രണ്ടില അനുവദിക്കണം; ജോസ് കെ മാണി പി.ജെ ജോസഫിന് അയച്ച കത്ത് പുറത്ത്

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ ഏവരേയും അമ്പരപ്പെടുത്തുക്കൊണ്ടുള്ള നിര്‍ണായക നീക്കം ജോസഫ് വിഭാഗത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. ജോസ് കെ മാണി വിഭാഗത്തില്‍ നിന്നുള്ള ജോട് ടോം പുലിക്കുന്നേലിന് ബദലായി ജോസഫ് പക്ഷത്ത് നിന്നുള്ള ഒരാള്‍ അവസാന നിമിഷം പാലാ ഉപതിരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാന്‍ എത്തുകയായിരുന്നു. കര്‍ഷക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയും ജോസഫ് ഗ്രൂപ്പ് നേതാവുമായു ജോസഫ് കണ്ടത്തിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത് .അതേസമയം പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് രണ്ടില ചിഹ്നം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി, പി.ജെ ജോസഫിന് അയച്ച കത്ത് പുറത്ത്. പി.ജെ ജോസഫിനെ വര്‍ക്കിങ് ചെയര്‍മാന്‍ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്ത് ഇ മെയില്‍ ആയാണ് അയച്ചത്.

കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന തിയ്യതി സെപ്തംബര്‍ ഒന്നാണ്. ഇന്ന് ഉച്ചയ്ക്ക് 2.29നാണ് ഇ മെയില്‍ വഴി അയച്ചത്.ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കണമെങ്കില്‍ പി.ജെ ജോസഫ് വരണാധികാരിക്ക് ഇന്ന് 3 മണിക്കുള്ളില്‍ കത്ത് നല്‍കണമായിരുന്നു. അവസാന നിമിഷം കത്തയച്ചത് തട്ടിപ്പാണെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ നിലപാട്. അങ്ങനെയൊരു മെയില്‍ അയച്ചിട്ടുണ്ടെന്ന് അറിയിക്കുകയോ മാധ്യമങ്ങളില്‍ പ്രതികരിക്കുകയോ ചെയ്യാതിരുന്നത് എന്തുകൊണ്ടെന്നും ജോസഫ് വിഭാഗം ചോദിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതിയായ ഇന്ന് നാടകീയ സംഭവങ്ങളാണ് പാലായില്‍ നടന്നത്. ജോസഫ് കണ്ടത്തിലിനെ സ്വതന്ത്രനായി ഇറക്കിയാണ് ജോസഫ് വിഭാഗം യു.ഡി.എഫിനെ ഞെട്ടിച്ചത്. രണ്ടില ചിഹ്നം ജോസ് ടോമിന് നല്‍കരുതെന്ന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ക്ക് കത്തും നല്‍കി.

നിയമപ്രശ്നം മറികടക്കാനാണ് ജോസഫ് കണ്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതെന്ന് പി.ജെ ജോസഫ് പറഞ്ഞു. ഇത്തവണ രണ്ടില ചിഹ്നം ആര്‍ക്കും കൊടുക്കുന്നില്ല. യു.ഡി.എഫ് നേതൃത്വത്തിന് ഇത് ബോധ്യപ്പെട്ടോളും. ജോസഫ് കണ്ടത്തില്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുമെന്നും പി.ജെ ജോസഫ് പ്രതികരിച്ചു.

അതേസമയം യു.ഡി.എഫുമായി ഉണ്ടാക്കിയ ധാരണ ജോസഫ് ഗ്രൂപ്പ് ലംഘിച്ചെന്ന് ജോസ് കെ മാണി പ്രതികരിച്ചു. ഇത് ഗൌരവത്തോടെയാണ് യു.ഡി.എഫ് നേതാക്കള്‍ എടുത്തിട്ടുള്ളത്. യു.ഡി.എഫ് ചെയര്‍മാന്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിക്കെതിരെയാണ് പുതിയ സ്ഥാനാര്‍ഥി വന്നത്. ചിഹ്നം എന്തായാലും മാണിയാണ് പാലായിലെ ഏറ്റവും വലിയ ചിഹ്നമെന്ന് ജോസ് കെ മാണി പ്രതികരിക്കുകയുണ്ടായി.

Top