എസ്.എസ്.എല്‍.സി പരീക്ഷാഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കും.പ്ലസ്ടു ഫലവും വരുന്നയാഴ്ച തന്നെ

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരാക്ഷാഫലം മേയ് ആറിനു തിങ്കളാഴ്ച പ്രഖ്യാപിക്കും. തിങ്കളാഴ്ച രാവിലെ പരീക്ഷാബോര്‍ഡ് യോഗം ചേര്‍ന്ന് ഫലപ്രഖ്യാപനത്തിന് അനുമതി നല്‍കും. നാലുലക്ഷത്തി പതിനയ്യായിരം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തുക. വരുന്നയാഴ്ച തന്നെ പ്ലസ്ടു ഫലവും പ്രഖ്യാപിക്കാൻ ഇടയുണ്ട് . ഒപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇപേർഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപേർഡ്), എഎച്ച്എസ്എൽസി ഫല പ്രഖ്യാപനവും ഉണ്ടാകും. ഫലപ്രഖ്യാപനത്തിനു ശേഷം പി.ആര്‍.ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലും ഫലം അറിയാന്‍ സാധിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍നിന്നും പി.ആര്‍.ഡി ലൈവ് ആപ് ഡൗണ്‍ലോഡ് ചെയ്യാം.

ഒദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം സംസ്ഥാനസര്‍ക്കാരിന്റെ അഞ്ച് വെബ് സൈറ്റുകളിലൂടെ ഫലം അറിയാം.
1. keralapareeksahabhavan.in
2. sslcexam.kerala.gov.in
3. results.kite.kerala.gov.in
4. results.kerala.nic.in
5. prd.kerala.gov.in.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എസ്.എസ്.എല്‍.സി(എച്ച്.ഐ), ടി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ) റിസള്‍ട്ട് http://sslchiexam.kerala.gov.in എന്ന സൈറ്റിലും ടി.എച്ച്.എസ്.എല്‍.സി റിസള്‍ട്ട്http://thslcexam.kerala.gov.in എന്ന സൈറ്റിലും ലഭ്യമാകും. കൂടാതെ ഫലമറിയാന്‍ കൈറ്റിന്റെ പോര്‍ട്ടലും സഫലം 2019 മൊബൈല്‍ ആപ്പും ലഭ്യമാണ്. തിങ്കളാഴ്ച രണ്ടുമണി മുതല്‍ www.results.kite.kerala.gov.in വെബ്‌സൈറ്റിലൂടെ എസ്.എസ്.എല്‍.സി ഫലമറിയാന്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ ‘സഫലം 2019’ എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം.

വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍ വിദ്യാഭ്യാസ ജില്ല റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസള്‍ട്ട് അനാലിസിസ്’എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ മൂന്നു മണി മുതല്‍ ലഭ്യമാകും.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ‘സഫലം 2019’ എന്ന ആപ്ലിക്കേഷന്‍ ലഭ്യമാണ്. ഹയര്‍ സെക്കന്ററിവൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഫലങ്ങളും പ്രഖ്യാപിക്കുമ്പോഴും ഇതേ പോര്‍ട്ടലിലും ആപ്പിലും വിവരങ്ങള്‍ ലഭ്യമാക്കും. പ്രൈമറിതലം മുതലുള്ള കൈറ്റ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കിയിട്ടുള്ള 11769 സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് റിസള്‍ട്ട് അറിയാന്‍ സംവിധാനം ഒരുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നു കൈറ്റ് വൈസ് ചെയര്‍മാന്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.

Top