ക്രൈസ്തവ പീഡനത്തിന് ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്’:ഞെട്ടിക്കുന്ന വിവരം പുറത്ത്.

വാഷിംഗ്ടണ്‍ ഡി‌.സി: ക്രൈസ്തവ പീഡനത്തിന് ചില രാജ്യങ്ങളില്‍ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്’ (നിര്‍മ്മിതി ബുദ്ധി), ‘ബയോമെട്രിക്സ്’ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തല്‍. ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ‘ഓപ്പണ്‍ഡോഴ്സ്’ ആണ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ക്രൈസ്തവരുടെ വളര്‍ച്ചയില്‍ ആശങ്കാകുലരായ ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഏതാണ്ട് ഒന്‍പതു കോടിയിലധികം ചൈനീസ് ക്രൈസ്തവരെയാണ് ഇലക്ട്രോണിക് / ബയോമെട്രിക് സംവിധാനങ്ങള്‍ ഉപയോഗിച്ച് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതെന്ന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓരോ വ്യക്തിയുടേയും ശാരീരിക ഘടനയും, അളവുകളും, സവിശേഷതകളും ഉപയോഗിച്ച് വ്യക്തികളെ തിരിച്ചറിയുന്ന സാങ്കേതിക വിദ്യയാണ് ബയോമെട്രിക് സുരക്ഷ. ദേവാലയങ്ങളില്‍ പ്രവേശിപ്പിക്കുന്നതിനു മുന്‍പായി ‘ഫേഷ്യല്‍ റെക്കഗ്നിഷന്‍’ (കണ്ണ്, താടി, മൂക്ക്, തുടങ്ങിയവ തമ്മിലുള്ള അകലം കണക്കാക്കി ഓരോ മുഖത്തിന്റേയും ഘടന അവലോകനം ചെയ്യുന്ന സംവിധാനം) വിധേയരാകണമെന്ന ഉത്തരവ് ഇതിനോടകം തന്നെ നിരവധി ദേവാലയങ്ങള്‍ക്ക് ലഭിച്ചു കഴിഞ്ഞതായി ‘ഓപ്പണ്‍ഡോഴ്സ്’ ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ പരിശോധന നടക്കുന്നതിനാല്‍ ദേവാലയങ്ങളുമായി അടുത്തു കഴിയുന്ന വിശ്വാസികള്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. ഇതിനുപുറമേ 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ദേവാലയങ്ങളില്‍ പോകുന്നതിനും വിലക്കുണ്ട്.

ഇതിനെ മറികടന്ന് കുട്ടികളില്‍ ആരെങ്കിലും ദേവാലയത്തിലെത്തിയാല്‍ ബയോമെട്രിക്/ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സംവിധാനത്തിലൂടെ അവരെ തിരിച്ചറിഞ്ഞ് നിയമ നടപടിക്ക് വിധേയമാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2018 സെപ്റ്റംബറില്‍ ചൈനീസ് സര്‍ക്കാര്‍ മതപരമായ വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കുന്നത് നിയന്ത്രിച്ചുകൊണ്ടുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയിരുന്നു. അതാത് പ്രവിശ്യയിലെ റിലീജിയസ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് വായിക്കുകയും അനുമതി നല്‍കുകയും ചെയ്തതിനു ശേഷം മാത്രമേ മതപരമായ വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ പങ്കുവെക്കുവാന്‍ അനുവാദമുള്ളൂ. ഇത്തരം വിവരങ്ങള്‍ സ്വന്തം വെബ്സൈറ്റില്‍ മാത്രമേ പ്രസിദ്ധീകരിക്കുവാന്‍ കഴിയുകയുള്ളുവെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.

ഓണ്‍ലൈനിലൂടെ ദേവാലയത്തിലെ പരിപാടികള്‍ തത്സമയ സംപ്രേഷണം ചെയ്യുന്നതിനും വിലക്കുണ്ട്. ചൈനയില്‍ ‘സോഷ്യല്‍ ക്രഡിറ്റ് സിസ്റ്റം’ നിലവില്‍ വരുത്തുവാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതിന് ആധുനിക നിരീക്ഷണ/തിരിച്ചറിയല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് ‘ഓപ്പണ്‍ഡോഴ്സ്’ പറയുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ഏതാണ്ട് 5500-ഓളം ദേവാലയങ്ങളാണ് ചൈനയില്‍ തകര്‍ക്കപ്പെടുകയോ, പിടിച്ചെടുക്കപ്പെടുകയോ ചെയ്തിട്ടുള്ളത്‌. ക്രിസ്ത്യാനികളെ പീഡിപ്പിക്കുവാന്‍ ബയോമെട്രിക് സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന പ്രവണത ഇന്ത്യയിലേക്ക് വ്യാപിച്ചേക്കാമെന്ന മുന്നറിയിപ്പും ‘ഓപ്പണ്‍ഡോഴ്സ്’ നല്‍കുന്നുണ്ട്.

Top