കാട്ടുകൊള്ള പിടിക്കപ്പെട്ടു!!കോടികളുടെ ഭൂമികുംഭകോണം; എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ആദായ നികുതി വകുപ്പ് മൂന്ന് കോടി പിഴ.

കൊച്ചി: ക്രിസ്തുവിന്റെ പേരിൽ നടത്തുന്ന കാട്ടുകൊള്ളകൾ പിടിക്കപ്പെടുന്നു .കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത ഫ്രാൻകോ ബിഷപ്പിന്റെ സ്വന്തം കൂട്ടാളി കോടികളുടെ കള്ളപ്പണവുമായി പിടിക്കപ്പെട്ടത് കഴിഞ്ഞദിവസം ആയിരുന്നു.ഇതിനുപുറമെ വീണ്ടും കത്തോലിക്കാ സഭക്കും ക്രിസ്റ്റൈഹുവിന്റെ പേരിൽ അധികാരത്തിൽ എത്തിയ തിരുമേനിമാർ നടത്തിയ വിവാദ ഭൂമിയിടപാടില്‍ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ആദായനികുതി വകുപ്പ് പിഴ ചുമത്തി. 3 കോടി രൂപയാണ് പിഴ ചുമത്തിയത്. ആദ്യഘട്ടമായി 51 ലക്ഷം രൂപ സഭ പിഴയടച്ചു. ഭൂമി ഇടാപാടിന്റെ ഇടനിലക്കാരും പിഴ അടയ്ക്കണം. 16 ലക്ഷം രൂപയ്ക്ക് ഭൂമി കച്ചവടം നടത്താന്‍ ഉണ്ടാക്കിയ രേഖ ആദായ നികുതി വകുപ്പ് കണ്ടെടുത്തിരുന്നു ഇതിന് പിന്നാലെയാണ് പിഴ ചുമത്തിയത്. ഫാ. ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരാണ് കരാറില്‍ ഒപ്പിട്ടിരിക്കുന്നത്.

2015ല്‍ സഭയ്ക്കുണ്ടായ കടം വീട്ടാനാണ് നഗരത്തില്‍ അഞ്ചിടങ്ങളിലായി 3 ഏക്കര്‍ ഭൂമി സെന്റിന് 9 ലക്ഷം രൂപ നിരക്കില്‍ 27 കോടി രൂപയ്ക്ക് വില്‍ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് ഭൂമി 13.5 കോടി രൂപയ്ക്ക് വില്‍പ്പന നടത്തി. സഭയ്ക്ക് 9 കോടി രൂപ കൈമാറി. 36 പ്ലോട്ടുകളായി സഭ കൈമാറിയ ഭൂമി പിന്നീട് ഇടനിലക്കാര്‍ മുഖേന നാല്-അഞ്ച് ഇരട്ടി തുകയ്ക്ക് മറിച്ചുവിറ്റുവെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തി.

ഭൂമി വില്‍പ്പനയിലൂടെ സഭയ്ക്ക് നേട്ടമുണ്ടായില്ലെന്ന് മാത്രമല്ല സംഭവം വന്‍ വിവാദമാകുകയും ചെയ്തു. സഭയുടെ സമിതികളില്‍ ആലോചിക്കാതെ നടത്തിയ വില്‍പ്പന കര്‍ദിനാള്‍ ആലഞ്ചേരിയുടെ നേതൃത്വത്തിലായിരുന്നു. സംഭവം വിവാദമായതോടെ നാല് കോടി രൂപ കൂടി ഇടനിലക്കാരന്‍ കൈമാറി. ആലഞ്ചേരിയാണ് ഇടനിലക്കാരനായ സാജു വര്‍ഗീസിനെ കൊണ്ടുവന്നത്. ഇതോടെ സഭാ സമിതികളില്‍ ആലഞ്ചേരി ഒറ്റപ്പെടുകയും വൈദികര്‍ അദ്ദേഹത്തിന് എതിരാവുകയും ചെയ്തു. വിവാദം കടുത്തതോടെ വത്തിക്കാന്‍ ഇടപെടുകയും അതിരൂപതയില്‍ പുതിയ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി.


കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Top