ചീഫ് ജസ്റ്റിസിനെതിരായ ലൈംഗീക പരാതി : ജഡ്ജിമാര്‍ മുന്നറിയിപ്പ് നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരായ പീഡന പരാതിയില്‍ ഏകപക്ഷീയമായി അന്വേഷണം നടത്തുന്നതിനോട് വിയോജിച്ച് മുതിര്‍ന്ന ജ‍‍ഡ്ജിമാര്‍ എന്ന വാർത്ത നിഷേധിച്ച് സുപ്രീം കോടതി.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗീക പരാതി അന്വേഷിക്കുന്ന ആഭ്യന്തര സമിതിയില്‍ ജഡ്ജിമാര്‍ പുതിയ നിലപാട് അറിയിച്ചെന്ന വാര്‍ത്ത നിഷേധിച്ച് സുപ്രീംകോടതി. പരാതിക്കാരി സഹകരിക്കില്ലെന്നു വ്യക്തമാക്കിയിട്ടും ആഭ്യന്തര അന്വേഷണം തുടരുന്നതിനെതിരെയാണം മുതിര്‍ന്ന ജഡ്ജിമാരായ റോഹിന്റൻ നരിമാനും ഡി.വൈ. ചന്ദ്രചൂഢും രംഗത്തുവന്നത്. സമിതി അംഗങ്ങളെ നേരിട്ടു കണ്ടാണ് ഇരുവരും ആശങ്ക അറിയിച്ചതെന്ന് ഒരു ഇംഗ്ലിഷ് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.

ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡും റോഹിന്റണ്‍ നരിമാനും സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തര സമിതിയെ നേരിട്ട് കാണുകയോ പരാതി അറിയിക്കുകയോ ചെയ്തിട്ടില്ലെന്നാണ് സുപ്രീംകോടതില പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യാക്തമായിരിക്കുന്നത്. പരാതിക്കാരിയുടെ അസാന്നിധ്യത്തില്‍ അന്വേഷണം നടത്തരുതെന്നാണ് ഇവര്‍ ആവശ്യം ഉയര്‍ത്തിയിരിക്കുന്നത് എന്നാണ് നേരത്തെ പുറത്തെത്തിയ വാര്‍ത്ത. പരാതിക്കാരിയെ മാറ്റിനിര്‍ത്തിയുള്ള ഏകപക്ഷീയമായ അന്വേഷണം കോടതിയുടെ പേര് കളങ്കപ്പെടുത്തുമെന്ന ആശങ്കയും ജഡ്ജിമാര്‍ ആഭ്യന്തര സമിതിക്കു മുന്നില്‍ പങ്കുവെച്ചുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. വാര്‍ത്തയെ എതിര്‍ത്ത് റോഹിന്റണ്‍ നരിമാന്‍ നേരത്തെ രംഗത്തെത്തിയെങ്കിലും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഇതുവരെ ഇക്കാര്യം നിഷേധിച്ചിട്ടില്ല.

ജസ്റ്റിസ് ബോബദെയാണ് ആഭ്യന്തര അന്വേഷണ സമിതിയുടെ തലവന്‍. ഇന്ദിരാ ബാനര്‍ജി, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് ചീഫ് ജസ്റ്റിസിനെതിരായ ആരോപണം അന്വേഷിക്കുന്നത്. പരാതിക്കാരിയുടെ അഭാവത്തില്‍ അന്വേഷണവുമായി മുന്നോട്ടുപോകുന്നത് സുപ്രീം കോടതിയുടെ പേരിന് കളങ്കമേല്‍പ്പിക്കുന്നതാണ്. പരാതിക്കാരിക്ക് ഒരു അഭിഭാഷകനെ അനുവദിക്കുകയോ, അന്വേഷണത്തിനായി അമിക്കസ് ക്യൂറിയോ നിയോഗിക്കുകയോ ചെയ്യണമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് നിര്‍ദേശിച്ചിരുന്നു.

