‘മുസ്ലീംലീഗ് വര്‍ഗീയത മുഖംമൂടി മാറ്റി! UDFനെതിരെ സിറോ മലബാര്‍ സഭ.ബിജെപിക്കും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് പ്രശംസ!.ജമാഅത്തെ ഇസ്ലാമി ബന്ധം അപകടം; BJP നിലപാട് സംവരണത്തിന് സഹായമായി.

കോട്ടയം:മുസ്ലിം ലീഗിനും കോൺഗ്രസിനും യുഡിഎഫിനും എതിരെ കടുത്ത വിമർശനവുമായി സീറോമലബാർ സഭ! സാമ്പത്തിക സംവരണ വിഷയത്തില്‍ മുസ്ലിം ലീഗിനെയും യുഡിഎഫിനെയും അതിരൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കയാണ് സിറോ മലബാര്‍ സഭ. ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം ‘സാമ്പത്തിക സംവരണത്തെച്ചൊല്ലി എന്തിന് അസ്വസ്ഥത’ എന്ന തലക്കെട്ടിൽ ദീപിക പത്രത്തിലെഴുതിയ ലേഖനത്തിലാണ് വിമര്‍ശനമുള്ളത്. സംവരണത്തിനെതിരെ മുസ്ലിം ലീഗും അനുബന്ധ കക്ഷികളും നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്തെങ്കിലും ആദര്‍ശത്തിന്റെ പേരിലാണെന്ന് കണക്കാക്കാന്‍ കഴിയില്ലെന്നും ലേഖനം വിമര്‍ശിക്കുന്നു. ലേഖനത്തിൽ നിന്ന്.യു​ഡി​എ​ഫി​നെ​തി​രെ​യും മു​സ്‌​ലിം ലീ​ഗി​നെ​തി​രെ​യും രൂ​ക്ഷ​വി​മ​ർ​ശ​നം ലേ​ഖ​ന​ത്തി​ലു​ണ്ട്.

ദീ​പി​ക​യി​ലെ എ​ഡി​റ്റോ​റി​യ​ൽ പേ​ജി​ൽ എ​ഴു​തി​യ ലേ​ഖ​ന​മാ​ണ് ഇ​പ്പോ​ൾ രാ​ഷ്‌​ട്രീ​യ വൃ​ത്ത​ങ്ങ​ളി​ല​ട​ക്കം ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്. ലീ​ഗ് സം​വ​ര​ണ​ത്തെ എ​തി​ർ​ക്കു​ന്ന​ത് ആ​ദ​ർ​ശ​ത്തി​ന്‍റെ പേ​രി​ല​ല്ല. ലീ​ഗി​ന്‍റെ നി​ല​പാ​ടി​ൽ വ​ർ​ഗീ​യ​ത മു​ഖം​മൂ​ടി മാ​റ്റി പു​റ​ത്തേ​ക്കു വ​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ അ​ഭി​പ്രാ​യം പ​റ​യാ​നാ​വാ​ത്ത വി​ധം യു​ഡി​എ​ഫ് ദു​ർ​ബ​ല​മാ​യോ എ​ന്നും ആ​ർ​ച്ച്ബി​ഷ​പ് ചോ​ദി​ക്കു​ന്നു. സം​വ​ര​ണ വി​ഷ​യ​ത്തി​ൽ ഇ​ന്നു കോ​ൺ​ഗ്ര​സ് രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി ചേ​രാ​നി​രി​ക്കെ​യാ​ണ് ലേ​ഖ​നം പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഈ ​വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​ൻ യു​ഡി​എ​ഫ് നി​ർ​ബ​ന്ധി​ത​മാ​കു​മെ​ന്നു ക​രു​തു​ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


