ഭൂമിയിടപാട്: സീറോ മലബാര്‍ സഭയ്ക്ക് പറ്റിയത് 7 പിഴവുകള്‍..കുറ്റം പുറത്താക്കിയ വൈദികരിൽ മാത്രമോ ?

കൊച്ചി:കർദിനാൾ മാർ ആലഞ്ചേരി ഉള്‍പ്പെട്ട ഭൂമി കുംഭകോണത്തിൽ സീറോ മലബാര്‍ സഭയുടെ അസ്ഥിവാരം ഇളകിയിരിക്കയാണ് .ഡെയിലി ഇന്ത്യൻ ഹെറാൾഡ് മാത്രമാണ് സത്യമായ വാർത്തയും തുടർന്ന് ഞെട്ടിക്കുന്ന രേഖകളും പുറത്ത് വിട്ടത് . കോടികളുടെ ഭൂമി കുംഭകോണ വാര്‍ത്തയുടെ രേഖകൾ പുറത്തുവന്നതോടെ സഭയെ പിടിച്ചുലയ്ക്കുന്ന വന്‍ കൊടുങ്കാറ്റായി മാറി.ഞെട്ടിക്കുന്ന വാർത്തകളും രേഖകളും പുറത്തുവന്നതിനു ദിവസങ്ങൾക്ക് ശേഷം മുഖ്യധാരാ പത്രങ്ങളും ചാനലുകളും വാർത്തയെ പിന്തുണച്ച് രംഗത്തെത്തിയട്ടുണ്ട്.സമയം സഭയിലെ ഭൂമി കച്ചവടത്തെ ചൊല്ലി സഭയിലെ വിശ്വാസികള്‍ ഇരു വിഭാഗമായി ചേരിതിരിഞ്ഞതും വിശ്വാസികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. പല ഇടവകളും രൂപതകളും കര്‍ദ്ദിനാളിനെ പിന്തുണച്ചും എതിര്‍ത്തും പരസ്യ നിലപാടുകള്‍ പ്രഖ്യപിച്ചതോടെയാണ് വിശ്വാസികള്‍ തമ്മിലുള്ള തെരുവുയുദ്ധത്തിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. ഇക്കാര്യങ്ങള്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സിറോ മലബാർ സഭയിലെ വിവാദമായ ഭൂമിയിടപാടിൽ ഏഴു വിധത്തിലുളള പിഴവുകൾ സംഭവിച്ചെന്ന് എറണാകുളം – അങ്കമാലി അതിരൂപതയുടെ വിലയിരുത്തൽ.മുഴുവൻ പണവും കിട്ടുംമുന്പേതന്നെ കൊച്ചിയിലെ കോടികൾ വിലമതിക്കുന്ന ഭൂമി തുണ്ടുതുണ്ടായി മുറിച്ചുവിറ്റത് അതിരൂപതയിലെ ഉത്തരവാദിത്തപ്പെട്ടവർ പോലും അറിയാതെയാണ്.കർദിനാൾ അടക്കമുളളവർക്കെതിരെ ആറംഗ കമ്മീഷന്‍റെ അന്വേഷണം തുടുരമ്പോഴും തങ്ങൾക്ക് സംഭവിച്ച പിടിപ്പുകേട് സംബന്ധിച്ച് എത്തിച്ചേർന്നിരിക്കുന്ന നിഗമനങ്ങൾ ഇവയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1. അങ്കമാലി മറ്റൂരിൽ മെഡിക്കൽ കോളജിനായി സ്ഥലം വാങ്ങുന്നതിന് 60 കോടി രൂപ ബാങ്ക് ലോൺ എടുത്തത് ദീർഘവീക്ഷണമില്ലാത്ത നടപടിയായിപ്പോയി. വാർഷിക വരുമാനത്തിൽ മിച്ചവരുമാനം അധികമില്ലാത്ത അതിരൂപതയെ കടക്കെണിയിലേക്ക് ഇത് തളളിയിട്ടു