ഇക്കഴിഞ്ഞ ഏപ്രില്‍ 30നാണ് ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗിക പീഡന പരാതിയിലെ ആഭ്യന്തര അന്വേഷണത്തില്‍ നിന്ന് സുപ്രീംകോടതി മുന്‍ ജീവനക്കാരി പിന്മാറിയത്. അഭിഭാഷകയെ അനുവദിക്കുന്നില്ല, നടപടികള്‍ വീഡിയോയില്‍ പകര്‍ത്തുന്നില്ല തുടങ്ങിയ കാരണങ്ങള്‍ കാട്ടിയായിരുന്നു പിന്മാറ്റം. സമിതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലാത്തതിനാല്‍ സിറ്റിങ്ങില്‍ നിന്ന് ഇറങ്ങി വന്നതായും യുവതി അറിയിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക് എതിരായ ലൈംഗിക ആരോപണ വിവാദം സങ്കീര്‍ണമാക്കികൊണ്ടാണ് ആഭ്യന്തര അന്വേഷണം ബഹിഷ്‌കരിക്കാനുള്ള സുപ്രീംകോടതി മുന്‍ ജീവനക്കാരിയുടെ തീരുമാനം. ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ സമിതിക്ക് മുന്‍പാകെ മൂന്നു ദിവസം ഹാജരായ ശേഷമാണ് അന്വേഷണത്തില്‍ നിന്ന് പിന്മാറുന്നതായി യുവതി അറിയിച്ചത്.

ഒരു ചെവിക്ക് കേള്‍വി കുറവും, മൂന്ന് ജഡ്ജിമാര്‍ക്ക് മുന്നില്‍ ഹാജരാകുന്നതില്‍ സമ്മര്‍ദവും നേരിടുന്ന തനിക്ക് അഭിഭാഷകയെ ഹാജരാക്കാന്‍ ഉള്ള അവകാശം നിഷേധിച്ചുവെന്ന് യുവതി ആരോപിച്ചിരുന്നു. നടപടികള്‍ വീഡിയോയില്‍ പകര്‍ത്തിയില്ല. രണ്ടു ദിവസത്തെ തന്റെ മൊഴി രേഖപ്പെടുത്തിയത്തിന്റെ പകര്‍പ്പ് അനുവദിച്ചില്ല. അനൗപചാരിക അന്വേഷണമാണ് നടക്കുന്നതെന്ന് അറിയിച്ചില്ല. രണ്ടു മൊബൈല്‍ നമ്പറുകളിലെ കോള്‍ റെക്കോര്‍ഡ് പരിശോധിക്കണമെന്ന ആവശ്യവും തഴഞ്ഞു. ജീവന് ഭീഷണി ഉണ്ടെന്നും യുവതി അറിയിച്ചിരുന്നു.

അന്വേഷണ സമിതി സ്വന്തം നിലയ്ക്കാണു കാര്യങ്ങൾ തീരുമാനിക്കുന്നത്. അതിൽ മറ്റു ജഡ്ജിമാരുടെ അഭിപ്രായങ്ങൾ തേടാറില്ലെന്നു സുപ്രീം കോടതി സെക്രട്ടറി ജനറൽ അറിയിച്ചു.ഏകപക്ഷീയ നടപടികള്‍ കോടതിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നു ജസ്റ്റിസ്മാരായ റോഹിന്റൻ നരിമാനും ഡി.വൈ. ചന്ദ്രചൂഢും അന്വേഷണ സമിതിക്കു മുന്നറിയിപ്പു നല്‍കിയെന്നായിരുന്നു റിപ്പോർട്ട്. ഇതു ചൂണ്ടിക്കാണിച്ചു ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് സമിതിയിലെ അംഗങ്ങൾക്കു നേരത്തെ കത്തയിച്ചിരുന്നു. അഭിഭാഷകനെയോ അമിക്കസ് ക്യൂറിയെയോ പരാതിക്കാരിക്കൊപ്പം ഹാജരാകാൻ അനുവദിക്കണമെന്ന് അവശ്യപ്പെട്ടാണു ചന്ദ്രചൂഢ് കത്തിയച്ചത്.

Top