അവനെ കുരിശിലേറ്റാൻ അവർ ഒന്നിച്ചു;അവനെ മരണത്തിനു വിട്ടുകൊടുത്ത് കൊടും കുറ്റവാളി ബറാബാസിനെ പുറത്തിറക്കി ..പുറത്താക്കിയ വൈദികരെ നിയമിച്ചത് ആലഞ്ചേരിയോ ?കോടികളുടെ അഴിമതി വൈദികരുടെ പുറത്താക്കൽ നടപടിയിൽ ഒതുക്കി ഒത്തുതീർപ്പ്

കൊച്ചി: സീറോ മലബാര്‍ സഭയിലെ കോടികളുടെ ഭൂമി കുംഭകോണത്തിനു രണ്ട് വൈദികരെ ബലിയാടാക്കി ഒത്തുതീർപ്പിനു കളം ഒരുങ്ങുന്നു .എന്നാൽ ഭൂമി കച്ചവട കുംഭകോണത്തിൽ കര്‍ദ്ദിനാളിനൊപ്പം കർദിനാളിന്റെ രണ്ട് വിശ്വസ്തരായ വൈദീകറായിരുന്നു നടപടിക്രമങ്ങൾക്ക് ചുക്കാൻ പിടിച്ചതെന്നും ആരോപണം ഉണ്ട്.ഈ രണ്ട് വൈദികരെ അതേ ഉന്നത സ്ഥാനത്ത് നിയമിച്ചത് മാർ ജോർജ് ആലഞ്ചേരി അധികാര സ്ഥാനത്ത് എത്തിയപ്പോൾ ആണെന്നും ;അതിനാൽ അവരെ ബലികൊടുത്തതുകൊണ്ട് കർദിനാളിനു തലയൂരാൻ കഴിയില്ല എന്നും പറയപ്പെടുന്നു.അതേസമയം മാർ ആലഞ്ചേരിക്ക് ധാർമ്മികമായി ഉത്തരവാദിത്തപ്പെട്ട ഭൂമികുംഭകോണക്കേസിൽ ഈ വൈദികരിൽ കെട്ടിവെച്ച് തലയൂരാൻ ‘സീറോ മലബാർ സഭയിലെ ഉന്നത നേതൃത്വം ധാരണ ആയി എന്നും സൂചന .

ഭൂമി കുംഭകോണം ചില ഇരുട്ടിന്റെ ശക്തികളായാ സഭാ വിരുദ്ധരായ പത്രക്കകാരെ കൊണ്ട് വാർത്ത ആക്കി അനുകമ്പ പിടിച്ച് പറ്റി തടിയൂരാൻ ശ്രമിച്ചതാണ് ഇപ്പോൾ വിനയായത് എന്ന് ഉന്നത അധികാരികളിൽ ചിലർ തന്നെ സമ്മതിക്കുന്നു .അവരിലൂടെ കർദിനാളിന്റെ പിന്തുണക്കുന്ന ചിലരുടെ ‘കള്ള നാടകം പൊളിയുകയും ‘സത്യ വാർത്ത രേഖകൾ സഹിതം പുറത്തുവരുകയും ചെയ്തത് ‘ചില ബ്ലാക്ക്മെയിൽ മഞ്ഞ പത്രക്കാർക്കും സഭാ വിരുദ്ധർക്കും കനത്ത തിരിച്ചടിയായി .’സഭാ വിരുദ്ധരായ പത്രക്കാരെക്കൊണ്ട് കർദിനാളിനു സഹതാപം കിട്ടുന്ന വിധത്തിൽ വാർത്ത പടച്ചു വിടുക എന്ന തന്ത്രം വിശ്വാസികൾ ഏറ്റെടുക്കും എന്ന ചിന്തയിൽ നടത്തിയ ‘ഗൂഡാലോചന’ഹെറാൾഡ് പൊളിക്കുകയായിരുന്നു 17 നു വൈകുന്നേരം പുറത്തുവിട്ട ഞെട്ടിക്കുന്ന വാർത്ത .ഭൂമികുംഭകോണത്തിൽ പങ്കാളികളായ സഭാ വിരുദ്ധ മാധ്യമവേഷം കെട്ടിയ സഭാവിരുദ്ധരുടെയും കൊള്ളക്കാരുടെയും ഗൂഡാലോചനയാണ് ‘ഡെയിലി ഇന്ത്യൻ ഹെറാൾഡ് പുറത്തുവിട്ട ആദ്യ ബോംബ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിലെ സീറോ മലബാർ സഭയിലെ കോടികളുടെ ഭൂമി തട്ടിപ്പ് ഡിസംബർ പതിനേഴിനും വൈകുന്നേരം ‘തെളിവുകൾ അടക്കം ഹെറാൾഡ് പുറത്തുവിട്ടപ്പോൾ കേരളത്തിലെ സീറോ മലബാർ സഭാ വിശ്വാസികളും കേരളജനതയും ഞെട്ടിദ്ധരിച്ച് നിന്നു ..ഒന്നിനൊന്നായി ഹെറാൾഡ് പുറത്തുവിട്ട തെളിവുകൾ കണ്ട് ഞെട്ടി കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും ചാനലുകളും വിഷയം ഏറ്റെടുത്ത് വാർത്തയാക്കി .ഇനിയാണ് സഭയുടെ അതിക്രൂരമായ മുഖം വീണ്ടും വെളിച്ചത്ത് വരുന്നത് .