2. അതിരൂപതയുമായുളള കരാർ ലംഘിച്ച് കൊച്ചി നഗരത്തിൽ അ‌ഞ്ചിടങ്ങളിലായുളള ഭൂമി 36 പേർക്ക് തുണ്ടുതുണ്ടായി മുറിച്ചുവിറ്റത് സഭാ തീരുമാനത്തിന് വിരുദ്ധമാണ്. കാനോനിക സമിതികളോ സഹായ മെത്രാൻമാരോ ഇക്കാര്യമറിഞ്ഞില്ല. 36 ആധാരങ്ങളിലും ഒപ്പിട്ട കർദിനാൾ ജോർജ് ആലഞ്ചേരി കുറച്ചുകൂടി ജാഗ്രത പാലിക്കേണ്ടതായിരുന്നു

3. 27 കോടി രൂപയുടെ ഭൂമി വിറ്റതിന് 9 കോടി രൂപ മാത്രമാണ് അതിരൂപതക്ക് കിട്ടിയത്. മുഴുവൻ പണവും കിട്ടാതെ ഭൂമികളെല്ലാം ആധാരം ചെയ്ത് കൊടുത്തത് എന്തിനെന്ന് അന്വേഷിക്കേണ്ടതാണ്. ഇക്കാര്യത്തിൽ വലിയ വീഴ്ചയുണ്ടായി. 18 കോടി കിട്ടാതെ വന്നതോടെ കടം വീട്ടാനുളള പദ്ധതികളെല്ലാം പൊളിഞ്ഞു

4. സഭാ സമിതികളിൽ ആലോചനക്ക് വരുന്നതിന് മുന്പേതന്നെ വിൽക്കാനുളള ചില ഭൂമികൾക്ക് അഡ്വാൻസ് വാങ്ങിയതും വീഴ്ചയാണ്. ഓദ്യോഗിക തീരുമാനമാകും മുന്പേതന്നെ ഭൂമി വിൽക്കാൻ ആരൊക്കെയോ തീരുമാനിച്ചെന്ന് വ്യക്ത

5. കിട്ടാനുളള 18 കോടിക്ക് പകരമായി കോടികൾ പിന്നെയും ബാങ്ക് ലോണെടുത്ത് കോട്ടപ്പടിയിലും മൂന്നാറിലും 42 ഏക്കർ ഭൂമി വാങ്ങിയത് അതിരൂപത അറിഞ്ഞിട്ടില്ല. കാനോനിക സമിതികളുടെ അനുവാദവും വാങ്ങിയിട്ടില്ല

6. കോട്ടപ്പടിയിലും മൂന്നാറിലും ഭൂമി വാങ്ങുന്നതിനായി പത്തുകോടി പിന്നെയും ലോണെടുത്ത് സഭ അറിഞ്ഞിട്ടില്ല. അതിരൂപതാ സ്ഥാപനങ്ങളുടെ കേന്ദ്ര ഓഫീസായ aico വഴി ലോണെടുത്തത്അതിരൂപതയിലെ ഉത്തരവാദിത്വപ്പെട്ടവരൊന്നും അറിഞ്ഞല്ല

7. സഭാ- കാനോനിക സമിതികളുടെ അനുവാദവും അന്വേഷണവും മേലിൽ അതിരൂപതക്കായി യാതൊരു ഭൂമിയും വാങ്ങരുതെന്ന മുൻ നിർദേശവും ലംഘിക്കപ്പെട്ടു.

Also Read :മാര്‍ ആലഞ്ചേരി ഭൂമി കുംഭകോണം നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്; വിറ്റഴിച്ചത് കോടികള്‍ വിലവരുന്ന ഭൂമി

ഉത്തരവാദികളായാലും അന്വേഷണ റിപ്പോർട്ട് കിട്ടിയശേഷം മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നാണ് അതിരൂപത ആവർത്തിക്കുന്നത്.അതേസമയം സഭയിൽ കാനോനിക നിയമം ലഘിച്ചു എന്നും നികുതിവെട്ടിപ്പിനും അധാർമ്മികതക്കും കർദിനാളും കൂട്ടരും സഭ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് കൂട്ട് നിന്ന് എന്നും വാർത്ത ഡിസംബർ 17 നു പുറത്തുവന്നപ്പോൾ അതുശരിയല്ല എന്നുള്ള ഒഴുക്കൻ പ്രതിരോധവുമായി സഭാ അധികാരികൾ രംഗത്ത് വന്നിരുന്നു .

