സഭയുടെ ഭൂമിയിടപാട്; ജോര്‍ജ് ആലഞ്ചേരി അടക്കമുള്ളവർക്ക് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: സീറോമലബാര്‍ സഭയിലെ ഭൂമിയിടപാടുകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് ക്രിമിനല്‍ കേസ് എടുക്കണമെന്ന പുനപരിശോധനാ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സംഭവത്തില്‍ വിശദീകരണം ചോദിച്ച് പ്രതിപട്ടികയിലുള്ള കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഉള്‍പ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. കാത്തലിക്ക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് പ്രസിഡന്റ് പോളച്ചന്‍ പുതുപ്പാറ എറണാകുളം സിജെഎം കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയ നടപടി നിയമപരമല്ലെന്ന് ചൂണ്ടികാട്ടിയാണ് റിവിഷന്‍ ഹര്‍ജി.

എറണാകുളം അങ്കമാലി അതിരൂപതിയിലെ ഭൂമി ഇടപാടിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് അലഞ്ചേരിയെ ഉള്‍പ്പെടെ പ്രതിയാക്കി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള റിവിഷന്‍ ഹര്‍ജിയാണ് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചത്. കര്‍ദിനാളിനുള്‍പ്പെടെയുള്ളവർക്ക് ഇതുസംബന്ധിച്ച വിശദീകരണം തേടി നോട്ടീസ് അയക്കാനും ഹൈക്കാടതി ഉത്തരവായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭൂമി ഇടപാടില്‍ 20 കോടി രൂപയുടെ ക്രമക്കേട് നടന്നതായി അഡ്വ. പോളച്ചന്‍ പുതുപ്പാറ സമര്‍പ്പിച്ച ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു. നേരത്തെ ഈ ആവശ്യമുന്നിച്ച് എറണാകുളം സി.ജെ.എം കോടതിയെ സമീപിച്ചിരുന്നെങ്കിലും സാക്ഷികള്‍ എത്തിയില്ലെന്ന കാരണം ചൂണ്ടികാട്ടി കേസ് പരിഗണിച്ച ആദ്യദിവസം തന്നെ ഹര്‍ജി തള്ളുകയായിരുന്നു.

Top