പറഞ്ഞത് വിഴുങ്ങി സതീശൻ !നാര്‍കോട്ടിക് ജിഹാദ് വിവാദത്തില്‍ അനുനയ നീക്കം.ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പുമായി കെ സുധാകരനും വി.ഡി സതീശനും കൂടിക്കാഴ്ച നടത്തി

കൊച്ചി: പാലാ ബിഷപ്പിനെഹ്റിരെ അതി രൂക്ഷമായി പ്രതികരിച്ച പ്രതിപക്ഷ നേതാവ് പറഞ്ഞതെല്ലാം വിഴുങ്ങി .ക്രിസ്ത്യൻ സമുദായവും കൂടി കോൺഗ്രസിനെ പൂർണ്ണമായി കൈവിടുന്നു എന്ന അവസ്ഥ വരുന്നത് കോൺഗ്രസ് തകർച്ചയുടെ ആഴം കൂട്ടുമെന്ന തിരിച്ചറിവിൽ മത നേതാക്കളെ അനുനയിപ്പിക്കാൻ തിടുക്കപ്പെട്ട് നീക്കം തുടങ്ങി . നാര്‍കോട്ടിക് ജിഹാദ് വിവാദത്തില്‍ പാലാ ബിഷപ്പിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പി ടി തോമസും അടക്കം കോൺഗ്രസ് നേതാക്കൾ അതി ശക്തമായി പ്രതികരിച്ചിരുന്നു .സഭ ഇതിനെതിരെ അതിശക്തമായി രംഗത്ത് വരുകയും ചെയ്തിരുന്നു. അപകടം മണത്ത സുധാകരനും സതീശനും ഒടുവിൽ ബിഷ ഹൌസിൽ കാലുപിടിക്കാൻ എത്തി . കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പുമായി ചര്‍ച്ച നടത്തി. പാലാ രൂപതാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് സഭ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു.

വിവാദ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത്. ഒരു മണിക്കൂറോളമാണ് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. കൂടുതല്‍ ചര്‍ച്ചകള്‍ വരും ദിവസങ്ങളിലും നടത്തി സമവായങ്ങളിലേക്ക് എത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി സുരേഷ് ഗോപി എംപി കൂടിക്കാഴ്ച നടത്തി. ബിഷപ്പ് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. തീവ്രവാദമാണെന്ന് പറയുമ്പോഴേക്കും ഒരു മതവിഭാഗം അത് അവരെയാകും ഉദ്ദേശിച്ചത് എന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാകുമെന്നും സുരേഷ് ഗോപി ചോദിച്ചു. ബിഷപ്പും താനുമായി സംസാരിച്ച കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്നും ബിഷപ്പ് ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം എംപി വ്യക്തമാക്കി.

അതേസമയം നാർക്കോട്ടിക് വിവാദ വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ കേസ് എടുക്കേണ്ടതില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു .വിഷയത്തില്‍ ഇരു കൂട്ടരെയും സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ വിളിച്ചുവരുത്തി സര്‍വ്വകക്ഷി യോഗം നടത്തണമെന്ന് പ്രതിപക്ഷത്തിന്റെ നിര്‍ദേശം പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിദ്വേഷ പ്രചാരണം നടത്തിയാല്‍ ചര്‍ച്ചയുണ്ടാവില്ല കര്‍ശന നടപടിയാണ് സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.സമുദായത്തിന്റെ ഉന്നമനത്തിനായി മതമേലധ്യക്ഷൻമാർ ശ്രമിക്കും. അവര്‍ അവരോട് തന്നെ സംസാരിക്കും, അതില്‍ തെറ്റില്ല. ഇവിടെ സമുദായത്തോട് അവര്‍ സ്വന്തം കാര്യങ്ങള്‍ പറയുമ്ബോള്‍ മറ്റു സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്ന നിലയുണ്ടാവരുത്. അത് മാത്രമാണ് ഇവിടെ വിവാദ വിഷയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചില സര്‍ക്കാരുകളേക്കാള്‍ ശക്തമാണ് നാര്‍കോട്ടിക് മാഫിയ. ആഭിചാരം വഴി സ്ത്രീകളെ വശീകരിക്കുന്നതൊക്കെ നാടുവാഴികളുടെ കാലത്തെ കാര്യമാണ്. ശാസ്ത്ര യുഗത്തില്‍ വശീകരിക്കുകയെന്നൊക്കെ പറയുന്നതില്‍ കഴമ്പില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമൂഹത്തില്‍ യോജിപ്പ് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലാ രൂപതാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ തുടർന്നുണ്ടായ സാമൂഹിക സാഹചര്യം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കാൻ സർക്കാരിൽ സമ്മർദ്ദം ശക്തമാകുന്നു. ഇരു വിഭാഗത്തേയും ഒന്നിച്ചിരുത്ത ചർച്ചയ്ക്ക് തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എന്നാൽ സർവകക്ഷി യോഗമോ മതനേതാക്കളുടെ യോഗമോ വിളിക്കുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിനു ശേഷം സംസ്ഥാനത്തെ സാമൂഹിക അന്തരീക്ഷം മോശമായെന്ന് എല്ലാ പാർട്ടികളും ഒരു പോലെ ആശങ്കപ്പെടുന്നു.

സാമൂഹിക മാധ്യമങ്ങളിൽ മുൻപെങ്ങും കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള വിദ്വേഷ പ്രചരണമാണ് നടക്കുന്നത്. എന്നാൽ ഇതുവരെയും ഒരളുടേ പേരിൽ പോലും കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ല. സർക്കാരിൽ നിന്ന് കൃത്യമായ നിർദേശം ലഭിക്കാത്തതാണ് പൊലീസിനെ തടയുന്നത്. ബിഷപ്പിന്റെ പ്രസ്താവനയ്ക്കെതിരേ കേസെടുക്കണമെന്നും ആവശ്യമുണ്ട്.

വിവാദത്തിൽ ബിജെപിയുടെ അത്യുത്സാഹവും ഇടതു-വലതു മുന്നണികളെ ആശങ്കയിലാക്കുന്നുണ്ട്. അതി വൈകാരിക വിഷയമായതിനാൽ ജാഗ്രതയോടെ കാര്യങ്ങൾ നീക്കിയാൽ മതിയെന്നാണ സർക്കാർ തീരുമാനം. ആദ്യം പാലാ ബിഷപ്പിനെ വിമർശിച്ച പ്രതിപക്ഷവും നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. വിദ്വേഷ പ്രചരണത്തിൽ നടപടിയില്ലാത്ത സർക്കാരിനെതിരെയാണ് ഇപ്പോൾ പ്രതിപക്ഷ വിമർശനം.വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സഭാ നേതൃത്വവുമായി വേണ്ടിവന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിരുന്നു.

Top