തിരുത്ത് വരുത്താൻ കേന്ദ്രവും; കനത്ത പിഴ അംഗീകരിക്കാതെ ബിജെപി സംസ്ഥാനങ്ങൾ; ഗഡ്കരി ഒറ്റപ്പെടുന്നു

ന്യൂഡൽഹി: മോട്ടർ വാഹന നിയമഭേദഗതിപ്രകാരം കുത്തനെ ഉയർത്തിയ പിഴനിരക്കുകൾ സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനും വീണ്ടുവിചാരം. ഗുജറാത്തിനു പിന്നാലെ, കർണാടകയും ഗോവയും ഉൾപ്പെടെ ബിജെപി ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങൾ രംഗത്തുവന്നതോടെ നിരക്കുകൾ കുറയ്ക്കുന്നതു സംബന്ധിച്ച് മന്ത്രാലയം നിയമോപദേശം തേടി.

കനത്ത പിഴ ചുമത്തിയുള്ള പുതിയ നിയമ ഭേദഗതിയിൽ കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഒറ്റപ്പെടുന്ന അവസ്ഥയാണുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ബി.ജെ.പി സംസ്ഥാനങ്ങളായ മഹാരാഷ്ട്രയും ജാർഖണ്ഡും നിയമം നടപ്പാക്കിയിട്ടില്ല. മറ്റു ബി.ജെ.പി സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, അസാം, ത്രിപുര, ഗോവ എന്നിവരും മുഖംതിരിച്ചിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കനത്ത പിഴയെ നിതിൻ ഗഡ്കരി മാത്രമാണ് ഇപ്പോഴും ന്യായീകരിക്കുന്നത്. നിയമത്തെ അനുകൂലിച്ച് നിരവധി ദേശീയ മാദ്ധ്യമങ്ങൾക്ക് അഭിമുഖങ്ങളും ഗഡ്കരി നൽകി. അതേസമയം പ്രധാനമന്ത്രിയടക്കമുള്ള പ്രധാന നേതാക്കളൊന്നും പുതിയ നിയമത്തെ ന്യായീകരിച്ച് രംഗത്തുവന്നിട്ടില്ല.

ബി.ജെ.പി മുഖ്യമന്ത്രിമാരും മന്ത്രിമാരും നിയമത്തെ വിമർശിക്കുകയാണ്. കനത്ത പിഴയിലൂടെ ജനങ്ങളെ ദ്രോഹിക്കാൻ ഉദ്ദേശ്യമില്ലെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞത്. ബി.ജെ.ഡി ഭരിക്കുന്ന ഒഡിഷ പിഴ കുറയ്ക്കാൻ തീരുമാനിച്ചപ്പോൾ നിയമം നടപ്പാക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. കോൺഗ്രസ് സംസ്ഥാനങ്ങളായ മദ്ധ്യപ്രദേശ്, ചത്തീസ്ഗഡ്, പഞ്ചാബ് എന്നിവ നടപ്പാക്കിയില്ല. രാജസ്ഥാൻ ഭാഗികമായാണ് നടപ്പാക്കിയത്.

Top