ഐ.എന്‍.എക്സ് മീഡിയ കേസ് പി ചിദംബരത്തിന് പിന്തുണ അറിയിച്ച് രാഹുല്‍ഗാന്ധി

ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ പി. ചിദംബരത്തിന് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് നേതൃത്വം. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിനേയും സി.ബി.ഐയേയും നട്ടെല്ലില്ലാത്ത ഒരു വിഭാഗം മാധ്യമങ്ങളേയും ഉപയോഗിച്ച് മോദിസര്‍ക്കാര്‍ വ്യക്തിഹത്യ നടത്തുകയാണെന്നാണ് രാഹുല്‍ഗാന്ധിയുടെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്‍റെ പ്രതികരണം. ഈ അധികാര ദുര്‍വിനിയോഗത്തെ ശക്തമായി അപലപിക്കുന്നതായും രാഹുല്‍ ഗാന്ധി ട്വീറ്റു ചെയ്തു.

കേസില്‍ ചിദംബരത്തെ അറസ്റ്റു ചെയ്യാനുള്ള നടപടികളുമായി സി.ബി.ഐ മുന്നോട്ടു പോകുമ്പോള്‍ അദ്ദേഹം ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. നാലു തവണ ചിദംബരത്തിന്‍റെ വീട്ടിലെത്തിയിട്ടും അദ്ദേഹത്തെ കാണാന്‍ കഴിയാത്ത സാഹചര്യത്തില്‍ ചിദംബരത്തിനായി സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.ഐ.എന്‍.എക്സ് മീഡിയ ഇടപാടിലെ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകളിലാണ് ചിദംബരത്തിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ഐ.എന്‍.എക്സ് മീഡിയയുടെ ഉടമസ്ഥരായ ഇന്ദ്രാണി മുഖര്‍ജിയും പീറ്റര്‍ മുഖര്‍ജിയുമാണ് കേസിലെ മറ്റു പ്രതികള്‍.

Top