ആ സമയം മാര്‍ ആലഞ്ചേരിയും കൂട്ടരും ഭൂമി കുംഭകോണം നടത്തിയതിന്റെ ഞെട്ടിക്കുന്ന തെളിവുകള്‍ ഹെറാൾഡ് പുറത്ത് വിട്ടത് ഡിസംബർ 22 നു ആയിരുന്നു .അതിനുശേഷം സഭക്ക് 34 കോടിയുടെ നഷ്ട്ടം ഉണ്ടെന്നു ഭാഗികകമായി കുറ്റസമ്മതം നടത്തിക്കൊണ്ട് സഭാ വാഗ്‌ദാവ് രംഗത്ത് വന്നു .എന്നാൽ അതിലും വലിയ പാതകങ്ങളാണ് സീറോമലബാർ സഭയുടെ അസ്ഥിവാരം തോണ്ടുന്ന വിധത്തിലേക്കുള്ള തെളിവുകൾ പുറത്ത് വരുന്നത് .സഭയെ 80 കോടിയിലധിക കടത്തിൽ എത്തിച്ച് .സഭയുടെ കോടികൾ ബ്ലേഡ് കള്ളപ്പണക്കാർക്കു അടിയറവെച്ച് വിശ്വാസികളെ പറ്റിച്ചു .

Also Read :കോടിക്കണക്കിനു രൂപയുടെ കച്ചവട തട്ടിപ്പ്..മാർ ആലഞ്ചേരിയുടെ നടപടികൾ ദുരൂഹം!.. അതിരൂപതയുടെ സാമ്പത്തീക സ്ഥിതിയിന്മേൽ മാർ ആലഞ്ചേരി നടത്തിയത് അപക്വവും ദുരൂഹവും അധാർമ്മികവുമായ ഇടപെടലുകൾ…ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്

ഇപ്പോൾ വിഭാഗീയത എന്നുപറഞ്ഞുകൊണ്ട് ബ്ളാക്ക്മെയിലിലും പെയ്ഡ് വാർത്തടയിലും നിരവധി കുറ്റം ചെയ്തു പിടിക്കപ്പെട്ട ‘സഭാവിരുദ്ധനായ മഞ്ഞ പത്രക്കാരെനെയും സഭാവിരുദ്ധനായ ഒരുപാഠ ദുരൂഹതകളുള്ള ഇടതു സഹകാരിയും ‘വിവാദ സ്ത്രീ വിരുദ്ധ ചാനലിൽ എത്തി സഭയിലെ വൈദികരെ തെറി വിളിക്കുന്നതിലും വാൻ ഗൂഡാലോചനയുണ്ട്.ബന്ധുവിനെ വിവാഹം കഴിച്ച് ഫ്രസ്‌റ്റേറ്റഡ്‌ ഹസ്ബന്റായതിനാൽ സഭക്ക് എതിരെ തിരിയുന്ന മഞ്ഞക്കാരൻ കൂട്ട് കച്ചവടത്തിൽ പങ്കാളി എന്നും ആരോപണം ഉണ്ട് .

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി വില്പന വിവാദത്തില്‍ വൈദികരും വിശ്വാസികളും ചേരിതിരിഞ്ഞ് രംഗത്തെത്തിയതാണ് കാര്യങ്ങള്‍ വഷളാക്കിയിരിക്കുന്നത്.ഇരു വിഭാഗവും പോസ്റ്റര്‍ പ്രചരണവും മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കിയും ആരോപണം ഉന്നയിച്ചും മുന്നേറുകയാണ്. സമൂഹമാധ്യമങ്ങളിലൂടെയും സഭയ്ക്കെതിരെ വ്യാപക പ്രചാരണമാണ് നടക്കുന്നത്. എതിര്‍ത്തും അനുകൂലിച്ചും കമന്റുകളുമായി സോഷ്യല്‍ മീഡിയയിലെ തര്‍ക്കവും പരിധിവിടുന്ന തരത്തിലേയ്ക്ക് നീങ്ങിയട്ടുണ്ട്.പ്രതിസന്ധി എങ്ങനെ മറികടക്കണമെന്നറിയാതെ കുഴങ്ങുകയാണ് എറണാകുളം-അങ്കമാലി സിറിയന്‍ കത്തോലിക്ക അതിരൂപതാ നേതൃത്വം.

Top