പാകിസ്ഥാനെ യുദ്ധത്തിന് വെല്ലുവിളിച്ച് ഇന്ത്യ…!! അതിര്‍ത്തിയില്‍ തീവ്രവാദ ക്യാമ്പ് തുറക്കാന്‍ പാക് ശ്രമം

അതിര്‍ത്തിയിലെ അസ്വസ്തതകള്‍ക്കിടയില്‍ പാകിസ്ഥാനെ യുദ്ധത്തിന് വെല്ലുവിളിച്ച് ഇന്ത്യ രംഗത്ത്. നിങ്ങള്‍ക്ക് യുദ്ധം ചെയ്യേണ്ടതുണ്ടെങ്കില്‍ തുറന്നുപറയണമെന്നാണ് ഇന്ത്യ കരസേന മേധാവി ബിബിന്‍ റാവത്ത് വെല്ലുവിളിച്ചിരിക്കുന്നത്. എന്നാല്‍ ഈ അവസരങ്ങളിലെല്ലാം പാകിസ്ഥാന്‍ മാളത്തിലേയ്ക്ക് ഒളിച്ചോടുകയാണ്. എന്നാല്‍ അതിര്‍ത്തിയില്‍ ഇന്ത്യ അതീവ നിരീക്ഷണത്തിലാണ്. പാക് അധിനിവേശ കശ്മീരില്‍ തീവ്രവാദ ക്യാമ്പുകള്‍ തുറക്കാന്‍ പാക്‌സഥാന്‍ തയ്യാറെടുക്കുകയാണെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ഇന്ത്യയുടെ ഔദ്യോഗികമായ യുദ്ധ നിലപാടുകള്‍ക്ക് അടിമുടി മാറ്റം വന്നിരിക്കുകയാണ്. മോദി സര്‍ക്കാരിന്റെ നിലപാടുമാറ്റം പാകിസ്ഥാനെ ഭയപ്പെടുത്തിയിരിക്കുകയാണ്. യുദ്ധത്തിന്റെ തുടക്കത്തില്‍ ആണവായുധം പ്രയോഗിക്കില്ല എന്ന നിലപാടും ഇന്ത്യ മാറ്റിയിരിക്കുകയാണ്. ഇതാണ് പാകിസ്ഥാന് പ്രധാന ഭീഷണി ഉയര്‍ത്തുന്നത്. യുദ്ധത്തിനായുള്ള ഇന്ത്യയുടെ വെല്ലുവിളിയെ അവഗണിച്ച പാകിസ്ഥാന്‍ തങ്ങള്‍ യുദ്ധത്തിനില്ലെന്നും ആണവായുധം ഉപയോഗിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top