ഭുമി കുംഭകോണം;വൈദിക സമതി കൂടുന്നു…അന്വേഷണ റിപ്പോർട്ട് സമതിക്ക് മുന്നിൽ വെക്കും!..മാർ ആലഞ്ചേരി പങ്കെടുക്കും

കൊച്ചി: ഭൂമി ഇടപാടിൽ കുടുങ്ങിക്കിടക്കുന്ന സിറോ മലബാർ സഭയുടെ പ്രസ് പിറ്റേറിയൻ സമിതി യോഗം വ്യാഴാഴ്ച കൊച്ചിയിൽ ചേരും. സമിതിയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും പങ്കെടുക്കുമെന്നാണ് സൂചന. സീറോ മലബാര്‍ സഭയെ പിടിച്ചുകുലുക്കിയ ഭൂമി കുഭകോണത്തിന്റെ വിശദ വിവരങ്ങളുമായി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മേശപ്പുറത്ത് വയ്ക്കും. ഈ മാസം മുപ്പത്തൊന്നിന് മുമ്പ് പൂര്‍ണ്ണമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നായിരുന്നു സൂചനകളെങ്കിലും. ഇനിയും വൈകുന്നത് സഭയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നതിനാല്‍ നേരത്തെ സമര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.വിവാദമായഭൂമി ഇടപാട് സംബന്ധിച്ച ആരോപണങ്ങളും, സമിതിയുടെ കണ്ടെത്തലുകളും, അന്വേഷണ കമ്മിഷൻ റിപ്പോർട്ടും സമിതിയിൽ വയ്ക്കും. സമിതി ഈ റിപ്പോർട്ടുകൾ ചർച്ച ചെയ്യുമെന്നാണ സൂചന. കർദ്ദിനാൾ  മാര്‍ ആലഞ്ചേരിയുടെ അറിവോടെ നൂറ് കോടിയുടെ ഭൂമികച്ചവടം നടത്തിയെങ്കിലും സഭയ്ക്ക് ഒമ്പത് കോടിമാത്രമാണ് ലഭിച്ചത്.   ഭുമി കച്ചവടം  വിവാദമായതോടെയാണ് കര്‍ദ്ദിനാള്‍ തന്നെ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. മുപ്പത്താറ് ആധാരങ്ങളിലും ഒപ്പുവച്ചത് കര്‍ദ്ദിനാള്‍ നേരിട്ട് തന്നെയായിതിനാല്‍ ആരോപമങ്ങളുടെ കുന്തമുനയും കര്‍ദ്ദിനാളിന് നേരെ തന്നെയായിരുന്നു തിരിഞ്ഞത്. കര്‍ദ്ദിനാള്‍ രാജിവയ്ക്കുന്ന സാഹചര്യത്തിലേയ്ക്ക് ആരോപണങ്ങള്‍ നീളുകയും ചെയ്തു. ഒരു വിഭാഗം വൈദീകര്‍ ക്രമക്കേട് ചൂണ്ടികാട്ടി വത്തിക്കാനിലേയ്ക്ക് കത്തയ്ക്കുകയും ചെയ്തിരുന്നു ഇതിനിടെഭൂമി ഇടപാടുമായി ബന്ധപ്പെട്ട നടപടികളിൽ സാങ്കേതിക പിഴവുണ്ടായെന്ന് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി  സ്ഥിരം സിനഡിനെ അറിയിച്ചു. ഇതേ തുടർന്നു ഭിന്നാഭിപ്രായങ്ങൾ ഒഴിവാക്കണമെന്ന് സിനഡ് സഭാംഗങ്ങൾക്ക് നിർദേശം നൽകി.നേരത്തെ ഭൂമി ഇടപാടിൽ ബന്ധപ്പെട്ടവർക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടുണ്ടായിരുന്നു. ഈ റിപ്പോർട്ട് പോപ്പിന് അയച്ചുകൊടുക്കാനും വൈദിക സമിതി തീരുമാനിച്ചിരുന്നു.dih-1
സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെയാണ് ഭൂമിവിൽപന സംബന്ധിച്ച ആരോപണം ഉയർന്നിരുന്നത്. ബാങ്കുകളിൽനിന്ന് വായ്പയെടുത്ത തുക തിരിച്ചടയ്ക്കുന്നതിന് നടത്തിയ ഭൂമിവിൽപനയിൽ സഭയ്ക്ക് വലിയ നഷ്ടമുണ്ടായെന്ന് ഒരുവിഭാഗം വൈദികർ ആരോപിച്ചിരുന്നു.

നേരത്തെ സീറോ മലബാർ സഭയുടെ ഭൂമി ഇടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാർപാപ്പയ്ക്ക് ഒരു വിഭാഗം വിശ്വാസികൾ കത്തയച്ചിരുന്നു. കർദ്ദിനാൾ മാർ ആലഞ്ചേരിയെ മാറ്റിനിർത്തി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കള്ളപ്പണ ഇടപാടും നികുതി തട്ടിപ്പും ഭൂമി ഇടപാടിൽ നടന്നുവെന്നും ആരോപണമുണ്ട്. മദർ തെരേസ ഗ്ലോബൽ ഫൗണ്ടേഷൻ വി.ജെ ഹെൽസിന്തിന്റെ പേരിലായിരുന്നു മാർപാപ്പയ്ക്ക് കത്തയച്ചത്.

Top