എം​എ​ൽ​എ​മാ​രു​ടെ മേ​ൽ യു​ഡി​എ​ഫി​ന് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യെ​ന്നും മാ​ർ പെ​രു​ന്തോ​ട്ടം വി​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. യു​ഡി​എ​ഫി​ന്‍റെ വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി സ​ഖ്യ​ത്തി​നെ​തി​രെ​യും വി​മ​ർ​ശ​ന​മു​ണ്ടാ​യി. മു​സ്‌​ലിം രാ​ഷ്‌​ട്ര​മാ​യ ബം​ഗ്ലാ​ദേ​ശ് പോ​ലും ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ നേ​താ​ക്ക​ളെ ക​ഠി​ന ശി​ക്ഷ​ക​ൾ​ക്കു വി​ധേ​യ​രാ​ക്കി​യി​ട്ടു​ള്ള​താ​ണ്. ഇ​ത്ത​രം സ​ഖ്യ​ങ്ങ​ളെ മ​തേ​ത​ര ചി​ന്താ​ഗ​തി​ക്കാ​ർ​ക്ക് എ​ങ്ങ​നെ അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ക്കു​ന്നു. അ​തേ​സ​മ​യം, സം​വ​ര​ണ വി​ഷ​യ​ത്തി​ൽ ബി​ജെ​പി​യു​ടെ​യും ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ളു​ടെ​യും ഇ​ട​പെ​ട​ലു​ക​ളെ ആ​ർ​ച്ച്ബി​ഷ​പ് എ​ടു​ത്തു​പ​റ​യു​ക​യും ചെ​യ്തു. ബി​ജെ​പി​യും ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യും ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​മാ​യ നി​ല​പാ​ട് എ​ടു​ത്തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാര്‍ലമെന്റില്‍ സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടന ഭേദഗതി ബില്ലിനെതിരെ വോട്ട് ചെയ്തത് മുസ്ലിം ലീഗിന്റെ രണ്ടു എംപിമാരും എഐഎംഐഎമ്മിന്റെ ഒരു എംപിയുമാണ്. ലീഗിന്റെ നിലപാടുകളില്‍ വര്‍ഗീയത മുഖംമൂടി മാറ്റി പുറത്തേക്ക് വരുന്നു എന്നുള്ളതിന്റെ വ്യക്തമായ ഒരു തെളിവായി ഇതിനെ കരുതാവുന്നതാണെന്നും ലേഖനം നിരീക്ഷിക്കുന്നു. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെയും ലേഖനം വിമർശിക്കുന്നു.

ലീ​ഗി​ന്‍റെ വ​ർ​ഗീ​യ നി​ല​പാ​ടു​ക​ൾ ഹാ​ഗി​യ സോ​ഫി​യ വി​ഷ​യ​ത്തി​ലും ന​മ്മ​ൾ ക​ണ്ട​താ​ണ്. ഒ​രു മ​ത​ത്തി​നാ​കെ എ​ന്ന നി​ല​യി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും സ​ർ​ക്കാ​ർ ജോ​ലി​ക​ളി​ലും 12 ശതമാനം വ​രെ സ​മു​ദാ​യ സം​വ​ര​ണം അ​നു​ഭ​വി​ച്ചു​പോ​രു​ന്ന വി​ഭാ​ഗ​ത്തി​ന്‍റെ സം​ഘ​ടി​ത മ​ത​ശ​ക്തി എ​ന്ന നി​ല​യി​ലു​ള്ള ലീ​ഗി​ന്‍റെ ന​യ​ങ്ങ​ൾ ഇ​ത​ര സ​മൂ​ഹ​ങ്ങ​ൾ​ക്കു ഭീ​ഷ​ണി​യാ​കു​ന്നു​ണ്ടോ എ​ന്ന സം​ശ​യം ന്യാ​യ​മാ​ണ്.

സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് കോ​ടി​ക്ക​ണ​ക്കി​നു രൂ​പ മു​ട​ക്കി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ഏ​താ​ണ്ടു പൂ​ർ​ണ​മാ​യും മു​സ്ലിം സ​മു​ദാ​യ​ത്തി​നു വേ​ണ്ടി മാ​ത്ര​മാ​ണ്. സ്കോ​ള​ർ​ഷി​പ്പ് പോ​ലെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളി​ൽ 80 ശ​ത​മാ​ന​വും ഈ ​സ​മു​ദാ​യ​ത്തി​ന് മാ​ത്ര​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ൾ​പോ​ലും സം​സ്ഥാ​ന ന്യു​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​ലൂ​ടെ ന​ട​പ്പി​ലാ​ക്കു​മ്പോ​ൾ ഇ​ത​ര ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ പു​റ​ന്ത​ള്ള​പ്പെ​ടു​ന്നു.

