പന്നികളോട് ഒരിക്കലും മല്ലയുദ്ധം പാടില്ല!! മുരളിയെ ഉന്നം വെച്ചും വിമർശകർക്ക് പരോക്ഷ മറുപടിയുമായി ശശി തരൂർ..

കൊച്ചി: കെ.മുരളീധരന്  പരോക്ഷമായി പ്രഹരം കൊടുത്ത്  ശശി തരൂരിന്റെ ക്ലാസിക് മറുപടി .”പന്നികളോട് ഒരിക്കലും ഗുസ്തികൂടരുതെന്ന് ഞാന്‍ പണ്ടേ പഠിച്ചിട്ടുണ്ട്, നമ്മളുടെ ശരീരത്തില്‍ ചെളിപറ്റും, പന്നി അത് ഇഷ്ടപെടുന്നുണ്ടെങ്കിലും’ എന്ന വാക്കുകളാണ് തരൂര്‍ ഉപയോഗിച്ചിരിക്കുന്നത്.

മോദിയെക്കുറിച്ച് പരാമര്‍ശത്തില്‍ കെ.പി.സി.സി പരസ്യപ്രസ്താവനകള്‍ വിലക്കിയിട്ടും കെ മുരളീധരനും ശശി തരൂരും തമ്മിലെ വാക്‌പോര് തുടരുന്നു. ആത്മാഭിമാനമുള്ള ഒരു കോണ്‍ഗ്രസുകാര്‍ക്കും മോദിയെ പ്രശംസിക്കാനാവില്ലെന്ന് കെ മുരളീധരന്‍. പന്നികളോട് ഗുസ്തിക്ക് ചെന്നാല്‍ ഗുസ്തിപിടിക്കുന്നവനും നാറുമെന്ന ബെര്‍ണാഡ് ഷായുടെ വാക്കുകള്‍ പോസ്റ്റ് ചെയ്താണ് തരൂരിന്റെ മറുപടി ഉണ്ടായത് .

ശശി തരൂരിന്റെ വിശദീകരണം സ്വീകരിച്ച് കെ.പി.സി.സി പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ആദ്യം ലംഘിച്ചത് കെ മുരളീധരന്‍. ബി.ജെ.പിക്കാര്‍ക്ക് പോലും പ്രശംസിക്കാന്‍ കഴിയാത്ത തരം വൃത്തികെട്ട ഭരണം നടത്തുന്ന മോദി ഒരു നിലക്കും അഭിനന്ദനത്തിന് അര്‍ഹനല്ല. തരൂരിന്റെ ഭാഷാ പ്രാവീണ്യമല്ല, മോദി വിരുദ്ധ വികാരമാണ് തിരുവനന്തപുരത്തുള്‍പ്പെടെ യു.ഡി.എഫ് വിജയത്തിന് കാരണമായതെന്നും മുരളീധരന്‍.

ഓക്സ്ഫോഡ് ഇംഗ്ലീഷ് അറിയാത്ത ചാള്‍സ് മൂന്നുതവണ ഇവിടെ നിന്ന് ജയിച്ചിട്ടുണ്ടെന്നുമായിരുന്നു മുരളീധരന്‍റെ പരിഹാസം.മോദി സ്തുതിയെ എതിർക്കുന്ന നിലപാടിൽ താന്‍ ഉറച്ചുനില്‍ക്കുന്നു. ശശി തരൂരിന്‍റെ വിശദീകരണം കണ്ടിട്ടില്ല. പാർട്ടിയിൽ നിന്ന് പുറത്ത് പോയപ്പോഴും താന്‍ ബിജെപി സഹായം തേടിയിട്ടില്ലെന്നും മുരളീധരൻ പറഞ്ഞിരുന്നു.

 

Top