പ്രതിഫലത്തിന് വേണ്ടിയല്ലാതെ ശാരീരിക ബന്ധം പുലര്‍ത്തുന്നത് കുറ്റകരമെല്ലെന്ന് ഹൈക്കോടതി;വിധി ഏറ്റവും സന്തോഷം നല്‍കുന്നത് ഹോംസ്റ്റേക്കാര്‍ക്കും ലോഡ്ജ് മുതലാളിമാര്‍ക്കും.

കൊച്ചി: ഹോം സ്‌റ്റേയും ലോഡ്ജു നടത്തുന്നവരെ ഇനി പീഡിപ്പിക്കാന്‍ പൊലീസിന് കഴിയില്ല. മാസപ്പടി വാങ്ങി കീശവീര്‍പ്പിക്കാനുള്ള പൊലീസുകാരുടെ പ്രധാന മാര്‍ഗ്ഗമാണ് അടയുന്നത്. ഈ കോടതി വിധിയുണ്ടെങ്കില്‍ ഒരു പൊലീസും ലോഡ്ജുകാരെയും ഹോംസ്‌റ്റേക്കാരേയും ഒന്നും ചെയ്യില്ല. അനാശാസ്യത്തിന്റെ പേരില്‍ ആര്‍ക്കും ആരേയും ഭീഷണിപ്പെടുത്താനാവില്ലെന്ന സ്ഥിതിയാണ് വരുന്നത്. എല്ലാത്തിനും കാരണം ഹൈക്കോടതിയുടെ വിധിയാണ്.

വേശ്യാലയത്തിലാണെങ്കില്‍ പോലും പ്രതിഫലത്തിനു വേണ്ടിയല്ലാതെ ശാരീരിക ബന്ധം പുലര്‍ത്തുന്നത് കുറ്റകരമല്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കുന്നത്. പാറശാലയ്ക്കടുത്ത് പൊഴിയൂരിലെ ഒരു ഹോം സ്റ്റേയില്‍ നിന്ന് അനാശാസ്യക്കുറ്റം ആരോപിച്ച് പൊലീസ് പിടികൂടിയ മൂന്നു പേരെ വെറുതേ വിട്ടുകൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വിശദീകരിച്ചത്. സംസ്ഥാനത്തുടനീളമുള്ള ഹോംസ്‌റ്റേകള്‍ക്കും ലോഡ്ജുകള്‍ക്കും ആശ്വാസമാകും ഈ വിധി. ഇതിനെതിരെ ആരും അപ്പീലുമായി സുപ്രീംകോടതിയില്‍ പോകാനും ഇടയില്ല. അതിനാല്‍ ഈ വിധി വിധിയായി തന്നെ നിലനില്‍ക്കും. ജസ്റ്റിസ് കെ. ഹരിലാലാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. അനാശാസ്യ നടപടി തടയല്‍ നിയമത്തിന്റെ ദുരുപയോഗത്തിനു ശക്തമായ താക്കീത് ആണു വിധി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് നല്‍കാന്‍ പരാതിക്കാരിയുടെ വെല്ലപണമിടപാടില്ലാതെ രണ്ടുപേര്‍ ഉഭയസമ്മത പ്രകാരം ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് അനാശാസ്യമായി വിലയിരുത്താനാവില്ലെന്ന നിരീക്ഷണമാണ് വിധിയിലുള്ളത്. അനാശാസ്യക്കുറ്റം ആരോപിച്ച് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിനെതിരെ കന്യാകുമാരി സ്വദേശികളായ വിജയകുമാര്‍, മാണിക്യവാസകം, മാര്‍ട്ടിന്‍ ആരോഗ്യസ്വാമി എന്നിവര്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് കെ. ഹരിലാലാണ് പരിഗണിച്ചത്. പൊഴിയൂരില്‍ ഒരു ഹോം സ്റ്റേയിലെ മുറിയില്‍ നിന്ന് ഹര്‍ജിക്കാരെ രണ്ടു സ്ത്രീകള്‍ക്കൊപ്പമാണ് പൊലീസ് പിടികൂടിയത്. ഹോം സ്റ്റേ നടത്തുന്നവരും പ്രതികളായ കേസില്‍ ഹര്‍ജിക്കാര്‍ സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടെന്ന് തെളിയിക്കാനും പൊലീസിനു കഴിഞ്ഞില്ല.

ഹോം സ്റ്റേയില്‍ മുറിയെടുത്ത ഹര്‍ജിക്കാര്‍ക്കെതിരെ വേശ്യാലയം നടത്തിപ്പ്, വേശ്യാവൃത്തിയിലൂടെ ഉപജീവനം, വ്യഭിചാരത്തിനായി ആളുകളെ എത്തിക്കല്‍, പൊതുസ്ഥലത്തോടു ചേര്‍ന്ന് വ്യഭിചാരശാല നടത്തിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയത്. ഇതൊന്നും നിലനില്‍ക്കില്ലെന്നു വിശദീകരിച്ചാണ് സിംഗിള്‍ബെഞ്ച് ഹര്‍ജിക്കാരെ കുറ്റവിമുക്തരാക്കിയത്. ഹര്‍ജിക്കാര്‍ മുറിയെടുത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാല്‍ പോലും പണം നല്‍കിയുള്ള ഇടപാടാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കേസ് നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.

പ്രതികള്‍ക്കെതിരെ അനാശാസ്യ നടപടി തടയല്‍ നിയമത്തിലെ മൂന്ന്, നാല്, അഞ്ച്, ഏഴ് വകുപ്പുകള്‍ പ്രകാരമാണു കേസ്. വേശ്യാലയം നടത്തുന്നതും ആ വരുമാനം ജീവനോപാധിയാക്കുന്നതും അതിനായി സ്ത്രീകളെ എത്തിക്കുന്നതും പൊതുസ്ഥലത്തോടനുബന്ധിച്ചു വേശ്യാലയം നടത്തുന്നതുമാണു ബന്ധപ്പെട്ട കുറ്റങ്ങള്‍. വേശ്യാലയത്തില്‍ നടക്കുന്ന ലൈംഗികവൃത്തി പോലും എല്ലായ്‌പ്പോഴും കുറ്റകരമല്ലെന്നു വിലയിരുത്തിയ കോടതി, പ്രതികള്‍ക്കെതിരെയുള്ള കേസ് നടപടി റദ്ദാക്കുകയായിരുന്നു.

Top