തുഷാറിനെ മോചിപ്പിക്കണം; കേന്ദ്രത്തോട് സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി

ചെക്ക് കേസില്‍ അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ മോചിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാരിനോട് സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തുഷാറിന് നിയമസഹായം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്ത് അയയ്ക്കുകയായിരുന്നു.

വൈദ്യസഹായവും സൗകര്യങ്ങളും ലഭ്യമാക്കണം. തുഷാറിന് ലഭ്യമാക്കാവുന്ന എല്ലാ നിയമസഹായങ്ങളും നല്‍കണമെന്നും മുഖ്യമന്ത്രി കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുഷാര്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെയും സാമുദായിക സംഘടനയുടെയും പ്രതിനിധിയാണെന്ന നിലയിലാണ് വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടിരിക്കുന്നത്. ഇപ്പോള്‍ അജ്മാന്‍ ജയിലില്‍ കഴിയുകയാണ് തുഷാര്‍. പത്ത് വര്‍ഷം മുന്‍പുള്ള ചെക്ക് ഇടപാടിലാണ് അജ്മാന്‍ പോലീസ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Top