ലൗ ജിഹാദ് ;സർക്കാരിനെതിരെ കത്തോലിക്കാ സഭ ! നിയമ നിർമ്മാണം സാദ്ധ്യമാകാത്തതിനു പിന്നിൽ സർക്കാർ നിലപാടെന്ന് കെസിബിസി

കൊച്ചി : ലവ് ജിഹാദ് വിഷയത്തിൽ സർക്കാരിനെതിരെ സീറോമലബാർ സഭ രംഗത്ത് .ഇസ്ലാമിക സ്റ്റേറ്റ് പോലെയുള്ള ഭീകര സംഘടനകളിലേയ്ക്ക് പെൺകുട്ടികൾ റിക്രൂട്ട് ചെയ്യാൻ കാരണം സർക്കാരിന്റെ നിലപാട് കൂടിയാണെന്ന് കെസിബിസി . ലൗ ജിഹാദിനെതിരെയുള്ള നിയമങ്ങൾ ഒന്നും വരാത്തതിനു കാരണം ഭരണ രംഗത്തുള്ളവരുടെ നിലപാട് കൊണ്ട് കൂടിയാണെന്നും കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാദർ വർഗീസ് വള്ളിക്കാട്ട് പറഞ്ഞു.

സർക്കാർ ഇത്തരം വസ്തുതകൾ കാണാൻ ഇഷ്ടപ്പെടുന്നില്ല ,എന്നാൽ സമൂഹം ജാഗ്രത പുലർത്തണം . രാഷ്ട്രീയക്കാർക്ക് ഇതിൽ ലാഭം ലഭിക്കാൻ ഒന്നുമില്ലാത്തതിനാലാണ് അവർ മൗനം പാലിക്കുന്നത് . ലൗ ജിഹാദ് എന്ന വിഷയത്തോട് മതേതരപാർട്ടികൾക്ക് താല്പര്യം കാണില്ല .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് സംഭവിക്കുന്ന മരണങ്ങള്‍ പോലും ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്ന പേരിലാണ് രാഷ്ട്രീയക്കാര്‍ കാണുന്നത്. ലൗ ജിഹാദിനെ കേവലം പ്രണയമായി മാത്രം കാണാനാകില്ല . നേരിട്ടറിയാവുന്ന പല സംഭവങ്ങളും ഇതിന് ഉദാഹരണമായി കാട്ടാവുന്നതാണെന്നും ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു.

കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും , ഐ.എസ് ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നുവെന്നുമായിരുന്നു സീറോ മലബാര്‍ സഭയുടെ ഇടയലേഖനം. വര്‍ധിച്ച് വരുന്ന ലൗ ജിഹാദ് മതസൗഹാര്‍ദ്ദത്തെ അപകടപ്പെടുത്തുന്നതാണെന്നും അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്നും സീറോ മലബാര്‍ സഭയുടെ കീഴിലുള്ള ദൈവാലയങ്ങളില്‍ വായിച്ച ഇടയ ലേഖനത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Top