സൗ​ജ​ന്യ കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ൾ, മ​ഹ​ൽ സോ​ഫ്റ്റ് തു​ട​ങ്ങി​യ ധാ​രാ​ളം സൗ​ജ​ന്യ പ​ദ്ധ​തി​ക​ൾ വേ​റെ​യും ഉ​ണ്ട്. ഏ​തെ​ങ്കി​ലും വി​ഭാ​ഗത്തി​ന്‍റെ മ​ത​പ​ഠ​ന ത്തി​ന് സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് ഇ​സ്ലാ​മി​ക മ​ത​പ​ഠ​ന​ത്തി​നു മാ​ത്ര​മാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ൾ നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ൽ ലീ​ഗ് ഉ​ൾ​പ്പെ​ടെ പു​ല​ർ​ത്തി​യ ജാ​ഗ്ര​ത മ​റ്റു​ള്ള​വ​രു​ടെ ക​ണ്ണ് തു​റ​പ്പി​ക്കേ​ണ്ട​താ​ണ്. അ​തേ​സ​മ​യം, ഇ​വ​ർ മ​റ്റു സ​മു​ദാ​യ​ങ്ങ​ൾ​ക്കു ല​ഭി​ക്കു​ന്ന തു​ച്ഛ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ളെ​പ്പോ​ലും ശ​ക്ത​മാ​യി എ​തി​ർ​ക്കു​ന്നു എ​ന്ന​തി​നെ എ​ങ്ങ​നെ​യാ​ണ് ന്യാ​യീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത്? സ്വ​ന്തം സ​മു​ദാ​യ​ബോ​ധം ന​ല്ല​താ​ണ്, ആ​വ​ശ്യ​വു​മാ​ണ്. എ​ന്നാ​ൽ അ​തു മ​റ്റു സ​മു​ദാ​യ​ങ്ങ​ൾ​ക്കു ദോ​ഷ​ക​ര​മാ​ക​രു​ത്.

കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് മു​ന്ന​ണി​യു​ടെ രാ​ഷ്‌​ട്രീ​യ സ്വ​ഭാ​വ​ത്തി​നു മ​ങ്ങ​ലേ​റ്റി​ട്ടു​ണ്ടോ? സാമ്പ​ത്തി​ക സം​വ​ര​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടെ പ​ല വി​ഷ​യ​ങ്ങ​ളി​ലും സ്വ​ന്ത​മാ​യി ഒ​രു നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വി​ധം ഈ ​മു​ന്ന​ണി ദു​ർ​ബ​ല​മാ​യി​രി​ക്കു​ക​യാ​ണോ? മു​ന്ന​ണി​യി​ലെ പ്ര​ധാ​ന ക​ക്ഷി​യാ​യ കോ​ണ്‍ഗ്ര​സി​ന് അ​തി​ന്‍റെ ദേ​ശീ​യ നി​ല​പാ​ടി​നെ​പ്പോ​ലും അ​നു​കൂ​ലി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തെ​ന്ത്? വ്യ​ത്യ​സ്ത നി​ല​പാ​ടു​ക​ൾ പ​ര​സ്യ​മാ​യി പ​റ​യു​ന്ന എം​എ​ൽ​എ​മാ​രു​ടെ മേ​ൽ പാ​ർ​ട്ടി​ക്കു കാ​ര്യ​മാ​യ നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത​തു​പോ​ലെ തോ​ന്നു​ന്നു. ഈ ​മു​ന്ന​ണി​ക്ക് ഒ​രു പ്ര​ക​ട​ന​പ​ത്രി​ക പോ​ലും പു​റ​ത്തി​റ​ക്കാ​ൻ സാ​ധി​ക്കു​മോ എ​ന്നു സം​ശ​യ​മു​ണ്ട്.

ഇ​പ്പോ​ൾ ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​ടെ വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി​യു​മാ​യി​പ്പോ​ലും സ​ഖ്യ​മു​ണ്ടാ​ക്കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. ഒ​രു മു​സ്ലിം രാ​ഷ്‌​ട്ര​മാ​യ ബം​ഗ്ലാ​ദേ​ശ് പോ​ലും ജ​മാ​അത്തെ ഇസ്ലാ​മി​യു​ടെ നേ​താ​ക്ക​ളെ ക​ഠി​ന ശി​ക്ഷ​ക​ൾ​ക്ക് വി​ധേ​യ​രാ​ക്കി​യി​ട്ടു​ള്ള​താ​ണ് എ​ന്നു പ​റ​യു​മ്പോൾ ഇ​വ​രു​ടെ ഭീ​ക​ര​ത​യു​ടെ ആ​ഴം മ​ന​സി​ലാ​കു​മ​ല്ലോ. ഇ​ത്ത​രം സ​ഖ്യ​ങ്ങ​ളെ മ​തേ​ത​ര ചി​ന്താ​ഗ​തി​ക്കാ​ർ​ക്ക് എ​ങ്ങ​നെ അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കും?