Also Read :മാര്‍ ആലഞ്ചേരി ഭൂമി കുംഭകോണം നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്; വിറ്റഴിച്ചത് കോടികള്‍ വിലവരുന്ന ഭൂമി

നികുതി വെട്ടിപ്പ് അടക്കം ക്രിമിനൽ സിവിൽ നിയമ ലംഘനങ്ങൾ നടത്തിയവർ ‘ക്രിസ്തുവിന്റെ ‘സ്നേഹത്തിന്റെ സുവിശേഷം പ്രസംഗിക്കേണ്ടവർ പുതിയ ഗൂഡാലോചന നടത്തി .കുറ്റം ഭാഗികമായി സമ്മതിച്ചു ..പക്ഷെ സഭാ വിശ്വാസികളെ വളരെ മ്ലേച്ഛകരമായി വിഭാഗീയതയിലേക്ക് നയിക്കാൻ ‘ചെകുത്താന്റെ കൂട്ടുകാരായ സഭാ വിരുദ്ധരെ കൂട്ട് പിടിച്ച് ‘ഇത് വെറും വിഭാഗീയത എന്ന് വരുത്തി തീർത്തു.അതിനായി ചെയ്തത് സഭാ വിരുദ്ധരായ ഇടതുപക്ഷ ക്രിമിനൽ ക്രഡിറ്റ് ഉള്ളവരെ വെച്ച് മാധ്യമ ചർച്ച നടത്തുകയായിരുന്നു.

വിശ്വാസികൾ ഉയർത്തിയത് ചില ചോദ്യങ്ങളിലൂടെ മാർ ആലഞ്ചേരിക്ക് ഈ കുട്ടത്തിൽ കൈ കഴുകി ഒഴിവാകാൻ ആവില്ല .ഒന്ന് പുറത്താക്കിയ വൈദികരെ നിയമിച്ചതും കൂടെ വിശ്വസ്തരായി നിർത്തിയതും കർദിനാൾ മാർ ആലഞ്ചേരി ആല്ലേ …അപ്പോൾ അവർ കുറ്റക്കാർ എങ്കിൽ അതിൽ ആദ്യം കുറ്റവാളി ആലഞ്ചേരി തന്നെയല്ലേ …?
ഉദാഹരണമായി സി.പി.എം സെക്രട്ടറി ആയി പിണറായി വിജയൻ ഇരുന്നപ്പോൾ ഇ .പി.ജയരാജൻ ദേശാഭിമാനിയിലെ ഫണ്ട് വിവാദത്തിൽ കുടുങ്ങിയപ്പോൾ ‘അതിൽ ധാർമ്മികത സെക്രട്ടറിയായി പിണറായിലേക്ക് തന്നെയായിരുന്നു.ഇവിടെ വൈദികരെ ബലിയാടാക്കി കുറ്റം മറക്കൽ ‘വിഭാഗീയതയിൽ എത്തിക്കുന്നതും ,ചങ്ങനാശ്ശേരി -എറണാകുളം വിഭാഗീയത ഉയർത്തിയതും ഗൂഡാലോചനയും ‘അഴിമതിയും കാനോനിക നിയമ ലംഘനവും മറച്ചു വെച്ച് അധികാരം ഉറപ്പിച്ചുവെക്കുക അല്ലെ എന്നും വിശ്വാസികൾ ചോദിക്കുന്നു.ക്രിസ്തുവിന്റെ സാക്ഷ്യം വഹിക്കുന്ന വലിയ ഇടയൻ ആയിരുന്നെങ്കിൽ ഈ ധാർമ്മികത സ്വയം ഏറ്റെടുക്കില്ലായിരുന്നോ എന്നും വിശ്വാസികൾ സംശയം ഉയർത്തുന്നു .

അതിനിടെ ഭൂമി കച്ചവടവും അഴിമതിയും ഒത്തു തീർപ്പാക്കി എന്ന സൂചന നൽകിക്കൊണ്ട് പുതിയ ഫോർ ലയുടെ സോഷ്യൽ മീഡിയാ പോസ്റ്റ് എറണാകുളം അങ്കമാലി രൂപതയിലെ ഒരു വിശ്വാസി പുറത്ത് വിട്ടു ..

