ആന്റണിയും ഉമ്മൻ ചാണ്ടിയും ഇരുന്ന ഹാളിൽ പൊട്ടിത്തെറിച്ച് പ്രിയങ്ക…രാഹുൽ ഒറ്റക്ക് നിന്ന് പൊരുതിയപ്പോൾ നിങ്ങളെല്ലാം എവിടെയായിരുന്നു?

ദില്ലി: വർക്കിങ് കമ്മറ്റിയിൽ ആന്റണിയും ഉമ്മൻ ചാണ്ടിയും അടക്കം ഉള്ളവർ ഇരിക്കുമ്പോൾ പൊട്ടിത്തെറിച്ച് പ്രിയങ്ക !!രാഹുൽ ഒറ്റക്ക് നിന്ന് പൊരുതിയപ്പോൾ നിങ്ങളെല്ലാം എവിടെയായിരുന്നു?പരാജയം വിലയിരുത്താൻ ചേര്‍ന്ന പ്രവര്‍ത്തക സമിതിയോഗത്തിലാണ് സഹോദരനും പാര്‍ട്ടി അധ്യക്ഷനുമായ രാഹുൽ ഗാന്ധിക്ക് ശക്തമായ പ്രതിരോധം തീര്‍ത്ത് പ്രിയങ്ക സംസാരിച്ചത്. തോൽവിയുടെ ഉത്തരവാദികളെല്ലാം ഈ ഹാളിൽ തന്നെ ഇരിക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു. രാജ്യത്ത് മുന്നണി സംവിധാനം പരാജയപ്പെട്ടതിനു കാരണക്കാരൻ ആന്റണിയാണ് .ആന്ത്രാ അടക്കം ചാർജുണ്ടായിരുന്ന സംസ്ഥാനത്ത് ജഗനെ മുന്നണിയിൽ എത്തിക്കാൻ അവിടെ കോൺഗ്രസ് പ്രചാരണത്തിനും ചാർജുണ്ടായിരുന്ന ഉമ്മൻ ചാണ്ടിക്കും കഴിഞ്ഞില്ല.

രാഹുൽ ഗാന്ധിയുടെ രാജി സന്നദ്ധതക്ക് പിന്നാലെ കോൺഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിൽ പൊട്ടിത്തെറിച്ച് പ്രിയങ്ക ഗാന്ധി. പ്രതീക്ഷിച്ചതിലേറെ വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ടത്. പ്രചാരണ സമയത്ത് ഉടനീളം റഫാൽ അടക്കമുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രിക്കെതിരായ അഴിമതി ആരോപണവുമായി രാഹുൽ ഗാന്ധി സജീവമായി നിന്നു. നരേന്ദ്രമോദിക്കെതിരെ സഹോദരൻ രാഹുൽ ഗാന്ധി ഒറ്റക്ക് നിന്ന് പോരാടിയപ്പോൾ നിങ്ങളെല്ലാം എന്ത് ചെയ്യുകയായിരുന്നു എന്ന് പ്രിയങ്ക പ്രവര്‍ത്തക സമിതിയോഗത്തിൽ തുറന്നടിച്ചു.രാഹുലിന്റെ രാജി തീരുമാനത്തെയും പ്രിയങ്ക ഗാന്ധി ശക്തമായി എതിര്‍ത്തു. നിലവിലെ സാഹചര്യത്തിൽ രാജി തീരുമാനവുമായി മുന്നോട്ട് പോകുകയാണെങ്കിൽ അത് ബിജെപിയുടെ കെണിയിൽ വീഴുന്നതിന് തുല്യമാണെന്ന് പ്രിയങ്ക ഓര്‍മ്മിപ്പിച്ചു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top