സിറോ മലബാര്‍ സഭ ഭൂമി ഇടപാട്: തെറ്റ് ഏറ്റുപറയാമെന്ന് കര്‍ദ്ദിനാള്‍..സഭയ്ക്കുണ്ടായ നഷ്ടം നികത്താന്‍ തയ്യാറെന്നും ആലഞ്ചേരി. പണം നല്‍കിയാല്‍ പ്രശ്നം തീരില്ലെന്നു വിശ്വാസികളുടെ സംഘം

കൊച്ചി: സിറോ മലബാർ സഭ ഭൂമികുംഭകോണത്തിൽ ഒടുവിൽ മുട്ടുമടക്കാൻ കർദിനാൾ മാർ ആലഞ്ചേരി ആലഞ്ചേരിയും കൂട്ടരും നടത്തിയ കോടികളുടെ ക്രമക്കേട് തെറ്റ് ഏറ്റുപറഞ്ഞു മാപ്പ് പറഞ്ഞുകൊണ്ട് ഒത്തുതീര്‍പ്പിന് സഭാ നേതൃത്വം തയ്യാറാകുന്നത് .തെറ്റ് ഏറ്റുപറയാമെന്നും ഭൂമി ഇടപാടില്‍ ഉണ്ടായ നികത്താമെന്നു കര്‍ദ്ദിനാള്‍ മാർ ആലഞ്ചേരി പറഞ്ഞു.

നാളെ ചേരുന്ന വൈദികന്‍ സമിതിയില്‍ തെറ്റ് ഏറ്റുപറയുമെന്ന് കര്‍ദ്ദിനാള്‍. നിര്‍ദ്ദേശം മുന്നോട്ടുവെച്ചത് കെസിബിസി മധ്യസ്ഥ ചര്‍ച്ചയില്‍. വൈദിക സമിതി ചേര്‍ന്ന് തീരുമാനം അറിയിക്കാമെന്ന് സെക്രട്ടറി. വൈദിക സമതി യോഗത്തില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് കര്‍ദ്ദിനാള്‍ വീണ്ടും ഏറ്റുപറഞ്ഞു. വിഷയങ്ങള്‍ക്ക് പരിഹാരം കാണാന്‍ നാളെ വൈദിക സമിതി യോഗം ചേരും.കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സ്ഥിരം സിനഡ് സമിതിയംഗങ്ങള്‍, സഹായമെത്രാന്മാര്‍, പ്രൊക്യുറേറ്റര്‍ ജോഷി പുതുവ അടക്കമുളളവരുമായാണ് കെസിബിസി അധ്യക്ഷന്‍ ബിഷപ് സൂസൈപാക്യവും മലങ്കര സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് കാതോലിക്ക ബാവയും ചര്‍ച്ച നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ കാര്യങ്ങള്‍ വിശദീകരിച്ചു. തനിക്ക് തെറ്റു പറ്റിയെന്ന് അദ്ദേഹം സമ്മതിച്ചു. തന്‍റെ വീ‍ഴ്ചകള്‍ ഏറ്റുപറയാന്‍ തയ്യാറാണെന്നും മധ്യസ്ഥ ചര്‍ച്ചയില്‍ കര്‍ദ്ദിനാള്‍ പറഞ്ഞു. തുടര്‍ന്നാണ് അടിയന്തര വൈദിക സമിതിയോഗം വിളിച്ചത്. പിന്നീട് വൈദിക കൂട്ടായ്മയും ചേരും.പ്രശ്നപരിഹാരത്തിന് നല്ല തുടക്കമാണിതെന്ന് വൈദിക സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു. ഈസ്റ്ററിന് മുന്പ് പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മാര്‍ ക്ലിമ്മീസ് ബാവയും പ്രത്യാശ പ്രകടിപ്പിച്ചു.

അതേസമയം പ്രശ്നങ്ങള്‍ ഒതുക്കി തീര്‍ക്കാനുളള ശ്രമം നടക്കില്ലെന്ന് അല്‍മായ സംഘടനയായ ആര്‍ച്ച് ഡയസിയന്‍ മൂവ്മെന്‍റ് ഫോര്‍ ട്രാന്‍സ്പറന്‍സിയും വ്യക്തമാക്കി.വൈദികരുടെ പരസ്യമായ വിമര്‍ശനങ്ങള്‍ക്ക് വിലങ്ങിട്ട് പ്രശ്നം സഭയ്ക്കുളളില്‍ ഒതുക്കി തീര്‍ക്കാനാണ് സഭാ നേതൃത്വത്തിന്‍റെ ശ്രമം.അതേസമയം, പണം നല്‍കിയാല്‍ പ്രശ്നം തീരില്ലെന്നു വിശ്വാസികളുടെ സംഘം പറഞ്ഞു .

 

Top