ധോണിയ്ക്ക് സംരക്ഷണം വേണ്ടെന്ന് കരസേനാ മേധാവി.മറ്റു സൈനികർക്കൊപ്പം ധോണി നാടിനെ സംരക്ഷിക്കും

ന്യുഡൽഹി:ധോണിയ്ക്ക് പ്രത്യേക സംരക്ഷണം വേണ്ടെന്ന് കരസേനാ മേധാവി.മറ്റു സൈനികർക്കൊപ്പം ധോണി നാടിനെ സംരക്ഷിക്കുമെന്നും കരസേനാ മേധാവി ബിപിൻ റാവത്ത് പറഞ്ഞു .ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണലായ ധോണി, തന്നിൽ നിക്ഷിപ്തമായിരിക്കുന്ന സൈനിക ചുമതലകൾ നിറവേറ്റാൻ പ്രാപ്തനാണെന്നും കരസേനാ മേധാവി ബിപിൻ റാവത്ത്. ജമ്മു കശ്മീരിലേക്ക് സൈനിക സേവനത്തിനായി പോകുന്ന ഇന്ത്യൻ ക്രിക്കറ്റ് നായകന് പ്രത്യേക സംരക്ഷണം ഏർപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ധോണി മറ്റു സൈനികർക്കൊപ്പം അദ്ദേഹം നാടിനെ സംരക്ഷിക്കും.ഇന്ത്യൻ ടീമിന്റെ വെസ്റ്റിൻഡീസ് പര്യടനത്തിൽനിന്ന് ധോണി പിൻമാറിയാണ് സൈനിക സേവനത്തിനായി ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണലായ ധോണി രണ്ടു മാസത്തേക്ക് സൈനിക സേവനത്തിനു പോകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവില്‍ ബെംഗളൂരുവിലെ ബറ്റാലിയന്‍ ആസ്ഥാനത്ത് പരിശീലനത്തിലുള്ള ധോണി. ജൂലൈ 31ന് കശ്മീരിലെത്തും. ഓഗസ്റ്റ് 15 വരെയുള്ള 16 ദിവസം 106 പാരാ ബറ്റാലിയനില്‍ പട്രോളിങ്, ഗാര്‍ഡ്, ഔട്ട്പോസ്റ്റ് ചുമതലകള്‍ നിര്‍വഹിക്കുമെന്നാണ് റിപ്പോർട്ട്.

വിക്ടർ ഫോഴ്സിന്റെ ഭാഗമായി കശ്മീരിലുള്ള യൂണിറ്റാണിത്. ഇവിടെ സൈനികര്‍ക്കൊപ്പം തന്നെയായിരിക്കും ധോണിയുടെ താമസം.

രാജ്യത്തിന്റെ സൈനിക യൂണിഫോം ആഗ്രഹിക്കുന്ന ഏതൊരു പൗരനും അതേ യൂണിഫോമിൽ ചെയ്യേണ്ട കർത്തവ്യങ്ങൾ നിറവേറ്റാനും ബാധ്യസ്ഥനാണ്. ഇതിനുള്ള അടിസ്ഥാന പരിശീലനം ധോണി നേടിക്കഴിഞ്ഞു. ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റാൻ അദ്ദേഹം പ്രാപ്തനാണെന്നാണ് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും സൈനക മേധാവി പ്രതികരിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

‘ടെറിട്ടോറിയൽ ആർമിയുടെ 106–ാം ബറ്റാലിയനൊപ്പമാണ് (പാര) ധോണി പ്രവർത്തിക്കുക. സുരക്ഷയ്ക്കൊപ്പം ആശയ വിനിമയ ദൗത്യങ്ങളും നിർവഹിക്കുന്ന മികച്ചൊരു വിഭാഗമാണത്. ഇവിടെ മുൻ ഇന്ത്യന് നായകന് പ്രത്യേക സംരക്ഷണം ഏർപ്പെടുത്തണമെന്ന് എനിക്കു തോന്നുന്നില്ല.

മറ്റുള്ളവർക്ക് സംരക്ഷണം ഉറപ്പാക്കാനുള്ള കർത്തവ്യമാണ് ധോണിക്കുള്ളത്. തനിൽ ഏൽപ്പിക്കപ്പെട്ട ചുമതലകൾക്കനുസരിച്ച് മറ്റുള്ളവരുടെ സംരക്ഷണം ഉറപ്പാക്കുകയാകും അദ്ദേഹം ചെയ്യുക എന്നും റാവത്ത് പറയുന്നു.

Top