രാ​ജ്യ​ത്ത് സാമ്പ​ത്തി​ക സം​വ​ര​ണ​ത്തി​നു​ള്ള ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി പാ​സാ​ക്കി​യെ​ടു​ത്ത് 10 ശതമാനം സാ​മ്പത്തി​ക സം​വ​ര​ണം ന​ട​പ്പി​ലാ​ക്കി​യ ബി​ജെ​പി​യു​ടെ നി​ല​പാ​ട് കൂ​ടു​ത​ൽ വി​ശ​ദീ​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. അ​വ​ർ ഇ​ക്കാ​ര്യ​ത്തി​ൽ സ്വീ​ക​രി​ച്ച ശ​ക്ത​മാ​യ നി​ല​പാ​ടുത​ന്നെ​യാ​ണു സാ​ന്പ​ത്തി​ക സം​വ​ര​ണം ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ൽ പ്രാ​യോ​ഗി​ക​മാ​കാ​ൻ കാ​ര​ണം.

ജാ​തി- മ​ത ര​ഹി​ത സ​മൂ​ഹ​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ക എ​ന്ന​തും ദ​രി​ദ്ര​രെ ഉ​ദ്ധ​രി​ക്കു​ക എ​ന്ന​തും ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന ആ​ദ​ർ​ശ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണ​ല്ലോ. അ​വ​രു​ടെ ഈ ​ആ​ദ​ർ​ശ​ങ്ങ​ൾ​ക്ക് എ​തി​ര​ല്ല സാ​ന്പ​ത്തി​ക സം​വ​ര​ണം എ​ന്ന ആ​ശ​യം. ജാ​തി-​മ​ത ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​രെ പ​രി​ഗ​ണി​ക്കു​ക എ​ന്ന ആ​ശ​യ​ത്തെ ഒ​രി​ക്ക​ലും നി​രാ​ക​രി​ക്കാ​ൻ ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കു സാ​ധി​ക്കു​ക​യി​ല്ല.

അ​തു​കൊ​ണ്ടു​ത​ന്നെ കേ​ര​ള​ത്തി​ലെ എ​ൽ​ഡി​എ​ഫ് സം​വി​ധാ​നം, ഇ​തു​വ​രെ യാ​തൊ​രു സം​വ​ര​ണ​വും ല​ഭി​ക്കാ​ത്ത വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​മ്പത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കു​ള്ള 10 ശതമാനം സാമ്പ​ത്തി​ക സം​വ​ര​ണ​ത്തെ അം​ഗീ​ക​രി​ക്കു​ക​യും ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​വ​രു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. നൂ​റ്റി​മൂ​ന്നാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക്കു ശേ​ഷം സം​സ്ഥാ​ന​ത്ത് ഈ ​സം​വ​ര​ണം ന​ട​പ്പി​ലാ​ക്കി​യ​തി​ൽ കാ​ല​താ​മ​സം ഉ​ണ്ടാ​യി എ​ന്ന വ​സ്തു​ത നി​ല​നി​ൽ​ക്കു​മ്പോഴും ചി​ല പ​രി​മി​തി​ക​ളോ​ടെ​യാ​ണെ​ങ്കി​ലും ഇ​ഡബ്ല്യുഎ​സ് സം​വ​ര​ണം ന​ട​പ്പി​ലാ​ക്കി എ​ന്ന​തു സ്വാ​ഗ​താ​ർ​ഹ​മാ​ണ്.

ഇതുവരെ യാതൊരു വിധ സംവരണ ആനുകൂല്യവും ലഭിക്കാതിരുന്ന സംസ്ഥാന ജനസംഖ്യയിലെ 27ശതമാനത്തിൽ അധികം വരുന്ന സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് (ഇഡബ്ല്യൂഎസ്.) വൈകിയെങ്കിലും ലഭിച്ച നീതിയെ ചില സംഘടിത സാമുദായിക ശക്തികള്‍ അകാരണമായി എതിര്‍ക്കുന്നത് തികച്ചും ഖേദകരമാണ്. എന്തെങ്കിലും ആദര്‍ശത്തിന്റെ പേരിലാണ് ഇവര്‍ ഇപ്രകാരം ചെയ്യുന്നതെന്ന് കരുതാന്‍ സാധിക്കില്ല. സ്വന്തം പാത്രത്തില്‍ ഒരു കുറവും ഉണ്ടാകുന്നില്ലെങ്കിലും അടുത്തിരിക്കുന്നവന്റെ പാത്രത്തില്‍ ഒന്നും വിളമ്പരുതെന്ന് ശഠിക്കുന്നത് എന്ത് വികാരമാണ്.

Top