സ​ഭ​യി​ലെ നേ​തൃ​ത്വം ലൗ​കിക​മ​ല്ല:അധികാര ചലനം വന്ന ക​ർ​ദി​നാ​ൾ മാ​ർ ആ​ല​ഞ്ചേ​രി

കൊച്ചി:സഭയിലെ നേതൃത്വം ലൗകികമല്ലെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പിന്റെ പരമോന്നത അധികാരത്തിൽ സ്ഥാന ചലനം വന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിപറഞ്ഞു .സഭയുടെ നേതൃത്വസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർ ലോകത്തിന്‍റെ സമ്മർദങ്ങളിൽ വീണുപോകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു.

എറണാകുളം-അങ്കമാലി, കൊച്ചി, വരാപ്പുഴ, കോതമംഗലം, ആലപ്പുഴ, മൂവാറ്റുപുഴ രൂപതകളിലെ പാസ്റ്ററൽ കൗണ്‍സിൽ പ്രതിനിധികളുടെ പ്രാദേശിക സമ്മേളനം പിഒസിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സഭയെ ഭൗതിക സ്ഥാപനമാക്കി മാറ്റാനുള്ള പ്രവണത ആപത്കരമാണ്. പ്രായപൂർത്തിയെത്തിയ കേരളസഭയുടെ ഇത്തരം പ്രലോഭനങ്ങൾ തിരിച്ചറിയണം. ‘ഓട്ടോ ഇമ്യൂണ്‍ സിൻഡ്രോം’ എന്ന മാരകരോഗംപോലെ അത് സഭയെ അപകടപ്പെടുത്തും.
ഇതിന്‍റെ സ്ഥാനത്ത് യഥാർഥ പ്രേഷിതചൈതന്യം തിരിച്ചുവരണം. ഓരോ ജീവിതവും ഒരു ദൗത്യമാണ്. ദൗത്യം മറന്ന വിളികൾ ഭിന്നത വിതയ്ക്കും.mar alanencheri -poewer

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിളിക്കനുസരിച്ച് ദൗത്യം നിർവഹിക്കുന്നതാണ് വിശുദ്ധി. ശുശ്രൂഷകളുടെ സമന്വയത്തിലൂടെ ക്രിസ്തുവിന്‍റെ മുഖം സമൂഹത്തിൽ പ്രതിഫലിപ്പിക്കാൻ ഓരോ അജപാലനസമിതിയും ജാഗ്രത പുലർത്തണം. സഭയിൽ കൂട്ടായ്മയുടെ അരൂപി വളർത്തുന്നതിൽ അജപാലന സമിതികൾക്ക് സുപ്രധാന പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ മൂവാറ്റുപുഴ രൂപതാധ്യക്ഷൻ ഏബ്രഹാം മാർ യൂലിയോസ് അധ്യക്ഷത വഹിച്ചു. മുൻ പോലീസ് മേധാവി ജേക്കബ് പുന്നൂസ്, ഡയറി ഡെവലപ്മെന്‍റ് മുൻ കമ്മീഷണർ ലിഡാ ജേക്കബ്, ഷാജി ജോർജ് എന്നിവർ സാക്ഷ്യവും ജാഗ്രതയും, സഭയും കേരളസമൂഹവും എന്നീ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
കോതമംഗലം രൂപത ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ സമാപനസന്ദേശം നൽകി.

Top