ന അന്വേഷണത്തിൽ മാർ ആലഞ്ചേരി തെറ്റുകാരനാണെന്ന റിപ്പോർട്ടാണ് കമ്മീഷൻ അവതരിപ്പിച്ചത്. സീറോ മലബാർ സഭ ഈ വിഷയം പഠിക്കാനായി ഒരു കമ്മിറ്റിയെ നിയോഗിച്ചു എന്നുള്ള സഭാവക്താവ്, ഫാ. ജിമ്മി പൂച്ചക്കാട്ടിന്റെ പത്രകുറിപ്പ് പച്ചക്കള്ളമാണ്.

ഇതോടൊപ്പം തന്നെ, പുറത്തുവരുന്ന മറ്റൊരു നീക്കം കുറ്റവാളിയായ മാർ ആലഞ്ചേരിയെ രക്ഷിക്കാനായി സഭയിലെ തന്നെ മറ്റു മെത്രാൻമാർ രംഗത്തെത്തിയിരിക്കുന്നു എന്നതാണ്. എറണാകുളം അതിരൂപതാ സഹായമെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ കൂട്ടുപിടിച്ച് പാലക്കാട് മെത്രാൻ, ജേക്കബ് മനത്തോടത്തും, പാലാ മെത്രാൻ, ജോസഫ് കല്ലറങ്ങാട്ടും, കാഞ്ഞിരപ്പിള്ളി മെത്രാൻ, മാത്യു അറക്കലും, തോമസ് ചക്യത്തും ഇതിനായി ശ്രമം ആരംഭിച്ചു കഴിഞ്ഞു. നാളെ നടക്കുന്ന വൈദീക സമ്മേളനത്തിൽ മാർ ആലഞ്ചേരിയുടെ നേതൃത്വത്തിൽ നടന്ന ഈ കുംഭകോണത്തിനെതിരെ പ്രതിഷേധിക്കാനും, ഒപ്പുശേഖരിച്ച് മാർപ്പാപ്പയ്ക്ക് പരാതി കൊടുക്കാനുമാണ് വൈദീകർ ഒത്തുചേരുന്നത്.

ഇനി അറിയേണ്ടത് ഒന്നു മാത്രം –
ക്രിസ്തുവിനെ വേണോ?
ബറാബാസിനെ വേണോ?
അധികാരികൾ ബറാബാസിനായുള്ള മുറവിളികൾ ആരംഭിച്ചു കഴിഞ്ഞു.

Top