അതിരൂപതകളിലെ കോടികളുടെ വെട്ടിപ്പിൽ സിബിഐ അന്വോഷണം വരുന്നു!.മതസ്‌ഥാപനങ്ങളുടെയും വിദേശ സാമ്പത്തിക ഇടപാടുകളിൽ പിടിമുറുക്കി കേന്ദ്രം.യേശുവിന്റെ പേരിൽ കാട്ടുകൊള്ള!!

കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ചും ബാലികമാരെ പള്ളിമേടയിൽ ബലാൽസംഗം ചെയ്തും , ഭൂമി കുംഭകോണത്തിൽ കോടികളുടെ വെട്ടിപ്പു നടത്തിയും , കുമ്പസാര രഹസ്യം കേട്ട് ഭീഷണിപ്പെടുത്തി ബലാൽസംഗവും നടത്തുന്ന പുരോഹിത വർഗം നിയന്ത്രിക്കുന്ന കത്തോലിക്കാ സഭ യേശുവിന്റെ പേരിൽ കാട്ടുകൊള്ളകൾ തുടരുകയാണ് .അതിരൂപതകള്‍ സമര്‍പ്പിച്ച കണക്കില്‍ കോടികളുടെ വെട്ടിപ്പ്‌ നടന്നിരിക്കുന്നു . തട്ടിപ്പ് അന്വോഷിക്കാൻ ഉടൻ സിബി ഐ എത്തുമെന്നും സൂചന .മതസ്‌ഥാപനങ്ങളുടെ വിദേശ സാമ്പത്തിക ഇടപാടുകള്‍ വിവരാവകാശ നിയമത്തില്‍ വരുമെന്നു കേന്ദ്ര വിവരാവകാശ കമ്മിഷണര്‍. എറണാകുളം-അങ്കമാലി അതിരൂപതയ്‌ക്കു കിട്ടിയ വിദേശസഹായം സംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ നല്‍കിയ അപേക്ഷയിലാണ്‌ ഉത്തരവ്‌.

മതസ്‌ഥാപനങ്ങള്‍, ചാരിറ്റബിള്‍ ട്രസ്‌റ്റുകള്‍ തുടങ്ങിയവയ്‌ക്കു ലഭിച്ചുവരുന്ന വിദേശ സഹായത്തിന്റെ വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എഫ്‌.സി.ആര്‍.എ. (ഫോറിന്‍ കറന്‍സി റെഗുലേഷന്‍ നിയമം) വിഭാഗം പ്രസിദ്ധീകരിക്കുന്നുണ്ട്‌. എറണാകുളം അങ്കമാലി അതിരൂപത, വരാപ്പുഴ അതിരൂപത, കൊച്ചി രൂപത, കാഞ്ഞിരപ്പള്ളി രൂപത, വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള എറണാകുളം സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി എന്നിവ 2009-10 മുതല്‍ 2013-14 കാലയളവില്‍ സമര്‍പ്പിച്ച കണക്കുകള്‍ പരിശോധിച്ചപ്പോള്‍ കോടികളുടെ വെട്ടിപ്പ്‌ കണ്ടെത്തിയിരുന്നു. ഈ വിവരം കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടു. വരവു-ചെലവു കണക്കുകളില്‍ പൊരുത്തക്കേടുകള്‍ കണ്ടതോടെ ആഭ്യന്തരവകുപ്പ്‌ ഇവര്‍ക്കെല്ലാം കാരണം കാണിക്കല്‍ നോട്ടീസും അയച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


2016 ഒക്‌ടോബറിലാണ്‌ എറണാകുളം-അങ്കമാലി അതിരൂപതയ്‌ക്കു കാരണം കാണിക്കല്‍ നോട്ടീസ്‌ അയച്ചത്‌. ഈ നോട്ടീസ്‌ സംബന്ധിച്ച വിവരം ആവശ്യപ്പെട്ട്‌ എറണാകുളം സ്വദേശി ജേക്കബ്‌ സന്തോഷ്‌ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷ മൂന്നുവര്‍ഷമായി കെട്ടിക്കിടക്കുകയായിരുന്നു. അതിരൂപതകള്‍ വ്യക്‌തികളുടെ സംഘങ്ങള്‍ ആയതിനാല്‍ വിവരങ്ങള്‍ നല്‍കാന്‍ അതിരൂപതാ അധ്യക്ഷന്റെ അനുവാദം വേണമെന്നും അനുമതിയില്ലാതെ വിവരം നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു മറുപടി. ഇതോടെ, അല്‍മായരുടെ പേര്‍ക്ക്‌ വിദേശ രാജ്യങ്ങളില്‍നിന്നു കിട്ടുന്ന പണം എങ്ങനെ കര്‍ദിനാളിന്റെ സ്വകാര്യ സ്വത്താകുമെന്ന ചോദ്യത്തോടെ കേന്ദ്ര വിവരാവകാശ കമ്മിഷന്‌ വീണ്ടും പരാതി നല്‍കി. തുടര്‍ന്നാണ്‌ കേന്ദ്ര വിവരാവകാശ കമ്മിഷണറുടെ ഇടപെടല്‍ ഉണ്ടായതെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു .

വിദേശ സഹായം ലഭിക്കുന്ന സംഘങ്ങള്‍ സമര്‍പ്പിക്കുന്ന കണക്കുകളില്‍ പ്രഥമദൃഷ്‌ട്യാ തെറ്റുണ്ടെന്ന്‌ കണ്ടെത്തിയാല്‍ കേന്ദ്രവിജ്‌ഞാപനം 2446 (ഇ) പ്രകാരം സി.ബി.ഐ. അന്വേഷണം നടത്തണമെന്ന്‌ നിഷ്‌കര്‍ഷിക്കുന്നുണ്ട്‌. ക്രമക്കേട്‌ കണ്ടെത്തിയാല്‍ സി.ബി.ഐ. അന്വേഷണം നടത്താന്‍ സ്വമേധയാ കേന്ദ്രസര്‍ക്കാരിനു കഴിയും. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട്‌ ജോയിന്റ്‌ ക്രിസ്‌ത്യന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ്‌ ജോസഫ്‌, ഓള്‍ കേരള ചര്‍ച്ച്‌ ആക്‌ട്‌ ആക്‌ഷന്‍ കൗണ്‍സില്‍ ജോസഫ്‌ വെളിവില്‍ എന്നിവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെ സമീപിച്ചിട്ടുണ്ട്‌.

Top