നടന്നുകഴിഞ്ഞ ,എന്നാൽ നടാക്കാൻ പോകുന്ന ഒത്തുതീർപ്പ് പ്രവചനം ഇങ്ങനെ ആയിരിക്കും ….
സീറോ മലബാര്‍ സഭയിലെ ഭൂമി വിവാദം കുരുക്കുകളില്‍ നിന്ന് കുരുക്കുകളിലേക്ക് നിങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഇതെങ്ങനെ തീരുമെന്നതില്‍ ഞാന്‍ ഒരു പ്രവചനം നടത്താന്‍ ശ്രമിക്കുന്നു. ഒത്താല്‍ ഒത്തു

നിലവിലെ അവസ്ഥയില്‍ സഭയുടെ 3 ഏക്കറോളം വരുന്ന ഭൂമി വിറ്റ് ആകെ കിട്ടിയത് 13 + കോടി മാത്രമാണ്‌. അതില്‍ തന്നെ 4 കോടിയോളം ഇതുവരെ സഭയുടെ അക്കൌണ്ടില്‍ വന്നിട്ടില്ല. ഈ നാലുകോടിക്ക് ഈടായി കോതമംഗലത്തിനടുത്തുള്ള കോട്ടപ്പടിയിലും ദേവികുളത്തും ഭൂമി വാങ്ങിയിട്ടുണ്ട്. ഇതിനായി 6 കോടിയോളം രൂപ സഭ ലോണും എടുത്തിട്ടുണ്ട്. അപ്പോള്‍ 4 + 6 = 10 കോടി രൂപയെങ്കിലും ഈ ഭൂമിക്ക് കിട്ടുക എന്നതാണ്‌ മിനിമം റിക്വയര്‍മെന്റ് . 10 കോടിക്ക് ആരെങ്കിലും ഈ ഭൂമി വാങ്ങിയാല്‍ ഭൂമിയിടപാടിലെ മുഴുവന്‍ വൈറ്റ് പണവും സഭയുടെ അക്കൌണ്ടില്‍ എത്തും . എന്നാല്‍ 3 ഏക്കാര്‍ ഭൂമിക്ക് അതിരൂപത പ്രതീക്ഷിച്ച വില ഏതാണ്ട് 27 കോടിയാണ്‌. അപ്പോള്‍ ഒരു 14 കോടിയുടെ കുറവ് ആ വഴിക്കുണ്ട്. സാധാരണം ഭൂമി ഇടപാടുകളില്‍ ബ്ലാക്കായി നല്‍കപ്പെടുന്ന തുകയായി നമുക്ക് ഈ 14 കോടിയേ കാണാം . അപ്പോള്‍ ഈ 14 കോടി ബ്ലാക്കായി കൊടുക്കാനോ വാങ്ങാനോ നിലവില്‍ സാഹചര്യം ഇല്ലാത്തതിനാല്‍ ഈട് നല്‍കിയ ഭൂമികള്‍ 14+10=24 കോടിക്ക് ആരേക്കൊണ്ടെങ്കിലും വാങ്ങിപ്പിച്ചാല്‍ ഈ പ്രശ്നം ഇലക്കും മുള്ളിനും കേടില്ലാതെ പരിഹരിക്കും. സഭാ സ്നേഹികളായ കുറച്ച് മുതലാളിമാരെ സംഘടിപ്പിച്ച് ഈ ഭൂമി 24 കോടിക്ക് വാങ്ങിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഫൈനാന്‍ഷ്യല്‍ ഫ്രോഡ് എന്ന വിഷയം തല്‍ക്കാലം പരിഹരിക്കാം ബാക്കിയൊക്കെ ജാഗ്രതക്കുറവിലോ ഒരു ശാസനയിലോ ഒരു മാപ്പ് പറച്ചിലൊ ഒതുക്കാം .

