മാര്‍ ആലഞ്ചേരി ഭൂമി കുംഭകോണം നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്; വിറ്റഴിച്ചത് കോടികള്‍ വിലവരുന്ന ഭൂമി

മാര്‍ ആലഞ്ചേരി നേതൃത്വം നല്‍കിയ ഭൂമി കുംഭകോണത്തിനും സാമ്പത്തിക ക്രമക്കേടിനുമെതിരെ എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഉണ്ടായ വിവാദം രൂക്ഷമാകുന്നു. വൈദീകസമിതി ഒന്നടങ്കം മാര്‍പ്പാപ്പയെ സമീപിക്കുന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ വലിയ രീതിയില്‍ ഭൂമി ഇടപാട് നടത്തിയതിന്റെ രേഖകള്‍ ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡിന്. കുംഭകോണത്തില്‍ ഉള്‍പ്പെട്ട വസ്തുവകകളുടെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. വഴിവിട്ടകാര്യങ്ങളൊന്നും നടന്നിട്ടില്ല എന്ന് സഭാ നേതൃത്വം വാദിക്കുന്ന സാഹചര്യത്തില്‍ കുംഭകോണത്തിന്റെ തെളിവുകള്‍ ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ് പുറത്തുവിടുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി നടത്തിയിരിക്കുന്ന കോടികളുടെ ഭൂമി കുംഭകോണത്തിന്റെ രേഖകളാണ് ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡി പുറത്ത് വിടുന്നത്. നേരത്തെ മാര്‍ ആലഞ്ചേരിയുടെ കുറ്റസമ്മതവും, ഖേദപ്രകടനവും കുറിക്കുന്ന ഔദ്യോഗികമായ ഒരു കത്ത് വായിച്ചു കൊണ്ടുള്ള മീറ്റിംഗ് നടന്നിരുന്നു. തുടര്‍ന്ന് അതിരൂപതയിലെ ഔദ്യോഗിക വൈദീകസമിതി നിയോഗിച്ച കമ്മീഷന്‍ ഒരു മാസം നീണ്ടു നിന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പൊതുവേദിയില്‍ വച്ചു. മാര്‍ ആലഞ്ചേരി തെറ്റുകാരനാണെന്ന റിപ്പോര്‍ട്ടാണ് വൈദീക കൂട്ടായ്മ മുമ്പാകെ കമ്മീഷന്‍ അവതരിപ്പിച്ചത്.

1

2

7

92

4

93

9

8

6

 

91

93

പൊതു സമൂഹത്തിനു മുന്നില്‍ സത്യത്തിന്റേയും, ധാര്‍മ്മികതയുടേയും വക്താവാകേണ്ട മാര്‍ ആലഞ്ചേരിക്ക് ധാര്‍മ്മികമായ വലിയ വീഴ്ച്ച സംഭവിച്ചിരിക്കുന്നു. ഈ തെറ്റിന്റെ വ്യാപ്തിയും, ഇതുമൂലം സംഭവിച്ചിരിക്കുന്ന മൂല്യച്യുതിയും പൊതുസമൂഹത്തിനു മുന്നില്‍ സഭയെയും വിശ്വാസ സമൂഹത്തേയും അരക്ഷിതാവസ്ഥയില്‍ എത്തിക്കും. അതിനാല്‍ തന്നെ മാര്‍ ആലഞ്ചേരിക്കുണ്ടായ ഗുരുതരമായ ഈ തെറ്റുകളെ വസ്തുനിഷ്ടമായി മാര്‍പ്പാപ്പയേയും, വത്തിക്കാന്‍ കൂരിയായേയും അറിയിക്കുവാനാണ് ഇന്നലെ ചേര്‍ന്ന വൈദീക സമിതി ഐക്യകണ്ടേന തീരുമാനിച്ചത്. അതിരൂപതയിലെ വൈദീക സമിതിയുടെ ഈ തീരുമാനം വിശ്വാസികളുടേയും, പൊതു സമൂഹത്തിന്റേയും മുന്നില്‍ വലിയൊരു മാതൃകയായിരിക്കും.

തെളിവുകള്‍ പുറത്ത് വരുന്നതോട് കൂടി സഭയിലെ കുംഭകോണം രൂക്ഷമായ പ്രശ്‌നങ്ങളിലേയ്ക്ക് നയിച്ചേക്കും എന്നും ആശങ്കയുണ്ട്. പരിഹാരത്തിനായി മാര്‍പാപ്പയുടെ ഇടപെടല്‍ കാത്തിരിക്കുകയാണ് വിശ്വാസികള്‍

Top