ചാക്കോയെ വെറുതെവിട്ടത് ശരിയായില്ല, അയാളാണ് ഈ കേസിലെ പ്രധാനി; കോടതിയെ സമീപിക്കും; കെവിന്റെ പിതാവ്.കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊല

കോട്ടയം :കെവിന്‍ വധക്കേസില്‍ നീനുവിന്‍റെ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പടെ പ്രധാനപ്പെട്ട 10 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് വിധിപ്രസ്താവിച്ചത്. ആകെ 14 പ്രതികളുണ്ടായിരുന്നു കേസില്‍ നീനുവിന്‍റെ അച്ഛന്‍ ചാക്കോ ഉള്‍പ്പടെ നാല് പേരെ കോടതി വെറുതെ വിട്ടു. ഇവര്‍ക്കെതിരെ ഗൂഡാലോചനക്കുറ്റമായിരുന്നു ചുമത്തിയിരുന്നത്. കേസില്‍ അഞ്ചാംപ്രതിയാണ് ചാക്കോ. കെവിന്‍റേത് ദുരഭിമാനകൊലയാണെന്നും കോടതി നിരീക്ഷിച്ചു.

കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയായി ഇതോടെ കെവിന്‍ വധം മാറി. ദുരഭിമാനകൊലയുടെ വകുപ്പുകള്‍ എല്ലാം ചേര്‍ത്തുള്ള ശിക്ഷയായിരിക്കും പ്രതികള്‍ക്ക് വിധിക്കുക. പ്രതികള്‍ക്കുള്ള ശിക്ഷാവിധി മറ്റന്നാള്‍ കോടതി വിധിക്കും.കെവിന്‍ വധക്കേസിലെ 10 പ്രതികളും കുറ്റക്കാര്‍ എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിയില്‍ പ്രതികരണവുമായി കെവിന്റെ അച്ഛന്‍.നാല് പേരെ വെറുെത വിട്ടത് ശരിയല്ലെന്നും ചാക്കോ കുറ്റക്കാരന്‍ തന്നെയാണെന്നും കെവിന്റെ അച്ഛന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാക്കോയെ വെറുതെ വിട്ടതിനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.ചാക്കോ കുറ്റക്കാരന്‍ തന്നെയാണ്. അദ്ദേഹം ഫോണില്‍ വിളിച്ചതും മറ്റ് തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കോടതി ഇത് ദുരഭിമാനക്കൊലയായി കണക്കാക്കി. പക്ഷേ നാല് പേരെ വെറുതെ വിടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇതിനെതിരെ കോടതിയെ സമീപിക്കും.ചാക്കോയ്ക്ക് ശിക്ഷയില്ലെന്ന് പറഞ്ഞാല്‍ നമുക്ക് ഏറ്റവും ബുദ്ധിമുട്ട് അതാണ്.

അയാളാണ് ഈ കേസിലെ പ്രധാനി. മറ്റ് കാര്യങ്ങള്‍ ശിക്ഷ പ്രഖ്യാപിച്ച ശേഷം പറയാമെന്നും കെവിന്റെ അച്ഛന്‍ പറഞ്ഞു.കെവിന്‍ വധക്കേസിലെ 10 പ്രതികളും കുറ്റക്കാര്‍ എന്നാണ് കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി. ഇവരുടെ ശിക്ഷാ വിധി മറ്റന്നാള്‍ പ്രഖ്യാപിക്കും.

വിധി കേള്‍ക്കാനായി കെവിന്‍റെ അച്ഛന്‍ ജോസഫ് മറ്റ് ബന്ധിക്കളും കോടതിയില്‍ എത്തിയിരുന്നു. ചാക്കോ ഉള്‍പ്പടെ നാലുപേരെ വെറുതെ വിട്ട നടപടിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് ജോസഫ് വ്യക്തമാക്കി. കേസില്‍ ചാക്കോയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നും അദ്ദേഹത്തെ വെറുതെവിട്ട നടപടി വിഷമം ഉണ്ടാക്കുന്നതാണെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. 2018 മെയ് 27നാണ് കെവിന്‍ ജോസഫ് കൊല്ലപ്പെടുന്നത്.

നീനുവിനെ പ്രണയ വിവാഹം ചെയ്തതിന് പിന്നാലെയാണ് കെവിനെ നീനുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് മെയ് 28ന് കെവിന്റെ മൃതദേഹം ചാലിയേക്കര ആറ്റില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണ്‍, സഹോദരന്‍ സാനു ചാക്കോ, നിയാസ് മോന്‍, ഇഷാന്‍ ഇസ്മായില്‍, റിയാസ് ഇബ്രാഹിംകുട്ടി എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍. സാനു ചാക്കോവിന്റെ നേതൃത്വത്തിലുളള സംഘം കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി എന്നാണ് പോലീസ് കണ്ടെത്തല്‍. കേസില്‍ നീനുവിന്റെ മൊഴിയും കെവിന്റെ സുഹൃത്ത് അനീഷിന്റെ സാക്ഷിമൊഴിയുമാണ് നിര്‍ണായകമായത്

Top