കർദിനാൾ മാർ ആലഞ്ചേരി തനിക്ക് പറ്റിയ സാങ്കേതിക പിഴവായി പരിഗണിക്കണമെന്നഭ്യര്‍ത്ഥിച്ചാണ് തെറ്റ് ഏറ്റ് മാപ്പുപറഞ്ഞെങ്കിലും വരു ദിവസങ്ങളില്‍ കുടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നതോടെ സഭ കൂടുതല്‍ കുരുക്കിലാകും.സാങ്കേതികമായി 27 കോടി എങ്കിലും 91 കോടിയുടെ ഭൂമി കുംഭകോണത്തില്‍ സഭയ്ക്ക് പൂര്‍ണ്ണമായ പണം ലഭിച്ചില്ലെങ്കിലും രൂപതാ ആസ്ഥാനത്തെ ചില വൈദീകര്‍ക്ക് കോടികള്‍ ലഭിച്ചെന്ന ഞെട്ടിയ്ക്കുന്ന വിവരമാണ് പുറത്ത് വരുന്നത്. സീറോ മലബാര്‍ സഭയിലെ കർദിനാളിനെ തോക്കിൻ മുനമ്പിൽ നിർത്തിയതുപോലെ ഭീഷണിപ്പെടുത്തി ചില വൈദികരും ബിഷപ്പുമാരും മാർ ജോർജ് ആലഞ്ചേരിക്ക് ഹൃദയാഹാതം ഉണ്ടാക്കി എന്നും അതിനു ചുക്കാൻ പിടിച്ചത് മാർ ഭരണിക്കുളങ്ങര ആണെന്നും ”എന്ന വ്യാജ വാർത്ത പടച്ചു വിട്ടത് മാർ ആലഞ്ചേരിയോട് അടുത്ത് നിൽക്കുന്ന വൈദികർ ആയിരുന്നു .ഈ വാർത്ത പുറത്തു വന്നതിനുശേഷം ‘ഭൂമി കുംഭകോണത്തിന്റെ ഞെട്ടിക്കുന്ന വാർത്തയും തെളിവുകളും ഒന്നൊന്നായി ഹെറാൾഡ് പുറത്തുവിടുകയായിരുന്നു.അത് കണ്ട് കേരളം ഞെട്ടി….സഭാ വിശ്വാസികൾ ഞെട്ടിത്തരിച്ചു …മുട്ടായുക്തി ന്യായങ്ങൾ പറഞ്ഞു വന്നവരെ ഞെട്ടിച്ചുകൊണ്ട് ഡിസംബർ 22 നു ഞെട്ടിക്കുന്ന രേഖകൾ ,36 ആധാരങ്ങൾ , മറ്റെല്ലാം ഹെറാൾഡ് പുലർത്തുവിട്ടതോടെ കേരളജനത ഞെട്ടി..ഭൂമി കുംഭകോണം സംബന്ധിച്ച വാര്‍ത്ത ഹെറാൾഡ് പുറത്ത് വിട്ടതിന് പിന്നാലെ ദിവസങ്ങള്‍ക്ക് ശേഷം മുഖ്യധാരാ മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റെടുക്കുകയായിരുന്നു. ഹെറാൾഡ് പുറത്ത് വിട്ട രേഖകള്‍ സത്യമാണെന്ന് തെളിഞ്ഞതോടെ ഭൂമി കുംഭകോണം സഭയെ പിടിച്ചുലയ്ക്കുകയായിരുന്നു.

കഥ ഇവിടെ അവസാനിച്ചു -ബിഷപ്പുമാർ ഒന്നിച്ച്‌ എല്ലാം കോപ്ലിമെന്റായി …
പൊതുവിപത്തിൽ വെറും രണ്ട് വൈദികർ കുറ്റവാളികളായി മുദ്രയടിക്കപ്പെട്ടു..
യജമാനനായ അവർ ശിരസിൽ കുറ്റത്തിന്റെ /പാപത്തിന്റെ കുരിശ് ഏറ്റെടുത്തു …

കോടികളുടെ കുംഭകോണത്തിന് പിന്നില്‍ വൈദീകരുടേയും സഭാ ഉന്നതരുടേയും പണത്തോടുള്ള ആര്‍ത്തിയാണെന്നാണ് ഹെറാൾഡിനു ലഭിച്ച തെളിവുകള്‍ വ്യക്തമാക്കുന്നത്. സഭയുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന വൈദീകര്‍ക്ക് വിദേശത്തും സ്വദേശത്തുമായി ബിസിനസില്‍ പങ്കാളിത്തവും സ്വത്തുക്കളുമുണ്ടെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കർദിനാൾ മാർ ആലഞ്ചേരി നിയമിച്ചവർ ആണ് ഭൂമി കുംഭകോണത്തിൽ ചുക്കാൻ പിടിച്ചത് .അവരെ സംരക്ഷിക്കുന്ന നയമാണിപ്പോഴും .

Also Read :കോടിക്കണക്കിനു രൂപയുടെ കച്ചവട തട്ടിപ്പ്..മാർ ആലഞ്ചേരിയുടെ നടപടികൾ ദുരൂഹം!.. അതിരൂപതയുടെ സാമ്പത്തീക സ്ഥിതിയിന്മേൽ മാർ ആലഞ്ചേരി നടത്തിയത് അപക്വവും ദുരൂഹവും അധാർമ്മികവുമായ ഇടപെടലുകൾ…ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്

 

Top