വിമത വൈദികരെ പുറത്താക്കണമെന്ന ആവശ്യം ശ്കതമാവുന്നു.

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട്‌ സഭയുടെ മുഖം വികൃതമാക്കാൻ പ്രചോദനം നൽകുന്ന വൈദികരെ രൂപതയിൽ നിന്ന് പുറത്താക്കണമെന്ന് ബസിലിക്കാ കുടുംബത്തിന്റെ യോഗം ആവശ്യപ്പെട്ടു.  സഭയുടെ മുഖം വികൃതമാക്കിയ വൈദികരെ പുറത്താക്കണമെന്ന്   ബസിലിക്ക കുടുംബയോഗമാണ് ആവശ്യപ്പെട്ടത് ഫാ. അഗസ്റ്റിൻ വട്ടോളി, ഫാ. പോൾ തേലക്കാട്ട്, ഫാ. കൈതക്കോട്ടിൽ, ഫാ. പാറേക്കാട്ടിൽ എന്നിവരുടെ പേരെടുത്തു പറഞ്ഞാണ് യോഗത്തിന്റെ അഭിപ്രായ പ്രകടനം.FB_IMG_1539370612160

പ്രസിഡന്റ് സന്തോഷ് പൂതുള്ളി അധ്യക്ഷത വഹിച്ചു. കൺവീനർ ജിമ്മി പുത്തിരിയ്ക്കൽ, ബിനു ഇലവത്തിങ്കൽ, സക്കറിയ കട്ടിക്കാരൻ, ജോൺഫിലിപ്പ് ചൂളക്കൽ എന്നിവർ പ്രസംഗിച്ചു.

Top