ലൈംഗികാരോപണ പരാതിയില്‍ സസ്പെന്‍ഷനിലായിരുന്ന പികെ ശശി വീണ്ടും പാലക്കാട് ജില്ലാ കമ്മറ്റിയിൽ!!

പാലക്കാട്: ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതിയില്‍ സസ്പെന്‍ഷനിലായിരുന്ന ഷൊര്‍ണൂര്‍ എം.എല്‍.എ, പി.കെ ശശിയെ സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. പികെ ശശിയെ തിരിച്ചെടുക്കുന്നതിനുള്ള ജില്ലാ കമ്മറ്റിയുടെ ശിപാർശ സംസ്ഥാന കമ്മറ്റി അംഗീകരിക്കുകയായിരുന്നു. ലൈംഗികാരോപണ പരാതിയിൽ ആറ് മാസത്തേക്ക് പികെ ശശിയെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. വനിതാ ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിലാണ് ഷൊർണൂർ എംഎൽഎയ്ക്കെതിരെ നടപടി സ്വീകരിച്ചത്.സസ്പെന്‍ഷന്‍ കാലയളവില്‍ പി.കെ ശശി നല്ല പ്രവര്‍ത്തനം നടത്തിയെന്നാണ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കമ്മിറ്റിയുടെ ശിപാര്‍ശ.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പാലക്കാട് ജില്ലാ സെക്രട്ടറിയറ്റ് അംഗമായ ശശിയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നാണ് സസ്പെൻഡ് ചെയ്തത്. 2018 നവംബറിലായിരുന്നു സംഭവം. 2018 ആഗസ്റ്റിലാണ് പികെ ശശിക്കെതിരെ പരാതിയുമായി വനിതാ ഡിവൈഎഫ്ഐ നേതാവ് രംഗത്തെത്തിയത്. ആദ്യം ജില്ലാ നേതൃത്വത്തിന് ആദ്യം പരാതി നൽകിയെങ്കിലും നടപടി ഇല്ലാതായതോടെ കേന്ദ്ര- സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയത്.

തുടർന്ന് പരാതി അന്വേഷിക്കുന്നതിന് മന്ത്രിമാരായ എ കെ ബാലനെയും പികെ ശ്രീമതിയെയും ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. തുടർന്ന് പികെ ശശിക്കെതിരെ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. ന്നാല്‍ പരാതിക്കാരിക്ക് നേരെ ലൈംഗിക പീഡനമുണ്ടായിട്ടില്ലെന്നും ഫോണിലൂടെ അപമര്യാദയായി പെരുമാറി എന്നുമാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.

Top