സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി;മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ്..പേര് വത്തിക്കാന്റെ അനുമതിക്ക് വിട്ടു.

കൊച്ചി: സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുത്തു. മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ്. പേര് വത്തിക്കാന്റെ അനുമതിക്കായി വിട്ടു. നാളെ വൈകിട്ടോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്.മാര്‍ ആലഞ്ചേരിക്ക് പിന്‍ഗാമിയായി പാലാക്കാരനായ മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ വടക്കേല്‍ ഇനി ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തെ നയിക്കും.വത്തിക്കാൻ അം​ഗീകരിച്ച ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.

ആദ്യഘട്ട വോട്ടെടുപ്പില്‍ മാര്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാടിനായിരുന്നു പിന്തുണ. ആദ്യ റൗണ്ടിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം പാലാ അതിരൂപത ബിഷപ്പിന് ലഭിച്ചെന്നാണ് സൂചന.എന്നാല്‍ താന്‍ പിന്മാറുന്നതായും തന്നെ പരിഗണിക്കേണ്ടതില്ലെന്നും മാര്‍ കല്ലറങ്ങാട് സിനഡിനെ അറിയിച്ചു. ഇതിനു ശേഷം നടന്ന രണ്ടും മൂന്നും ഘട്ട വോട്ടെടുപ്പിലൂടെയാണ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ സഭയുടെ പുതിയ തലവനായി തെരഞ്ഞെടുക്കപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

71 കാരനായ മാര്‍ വടക്കേല്‍ കാനന്‍ നിയമ പണ്ഡിതന്‍ കൂടിയാണ്. മിഷന്‍ രൂപതയില്‍നിന്നുള്ള ബിഷപ്പ് എന്ന നിലയില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേയ്ക്കുള്ള സാധ്യത ചര്‍ച്ചകളില്‍ ഇദ്ദേഹത്തിന്റെ പേരില്ലായിരുന്നു. എന്നാല്‍ വിവാദങ്ങളില്‍ അകപ്പെടാത്ത ആത്മീയ ആചാര്യനും സര്‍വ്വസമ്മതനുമെന്ന നിലയിലാണ് ഒടുവില്‍ മാര്‍ സെബാസ്റ്റ്യന്‍ വടക്കേലിലേയ്ക്ക് സിനഡ് ബിഷപ്പുമാര്‍ എത്തിയതെന്നാണ് സൂചന.

53 ബിഷപ്പുമാരാണ് ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. 80 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് മാത്രമായിരുന്നു വോട്ട് ചെയ്യാൻ അനുമതി. ആദ്യ മൂന്ന് റൗണ്ടിൽ തന്നെ മൂന്നിൽ രണ്ട് ഭൂരിപക്ഷം പാലാ അതിരൂപത ബിഷപ്പിന് ലഭിച്ചെന്നാണ് സൂചന.ആദ്യഘട്ട വോട്ടെടുപ്പില്‍ മാര്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാടിനായിരുന്നു പിന്തുണ. എന്നാല്‍ താന്‍ പിന്മാറുന്നതായും തന്നെ പരിഗണിക്കേണ്ടതില്ലെന്നും മാര്‍ കല്ലറങ്ങാട് സിനഡിനെ അറിയിച്ചു. ഇതിനു ശേഷം നടന്ന രണ്ടും മൂന്നും ഘട്ട വോട്ടെടുപ്പിലൂടെയാണ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ സഭയുടെ പുതിയ തലവനായി തെരഞ്ഞെടുക്കപ്പെട്ടത്.

എറണാകുളം കാക്കനാട് മൗണ്ട് സെയ്ന്റ് തോമസിൽ നടന്ന വോട്ടെടുപ്പ് കാനോനിക നിയമങ്ങള്‍ പാലിച്ച് രഹസ്യബാലറ്റ് വഴിയായിരുന്നു. സിറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ നാലാം മേജര്‍ ആര്‍ച്ച് ബിഷപ്പ് തെരഞ്ഞെടുപ്പാണിത്. പന്ത്രണ്ട് വര്‍ഷത്തെ ഭരണത്തിന് ശേഷം കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി രാജിവെച്ചതോടെയാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് തെരഞ്ഞെടുപ്പ്. മൂന്നിൽ രണ്ട് ഭൂരിപക്ഷമെത്തുമ്പോഴാണ് സിനഡ് തെരഞ്ഞെടുപ്പ് പൂർത്തിയാകുക.

പാലാ വിളക്കുമാടം വടക്കേല്‍ ദേവസ്യ – മേരി ദമ്പതികളുടെ 6 മക്കളില്‍ രണ്ടാമനാണ്. വീടിനടുത്തുള്ള വിളക്കുമാടം സെന്‍റ് ജോസഫ്‌സ് ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1979 – ഏപ്രില്‍ 19നാണ് പൗരോഹിത്യം സ്വീകരിച്ചത്. പാലാ മേലമ്പാറ മൈനര്‍ സെമിനാരി റെക്ടറായിരുന്നു. കാനന്‍ നിയമത്തില്‍ വത്തിക്കാനില്‍ നിന്ന് ഡോക്ടറേറ്റ് നേടി. 1998 സെപ്തംബര്‍ 8 -നാണ് ബിഷപ്പ് ആയി നിയമിതനാകുന്നത്.

ഉജ്ജയിന്‍ രൂപതയുടെ രണ്ടാമത്തെ ബിഷപ്പാണ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍. നിലവില്‍ സീറോ മലബാര്‍ സഭയിലെ കുടിയേറ്റക്കാരുടെ സുവിഷേഷവല്‍ക്കരണത്തിനും അജപാലന പരിപാലനങ്ങള്‍ക്കുമുള്ള കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയാണ്. സിനഡ‍ിലെ ഏറ്റവും സീനിയര്‍ ബിഷപ്പുമാരിലൊരാളുമാണ്.

Top