പോലീസുകാര്‍ ആര്‍എസ്എസിന്റെ ഒറ്റുകാരായി; രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍

പോലീസുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല പ്രശ്‌നത്തില്‍ പോലീസുകാര്‍ ആര്‍എസ്എസുകാര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. പൊലീസ് ഒറ്റുകൊടുക്കുകയാണ് ചെയ്തതെന്ന് പിണറായി പറഞ്ഞു.

ഉന്നത ഉദ്യോഗസ്ഥരടക്കം ഡ്യൂട്ടിയില്‍ നിന്ന് വിട്ടു നിന്നു. ഉദ്യോഗസ്ഥര്‍ തന്നിഷ്ടപ്രകാരമാണ് പെരുമാറിയത്. മനിതി സംഘം ശബരിമലയില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വം മറന്നാണ് പ്രവര്‍ത്തിച്ചതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു വിമര്‍ശനം. പൊലീസ് സേനയില്‍ അഴിമതി വ്യാപകമാണ്. മേലുദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ല. പൊലീസ് പലപ്പോഴും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ്. എസ്പിമാരും എസ്എച്ച്ഒമാരും നിരന്തരമായി വീഴ്ചകള്‍ വരുത്തുന്നു. ഉദ്യോഗസ്ഥരില്‍ പലരും ഡ്യൂട്ടി സമയത്ത് മുങ്ങുകയാണെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

പ്രതികളെ മര്‍ദ്ദിക്കുന്നത് ഒരു വിനോദമായി കരുതുന്ന ചില പൊലീസുകാരുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. നെടുങ്കണ്ടം കസ്റ്റഡി മരണമടക്കം പൊലീസിനെതിരെ വ്യാപകമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ഡിജിപി മുതല്‍ എസ്പിമാര്‍ വരെയുള്ള ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്.

Top