ക്രൈസ്തവനായിരുന്നെങ്കില്‍ പിണറായി മെത്രാനായേനെ-മാര്‍ ആലഞ്ചേരി!!

കണ്ണൂർ :മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്തുമത മൂല്യങ്ങളെക്കുറിച്ചുള്ള അറിവിനെ പ്രശംസിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് ഞറളക്കാട്ടിന്റെ പൗരോഹിത സുവര്‍ണ ജൂബിലിയിലായിരുന്നു മാര്‍ ആലഞ്ചേരിയുടെ പരാമര്‍ശം.ആത്മീതയും ഭൗതികതയും ഒന്നിച്ചു കൊണ്ടുപോകാൻ കഴിഞ്ഞ മഹത് വ്യക്തിയാണ് തലശേരി ആർച്ച് ബിഷപ്പ് മാർ ജോർജ് ഞറളക്കാട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമൂഹത്തിൽ സാഹോദര്യം നിലനിറുത്തുന്നതിൽ ഏറെ പങ്കുവഹിച്ച ആളാണ് ഞറളക്കാട്ട്. നിലവിലെ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ പൗരോഹിത്യ ജൂബിലി ആഘോഷത്തിന് ഏറെ പ്രസക്തിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിപാടിയില്‍ ഉദ്ഘാടന പ്രസംഗം നടത്തിയ മുഖ്യമന്ത്രി തന്റെ പ്രസംഗത്തിലുടനീളം ബൈബിള്‍ വചനങ്ങള്‍ പരാമര്‍ശിച്ചിരുന്നു. ആര്‍ച്ച് ബിഷപ്പിന്റെ വൈദിക ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രിക സന്ദേശത്തിന്റെ ഉള്ളടക്കവും മുഖ്യമന്ത്രി പ്രസംഗത്തില്‍ സൂചിപ്പിച്ചു. ഭൂമിയിലെ ജീവിതത്തെ മെച്ചപ്പെടുത്താനുള്ള ഉപാധിയായി ആത്മീയ ജീവിതത്തെ കാണുന്ന ഞറളക്കാട്ട് പിതാവിന്റെ രീതി മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്ക് ശേഷം കര്‍ദിനാള്‍ പ്രസംഗിച്ചു. ഇന്ന് മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടപ്പോള്‍ ഞാനിരുന്ന് ചിന്തിക്കുകയായിരുന്നു. അദ്ദേഹം ഒരു ക്രൈസ്തവ വിശ്വാസിയായിരുന്നെങ്കില്‍ മെത്രാനായിട്ട് തീര്‍ച്ചയായും മാറുമായിരുന്നു, പ്രസംഗത്തിന് മുമ്പായി കര്‍ദിനാള്‍ പറഞ്ഞു. എന്നാല്‍ അപ്പോഴേക്കും അടുത്ത പരിപാടിക്കായി മുഖ്യമന്ത്രി സ്റ്റേജ് വിട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കർദിനാൾ മാർ ജോർജ് ആലഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ജൂബിലി സ്മാരക എയ്ഞ്ചൽ ഡയാലിസിസ് സഹായ പദ്ധതി ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ നിർവഹിച്ചു. സെന്റ് ജോസഫ്സ് ആശുപത്രി ഉദ്ഘാടനം രാജ് മോഹൻ ഉണ്ണിത്താനും, മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി സ്മാരക ഭവനത്തിന്റെ താക്കോൽ ദാനം കെ. മുരളീധരൻ എം.പിയും, ജൂബിലി സ്മാരക സൗജന്യ കണ്ണട വിതരണ പദ്ധതി ഉദ്ഘാടനം മാർ ജോർജ് വലിയമറ്റവും നിർവഹിച്ചു. പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി. എം.എൽ.എമാരായ എ.എൻ. ഷംസീർ, കെ.കെ. ശൈലജ, സണ്ണി ജോസഫ്, സജീവ് ജോസഫ്, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, നഗരസഭാ അദ്ധ്യക്ഷ ജമുനാ റാണി തുടങ്ങിയവർ സംസാരിച്ചു.

Top