പോലീസ് എസ്‌ഐയുമായി സീരിയല്‍ നടി ലക്ഷ്മിക്ക് എന്താണ് ബന്ധം; നടി സൈബര്‍ സെല്ലില്‍ പരാതി നല്‍കി

Lakshmi Sanal asianet amma serial actress.

തിരുവനന്തപുരം: പോലീസ് എസ്‌ഐയുടെ രാത്രി സന്ദര്‍ശനം എന്ന വാര്‍ത്ത പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് സീരിയല്‍ നടിക്ക് തലവേദനയായിരിക്കുകയാണ്. ഒടുവില്‍ സീരിയല്‍ നടി ലക്ഷ്മി ലക്ഷ്മി സൈബര്‍ സെല്ലില്‍ പരാതി നല്‍കി. പോലീസ് എസ്‌ഐയുമായി ലക്ഷ്മിക്ക് എന്താണ് ബന്ധം എന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍.

എസ്ഐ രാത്രിയില്‍ സന്ദര്‍ശിച്ച സീരിയല്‍ നടിയെന്ന രീതിയിലാണ് തന്റെ ചിത്രം പ്രചരിച്ചതെന്ന് താരം പറയുന്നു. എസ്ഐ ജെ.എസ്.സജീവ്കുമാറുമായി ബന്ധമുള്ള നടിയെന്ന രീതിയില്‍ ലക്ഷ്മിയുടെ ചിത്രം ഫേസ്ബുക്കിലും വാട്സ് ആപ്പിലും ചിലര്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് നടിയുടെ പരാതി. കഴിഞ്ഞ ദിവസം കോലഞ്ചേരിയില്‍ ഒരു സീരിയല്‍ നടിയെയും എസ് ഐയേയും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചതായി വാര്‍ത്ത വന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

ഈ നടിയുടെ പേരുമായി സാമ്യമുള്ളതാണ് ലക്ഷ്മിയുടെ ചിത്രം പ്രചരിക്കാനിടയായതെന്നാണ് സൂചന. ഏതു കേസ് വന്നാലും അതില്‍ സീരിയല്‍ നടി ഉണ്ടെന്നു പ്രചരിപ്പിക്കുന്നതു പതിവാണെന്നും സാമ്യമുള്ള പേരുള്ള പ്രശസ്ത താരങ്ങള്‍ക്ക് ഇത് അപമാനകരമാണെന്നും സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ ജനറല്‍ സെക്രട്ടറി ദിനേശ് പണിക്കര്‍ പറഞ്ഞു.

വ്യാഴാഴ്ച രാത്രിയാണ് എസ്ഐയെ സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നും നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചത്. സംഭവത്തില്‍ എസ്ഐയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. നാട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.

Top