കോൺഗ്രസിനെ ഇന്ത്യയിൽ ഇല്ലാതാക്കിയതിൽ പ്രമുഖ സ്ഥാനം മൻമോഹൻ ഭരണം .നാശം പൂർത്തിയാക്കാൻ മൻമോഹൻ സിംഗ് വീണ്ടും രാജ്യസഭയിലേക്ക്; ഇക്കുറി രാജസ്ഥാനിൽ നിന്ന്

ദില്ലി: കോൺഗ്രസിന്റെ ദയനീയ പരാജയങ്ങൾക്ക് കാരണം ഒന്നും രണ്ടും യു.പി.എഭരണവും അതിനു നേതൃത്വം നൽകിയ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും കേരളത്തിൽ നിന്നുള്ള ആന്റണിയും ആയിരുന്നു .കോൺഗ്രസ് തകർന്നു നാമാവശേഷം ആയ ഇവർ ഇപ്പോഴും കോൺഗ്രസിന്റെ അധികാര സ്ഥാനങ്ങളിൽ അട്ടയെപ്പോലെ ഇരിക്കയാണ് .മൻമോഹൻ സിംഗ് വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കും. രാജസ്ഥാനിൽ നിന്നും മത്സരിക്കാൻ മൻമോഹൻ സിംഗ് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ആഗസ്റ്റ് 13നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷനും രാജ്യസഭാ എംപിയുമായിരുന്ന മദൻ ലാൽ സൈനിയുടെ മരണത്തെ തുടർന്നാണ് രാജസ്ഥാൻ സീറ്റിൽ ഒഴിവ് വന്നത്. നിലവിൽ കോൺഗ്രസിനാണ് രാജസ്ഥാനിൽ ഭരണം. അതുകൊണ്ട് തന്നെ മൻമോഹൻ സിംഗിന് വിജയിക്കാൻ സാധിക്കും. കഴിഞ്ഞ 28 വർഷമായി അസമിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു മൻമോഹൻ സിംഗ്. മൻമോഹൻ സിംഗ് നേരത്തെ തമിഴ്നാട്ടിൽ നിന്നും രാജ്യസഭയിലെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ സഖ്യകക്ഷിയായ ഡിഎംക സീറ്റ് നൽകാത്ത സാഹചര്യത്തിലാണ് തമിഴ്നാട്ടിൽ നിന്നും മൻമോഹൻ സിംഗ് സ്ഥാനാർത്ഥിയാവാതിരുന്നത്. കോൺഗ്രസ് ഹൈക്കമാൻഡ് നേരിട്ട് ആവശ്യപ്പെടാതിരുന്നതിനാൽ ഡിഎംകെ സീറ്റ് നിഷേധിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top