മാനം നഷ്ടപ്പെട്ട് സീറോ മലബാർ സഭ! വ്യാജ രേഖ കേസിൽ :പുരോഹിതനെ അറസ്റ്റ് ചെയ്യാൻ പോലീസ് പള്ളിയിൽ എത്തി.വിശ്വാസികൾ കൂട്ടമണി അടിച്ചു .പുരോഹിതരുടെ തമ്മിലടിയിൽ സഭ നാശത്തിലേക്ക്..

കൊച്ചി:കോടികളുടെ ഭൂമികുംഭകോണത്തിൽ പ്രതിപട്ടികയിൽ ഉൾപ്പെട്ട സീറോ മലബാർ സഭ തലവൻ കർദിനാൾ ആലഞ്ചേരി പക്ഷവും -എതിർ പക്ഷവും നടത്തുന്ന പോരാട്ടം പുതിയ വഴിത്തിരിവിലേക്ക് എത്തുമ്പോൾ സഭയിലെ വിശ്വാസികൾ മാനം പോയ അവസ്ഥയിലാണ് .കേസിൽ പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു വിട്ടയച്ച വൈദികനെ അറസ്ററ് ചെയ്യാൻ രാത്രി പള്ളിയിൽ എത്തി. മുരിങ്ങൂർ സാൻജോ നഗർ പള്ളി വികാരി ഫാ. ടോണി കല്ലൂക്കാരനെ അറസ്റ് ചെയ്യാനാണ് പോലീസ് പള്ളിയിൽ എത്തിയത്. മൂന്ന് വാഹനങ്ങളിൽ ആണ് പോലീസ് സംഘം രാത്രി 10.30 ഓടെ പള്ളിയിൽ വന്നത്. സംഭവം അറിഞ്ഞ വിശ്വാസികൾ ഓടിക്കൂടി. കൂട്ടമണി അടിച്ചു. ഇതോടെ ഇടവക മുഴുവൻ പള്ളിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇതോടെ പോലീസ് വാഹനങ്ങൾ മാറ്റിയിട്ടു. ഈ സമയം ഫാ. ടോണി പള്ളിയിൽ ഉണ്ടായിരുന്നില്ല.

വ്യാജരേഖ കേസില്‍ വൈദികര്‍ സമരത്തിനിറങ്ങിയിട്ടില്ല എന്ന് രൂപത അറിയിച്ചു .
എറണാകുളം-അങ്കമാലി അതിരൂപത*
കൊച്ചി: സീറോ മലബാര്‍ സഭയുടെ സിനഡില്‍ ബിഷപ് ജേക്കബ് മനത്തോടത്ത് മേജര്‍ ആര്‍ച്ച്ബിഷപ്പിനു നല്‍കിയ രേഖകളെ സംബന്ധിച്ച കേസില്‍ മേയ് 17 ന് ആലുവ ഡിവൈഎസ്പി ഓഫീസിനു മുമ്പില്‍ ഏതാനും വൈദികര്‍ സമരത്തിനിറങ്ങി എന്നതു വാസ്തവവിരുദ്ധമായ വാര്‍ത്തയാണ്. അതിരൂപതാംഗമായ ഫാ. ടോണി കല്ലൂക്കാരനെ ഡിവൈഎസ്പി ഓഫീസിലേക്കു വിളിച്ചുവരുത്തി ചോദ്യം ചെയ്യലില്ലാതെ ഒരു ദിവസം മുഴുവന്‍ പിടിച്ചുനിര്‍ത്തിയ സാഹചര്യത്തില്‍ അദ്ദേഹം വികാരിയായ സാന്‍ജോ നഗര്‍ ഇടവകയിലെ ഏതാനും പേര്‍ അച്ചനെ അന്വേഷിച്ച് അവിടെ എത്തിയിരുന്നു. അച്ചന്റെ സുഹൃത്തുക്കളായ ഏതാനും ചില വൈദികരുമുണ്ടായിരുന്നു. അവിടെ ആരും ഒരു സമരപരിപാടികളും നടത്തിയിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിരൂപതയുമായി ബന്ധപ്പെട്ട ഏതു കേസിലും സത്യം പുറത്തുവരണമെന്നാണു വൈദികരുടെയും നിലപാട്. നിയമപരമായ അന്വേഷണങ്ങളോടു പൂര്‍ണമായും സഹകരിക്കും. വ്യാജരേഖ കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യലിനു വിധേയമാക്കുന്നവരോടു മാന്യമായ സമീപനം പോലീസിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്നും അതിരൂപത ആവശ്യപ്പെട്ടു.
റവ.ഡോ. പോള്‍ കരേടന്‍
പിആര്‍ഒ
എറണാകുളം-അങ്കമാലി അതിരൂപത
18.05.19
അതേസമയം, പോലീസ് വ്യാഴാഴ്ച കസ്റ്റഡിയിൽ എടുത്ത തേവര കോന്തുരുത്തി സ്വദേശി ആദിത്യ ഇപ്പോഴും കസ്റ്റഡിയിൽ തന്നെയാണ്. ആദിത്യ എവിടെയാണെന്ന് പോലീസ് പറയുന്നില്ലെന്ന് കോന്തുരുത്തി വികാരി ഫാ. മാത്യു ഇടശ്ശേരി പ്രതികരിച്ചു.

Top