ലൗ ജിഹാദ് വിഷയത്തിൽ യുഡിഎഫ് മുഖം തിരിച്ചു. കോണ്‍ഗ്രസ് പൂര്‍ണ്ണമായും ലീഗിന് കീഴടങ്ങി.യുഡിഎഫിന് മതനിരപേക്ഷ മുഖം നഷ്ടപ്പെട്ടു.യുഡിഎഫിനെതിരെ സീറോ മലബാർ സഭ.

കൊച്ചി: യുഡിഎഫിനെതിരെ സീറോ മലബാർ സഭ. എല്‍ഡിഎഫിനെ അഭിനന്ദിച്ചും യുഡിഎഫിനെ രൂക്ഷമായി വിമര്‍ശിച്ചും എറണാകുളം-അങ്കമാലി അതിരൂപത രംഗത്ത് . സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ വികാരവും അപ്രതീക്ഷിതമായ രാഷ്ട്രീയ അടിയൊഴുക്കുകളുമാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചതെന്ന് അതിരൂപതയുടെ മുഖമാസികയായ സത്യദീപത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. കോവിഡ് പ്രതിരോധ നടപടികളിലൂടെയും ഭക്ഷ്യകിറ്റ്-ക്ഷേമ പെന്‍ഷനുകളുടെ വിതരണത്തിലൂടെയും ജനങ്ങളുടെ കൂടെ നില്‍ക്കുന്ന സര്‍ക്കാരാണിതെന്ന പ്രതീതി ജനമദ്ധ്യേ നിരന്തരം നിലനിര്‍ത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞുവെന്നും ‘സത്യദീപം’ പറയുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെ വിലയിരുത്തുന്ന സഭയുടെ മുഖമാസികയിലാണ് വിമർശനം. വെൽഫെയർ പാർട്ടിയുമായി കോൺഗ്രസുണ്ടാക്കിയ ധാരണ ക്രിസ്ത്യൻ വോട്ടുകളിലെ വിള്ളലിന് കാരണമായി. ന്യൂനപക്ഷ വോട്ടുകളിലെ ചുവടു മാറ്റം ജോസ് കെ മാണിയുടെ നിലപാട് മാറ്റത്തിലൂടെ മാത്രം സംഭവിച്ചതാണെന്ന വിലയിരുത്തൽ തെറ്റാണെന്നും സത്യദീപം പറയുന്നു.

സാഹചര്യങ്ങൾ വോട്ടാക്കുന്നതിൽ വലിയ വീഴ്ചയാണ് യുഡിഎഫിന് പറ്റിയത്. ക്രിസ്ത്യൻ വോട്ടുകളുടെ ചുവടുമാറ്റം അതിൽ പ്രധാനമാണെന്ന് മുഖ പ്രസംഗം വ്യക്തമാക്കുന്നു. ലൗ ജിഹാദ് വിഷയത്തിലടക്കം സഭ നേരത്തെ തന്നെ നിലപാട് പരസ്യമാക്കിയിട്ടും, വെൽഫെയർ പാർട്ടിയുമായി കോൺഗ്രസ് ധാരണയുണ്ടാക്കിയത് മതനിരപേക്ഷ മുഖം നഷ്ടമാകുന്നുവെന്ന തോന്നൽ ക്രിസ്തീയ വിഭാഗത്തിലുണ്ടാക്കി. ഇത് ക്രിസ്തീയ വോട്ടുകൾ നഷ്ടമാക്കി. കോൺഗ്രസ് ലീഗിന് കീഴടങ്ങിയെന്ന ഇടത് പ്രചാരണവും ഫലം കണ്ടു. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പികെ കുഞ്ഞാലിക്കുട്ടി തിരികെയെത്തുമ്പോൾ യുഡിഎഫിന്‍റെമേൽ ലീഗ് മേൽക്കൈ നേടുമെന്ന നിരീക്ഷണം പ്രധാനപ്പെട്ടതാണെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.

ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥയെ ഏത് മുന്നണി ഫലപ്രദമായി അഭിസംബോധന ചെയ്യുമെന്നത് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ നിർണ്ണായകമാകും. സഭ തർക്കത്തിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്നത് കത്തോലിക്ക സഭ സ്വാഗതം ചെയ്യുന്നുണ്ട്. എന്നാൽ പാലക്കാട് നഗരസഭയിൽ ജയ് ശ്രീറാം ബാനർ ഉയർത്തിയതിലൂടെ ബിജെപിയുടെ മതേതരമമത കാപട്യമാണെന്ന് വ്യക്തമാക്കിയതായും സത്യദീപം പറയുന്നു.

 

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ നേട്ടത്തെ മുഖ പ്രസംഗം അംഗീകരിക്കുന്നു. സ്വർണ്ണക്കടത്ത് കേസിൽ ഇഡി അടക്കം അ‍ഞ്ചോളം കേന്ദ്ര ഏജൻസികൾ ആറു മാസമായി അന്വേഷിച്ചിട്ടും തെളിവുകൾ കണ്ടെത്താനാകാത്തത് സർക്കാറിന് അനുകൂലമായി. ഇക്കാര്യം പൊതുജനങ്ങൾക്കിടയിൽ ഒരു പരിധിവരെ അവതരിപ്പിക്കാൻ കഴിഞ്ഞതിന്‍റെ സ്ഥിരീകരണമാണ് ഇടത് നേട്ടമെന്നും സത്യദീപം വിശദീകരിക്കുന്നു. ക്ഷേമ പെൻഷൻ, ഭക്ഷ്യകിറ്റ് വിതരണത്തിലൂടെ ജനങ്ങൾക്ക് ഒപ്പമുണ്ടെന്ന പ്രതീതിയുണ്ടാക്കാൻ ഇടത് മുന്നണിക്കായെന്നും മുഖമാസിക വ്യക്തമാക്കുന്നു.

കോണ്‍ഗ്രസ് പൂര്‍ണ്ണമായും ലീഗിന് കീഴടങ്ങി. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും ചുവടു മാറുമ്പോള്‍ യുഡിഎഫിന്റെ രാഷ്ട്രീയ ദിശാഗതികളുടെ ലീഗ് ഗ്രഹണം ഏറെക്കുറെ പൂര്‍ണ്ണമാകും. ഭരണം നിലനിര്‍ത്തിയ പാലക്കാട് നഗരസഭാ ആസ്ഥാനത്ത് ‘ജയ്ശ്രീറാം’ ബാനറുയര്‍ത്തി തങ്ങളുടെ വര്‍ഗ്ഗീയ അജണ്ടയെ ഒരിക്കല്‍ക്കൂടി പരസ്യപ്പെടുത്തിയതിലൂടെ, കേരളത്തിലെ ബിജെപിയുടെ മതേതര മമത വെറും കാപട്യമാണെന്ന് തെളിഞ്ഞുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ അരക്ഷിത ബോധത്തെ ഏത് മുന്നണി ഫലപ്രദമായി അഭിസംബോധന ചെയ്യുമെന്നത് അടുത്തനിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

Top